Showing posts with label Curry. Show all posts
Showing posts with label Curry. Show all posts

Tuesday, January 16, 2018

ചിക്കൻ തേങ്ങ കറി



ചേരുവകൾ
---------

ചിക്കൻ. -1kg
സവാള. -4 എണ്ണം
തക്കാളി. -3 എണ്ണം
പച്ചമുളക്. -6 എണ്ണം
ഇഞ്ചി. - ചെറിയ കഷണം
വെളുത്തുള്ളി -2 എണ്ണം
തേങ്ങ. -1 എണ്ണം
വെളിച്ചെണ്ണ
ഉപ്പ്
അണ്ടിപ്പരിപ്പ് -20gm
മല്ലിയില -2 തണ്ട്
മല്ലിപ്പൊടി.
മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം
----------------
ഒരു പാത്രമെടുത്ത് ചൂടാക്കി എണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച സവാള ഉപ്പും ചേർത്തു വഴറ്റുക ചെറുതായി കളർ മറിയാൻ വെളുത്തുള്ളി ഇഞ്ചി ചതച്ചത് പച്ചമുളകും ചേർക്കുക നന്നായി വഴറ്റുക അതിലേക്ക് അരിഞ്ഞു വെച്ച തക്കാളി ചേർക്കുക മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കുക കഴുകി വച്ച ചിക്കനും
കുറച്ചു വെള്ളവും ചേർത്ത് പാത്രം നന്നായി മൂടിവെക്കുക 10 മിനിറ്റ് വേവിക്കുക മിക്സിയിൽ തേങ്ങയും അണ്ടിപ്പരിപ്പും ചേർത്ത് അരക്കുക അത് പാത്രത്തിലേക്ക് ഒഴിച്ച് 5 മിനിറ്റ് വേവിക്കുക തീയണച്ച് അതിലേക്ക് അരിഞ്ഞുവെച്ച മല്ലിയില കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നമുക്ക് നെയ്ച്ചോറിന്റെ കൂടെ കഴിക്കാം അങ്ങനെ എന്റെ ചിക്കൻ തേങ്ങ കറി റെഡി

Sunday, January 7, 2018

തേങ്ങാപ്പാൽ മീൻകറി



ദശക്കട്ടിയുള്ള മീന്‍ - 1/2 കിലോ
മഞ്ഞള്‍പ്പൊടി - 1/4 ടേബിള്‍സ്‌പൂണ്‍
മല്ലിപ്പൊടി - 1 1/2 ടേബിള്‍സ്‌പൂണ്‍
കാഷ്‌മീരി മുളകുപൊടി - 2 ടേബിള്‍സ്‌പൂണ്‍
സവാള - 2ടേബ്ൾ സ്പൂൺ അരിഞ്ഞത്
തക്കാളി - 1
വാളന്‍പുളി പിഴിഞ്ഞത്- 1/2 കപ്
പച്ചമുളക് -2 എണ്ണം
തേങ്ങയുടെ ഒന്നാം പാല്‍ - 1കപ്പ്
തേങ്ങയുടെ രണ്ടാം പാൽ-2കപ്പ്
എണ്ണ ആവശ്യത്തിന്‌
ഉപ്പ്‌ പാകത്തിന്‌
കറിവേപ്പില

പാകം ചെയ്യുന്ന വിധം
""""""""""""""""""""""
1. മീന്‍ വൃത്തിയാക്കി 2 ഇഞ്ച്‌ സമചതുരക്കഷണങ്ങളായി മുറിക്കുക.
2. ഒരു ചട്ടിയിൽ തക്കാളി,ഇഞ്ചി അരിഞ്ഞത് ,പച്ചമുളക് ,മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, പുളിവെള്ളം,തേങ്ങയുടെ രണ്ടാം പാൽ ചേർത്തിളക്കി അടുപ്പിൽ വെക്കുക. തിളച്ച് വരുമ്പോൾ മീനും ഉപ്പും ഇട്ട് കൊടുക്കുക.
3. മീന്‍ വെന്തുകഴിയുമ്പോള്‍ ഒന്നാം പാൽ ചേര്‍ക്കുക. കഷണങ്ങള്‍ ഉടയാതെ നന്നായി ഇളക്കി (പാത്രം ചുറ്റിച്ച്‌) തിള വരുന്നതിന് മുന്പ് ഇറക്കി വെക്കുക.
4. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക.
ചോറിന്റെ കൂടെ ചൂടോടെ കഴിയ്‌ക്കാം.

Tuesday, December 5, 2017

സ്രാവ് വറുത്തരച്ച കറി


ആവശ്യമുള്ള സാധനങ്ങള്‍:
1. ദശ കട്ടിയുള്ള മീന്‍തെരച്ചി/തെരണ്ടി / സ്രാവ് - അര കിലോ
(കഷണങ്ങളാക്കിയത്)
2. തേങ്ങ ചിരകിയത് - രണ്ട് കപ്പ്
3. ചെറിയ ഉള്ളി - അഞ്ച് എണ്ണം
(നീളത്തില്‍ അരിഞ്ഞത്)
4. മുളക്‌പൊടി - മൂന്ന് ടീസ്പൂണ്‍
5. മല്ലിപ്പൊടി - അഞ്ച് ടീസ്പൂണ്‍
6. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
7. ഉലുവപൊടി - അര ടീസ്പൂണ്‍
8. പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
9. വെളിച്ചെണ്ണ - ഒന്നര ടീസ്പൂണ്‍
10. കടുക് - അര ടീസ്പൂണ്‍
11. ചെറിയ ഉള്ളി - രണ്ട് എണ്ണം
12. കറിവേപ്പില - രണ്ട് തണ്ട്
13. തക്കാളി - ഒരെണ്ണം

തയ്യാറാക്കുന്ന വിധം:
തേങ്ങ നല്ല ബ്രൗണ്‍ നിറത്തില്‍ വറുക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ അര ടീസ്പൂണ്‍ എണ്ണയും ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വറുത്ത് മൂപ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങാറാകുമ്പോള്‍ മുളക്‌പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് തീ കെടുത്തിയശേഷം വഴറ്റി മൂപ്പിക്കുക. ഈ വറുത്ത തേങ്ങാകൂട്ട് ഒട്ടുംതന്നെ വെള്ളം ചേര്‍ക്കാതെ മഷിപോലെ അരച്ചെടുക്കുക. ഈ കൂട്ടില്‍ ഒന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും അര ടീസ്പൂണ്‍ ഉലുവ പൊടിയും കറിവേപ്പിലയും ചേര്‍ത്ത് കലക്കി ഒരു മീന്‍ചട്ടിയില്‍ തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോള്‍ മീന്‍ കഷണങ്ങളും തക്കാളികഷ്ണങ്ങളും കൂടി ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. മീന്‍ കഷണങ്ങള്‍ വെന്ത് ചാറു കുറുകി എണ്ണ തെളഞ്ഞിരിക്കുന്ന പാകത്തിന് അടുപ്പില്‍നിന്നും മാറ്റുക.

Wednesday, November 29, 2017

നെയ്മീന് സ്പെഷ്യല് കറി



നെയ്മീന് - കാല് കപ്പ്
(ചെറിയ ക്യൂബ്
കഷണങ്ങളായി അരിഞ്ഞത്)
സവാള - 5 എണ്ണം
തക്കാളി - 3 എണ്ണം
ഇഞ്ചി - 25 ഗ്രാം
വെളുത്തുള്ളി - 25 ഗ്രാം
പച്ചമുളക് - 6 എണ്ണം
ഉലുവ - ആവശ്യത്തിന്
മഞ്ഞള്പ്പൊടി - 1 ടേബിള്സ്പൂണ്
മുളകുപൊടി - 3 ടേബിള്സ്പൂണ്
മല്ലിപ്പൊടി - 1 ടേബിള്സ്പൂണ്
വെളിച്ചെണ്ണ - 50 ഗ്രാം
തേങ്ങാപാല് - കാല് കപ്പ്
കുടംപുളി - 3 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അല്പം മുളകുപൊടിയും മഞ്ഞള്പ്പൊടിയും ഉപ്പും ചേര്ത്തു
മീന് വറുത്തുമാറ്റിവയ്ക്കുക.
പാനില് എണ്ണയൊഴിച്ചു
ചൂടാകുമ്പോള് അതിലേക്കു ഉലുവ
പൊട്ടിക്കുക.
അതിനുശേഷം ഇഞ്ചി, പച്ചമുളക്,
വെളുത്തുള്ളി എന്നിവ ചേര്ത്തു
വഴറ്റുക.
സവാളയും കറിവേപ്പിലയും ചേര്ത്തു
നന്നായി വഴന്നുവരുമ്പോള്
അതിലേക്കു മഞ്ഞള്പ്പൊടി,
മല്ലിപ്പൊടി, മുളകുപൊടി,
എന്നിവ ചേര്ത്തു വഴറ്റുക.
അതിനുശേഷം അരിഞ്ഞു
വച്ചിരിക്കുന്ന
തക്കാളിയും ചേര്ത്തു
വീണ്ടും വഴറ്റുക.
ഇതില് വറുത്തുവച്ചിരിക്കുന്ന
മീനും അല്പം പുളിയും ഉപ്പും കൂടിചേര്ത്തു
യോജിപ്പിച്ചു ആവശ്യത്തിനു
തേങ്ങാപ്പാലും കൂടിച്ചേര്ക്കുക.
അതിലേക്കു
അല്പം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ത്തു
വറ്റിച്ചെടുക്കാം.

Monday, October 16, 2017

അയല കറി



അയല വൃത്തിയാക്കി വെക്കുക
കുടംപുളി വെള്ളത്തിലിട്ട് വെക്കുക
ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ഉലുവ ഇച്ചിരി ജീരകം പൊട്ടിക്കുക അതിലോട്ട് കുഞ്ഞുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകുമിട്ട് നന്നായി വഴറ്റുക ശേഷം മുളക്പൊടി മഞ്ഞൾപൊടി ഇച്ചിരി മല്ലിപൊടീം ഇട്ട് നന്നായി മൂപ്പിച്ചതിനു ശേഷം കുടംപുളി ആ വെള്ളത്തോട് കൂടി ഒഴിക്കുക നന്നായി മിക്സക്കുക ഉപ്പിടുക തിളച്ചതിനു ശേഷം മീൻ ഇട്ട് ചെറുതീയിൽ വറ്റിച്ചെടുക്കുക ടേസ്റ്റി അയിലക്കറി റെഡി 

Thursday, October 12, 2017

വെണ്ടയ്ക്ക മപ്പാസ്‌



ചേരുവകള്‍
വെണ്ടയ്ക്ക - 8
അരമുറി തേങ്ങയുടെ ഒന്നാം പാല്‍ - അര കപ്പ്‌
രണ്ടാം പാല്‍ - മൂന്നോ നാലോ കപ്പ്
സവാള - 1
മുളകുപൊടി - 2 സ്പൂണ്‍
മല്ലിപൊടി - ഒന്നര സ്പൂണ്‍
വെളിച്ചെണ്ണ - രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍
കറിവേപ്പില
ഉപ്പ്

ഉണ്ടാക്കുന്ന വിധം
ഓരോ വെണ്ടയ്ക്കയും രണ്ടായി മുറിച്ചു വീണ്ടും അതിനെ നെടുകെ മുറിക്കുക. സവാള നീളത്തില്‍ അരിഞ്ഞു വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് മുറിച്ചു വെച്ച വെണ്ടയ്ക്ക ഇട്ടു വഴറ്റുക. ഒന്ന് വഴന്നു കഴിഞ്ഞാല്‍ വെണ്ടയ്ക്ക ഒന്നു വകഞ്ഞു മാറ്റി ഊറി വരുന്ന എണ്ണയില്‍ മല്ലിപൊടിയും മുളകു പൊടിയും ചേര്‍ത്തു വഴറ്റുക അതിലേക്ക് സവാള അരിഞ്ഞതും, പാകത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്തു നന്നായി വഴറ്റി ഒന്ന്അടച്ചു വെച്ച് വേവിക്കണം. ശേഷം രണ്ടാം പാല്‍ ഒഴിച്ച് തിളപ്പിക്കുക വീണ്ടും അടച്ചു വെയ്ക്കണം ചാറു ഒരു വിധം വറ്റിയാല്‍ ഒന്നാം പാല്‍ ഒഴിച്ച് ഇറക്കി അടച്ചു വെയ്ക്കുക.
( മുളക്‌പൊടിയ്ക്ക് പകരം പച്ചമുളക് മാത്രം ചേര്‍ത്തു ഉണ്ടാക്കുന്നതാണ് മപ്പാസ്‌ . Try it )

Friday, September 29, 2017

മുരിങ്ങയില പരിപ്പ് കറി


ആദ്യം മുരിങ്ങയില നന്നാക്കി കഴുകി വക്കുക. കാൽ കപ്പ്‌ തുവരപ്പരിപ്പും ഒരു തക്കാളിയും കുക്കറിൽ നന്നായി വേവിച്ചു വക്കുക.... മിക്സിയിൽ ഒരു സ്പൂൺ ജീരകം, 2-3 ചുവന്നുള്ളി, അര കപ്പ്‌ തേങ്ങ ചിരകിയത് ഇട്ട് നന്നായി അരച്ചെടുക്കുക..
ഒരു പാത്രത്തിൽ പരിപ്പ് വേവിച്ചതും അരപ്പും അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം ഇത്രേം നന്നായി മിക്സ്‌ ചെയ്തു തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് 2 മിനിറ്റ് വേവിക്കുക...
ഒരു ഫ്രൈയിങ് പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു സ്പൂൺ കടുക്, 2 ഉണക്കമുളക്, കുറച്ച് കറിവേപ്പില ഇട്ട് താളിച്ചു കറിയിൽ ഒഴിക്കുക. കറി റെഡി...
പരിപ്പിനു പകരം ചക്കക്കുരു ആണേൽ ഡബിൾ ടേസ്റ്റ് ആണുട്ടോ 😋😋😋😋

Thursday, September 21, 2017

വഴുതിനിങ്ങ തീയൽ



ആദ്യം കാൽ കപ്പ്‌ തേങ്ങ ചിരകിയത് ഗോൾഡൻ കളർ ആകുന്നത്‌ വരെ ഫ്രൈ ചെയ്തെടുക്കുക. ഇത് ഒരു പാത്രത്തിലേക് മാറ്റിയതിനു ശേഷം അതേ ചീനച്ചട്ടിയിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് 4 ചുവന്നുള്ളി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മുളകുപൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ കുരുമുളകുപൊടി ഇത്രേം ഇട്ട് പച്ചമണം മാറുന്നതുവരെ ലോ ഫ്ലെമിൽ ഫ്രൈ ചെയ്യുക. ഇതിലേക്ക് വറുത്തു വച്ച തേങ്ങ കൂടെ ചേർത്തിളക്കി സ്റ്റവ് ഓഫ്‌ ചെയ്തു തണുക്കാൻ വക്കുക. തണുത്തു കഴിഞ്ഞാൽ മിക്സിയിൽ അരച്ചെടുക്കുക. ചീനച്ചട്ടിയിൽ കാൽ ടീസ്പൂൺ എണ്ണ ഒഴിച്ച് 3 മീഡിയം വഴുതിനിങ്ങ മുറിച്ചത് (ഒരല്പം വലിപ്പത്തിൽ മുറിക്കുക )ഇട്ട് ഫ്രൈ ചെയ്യുക. വഴുതിനിങ്ങ മുക്കാൽ വേവായാൽ അരപ്പ് ചേർത്തിളക്കുക. ഇതിലേക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തിളക്കി തിള വരുമ്പോൾ മാറ്റി വക്കുക. ഒരു ഫ്രൈയിങ് പാനിൽ അര സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക്, 2-3 ഉണക്കമുളക്, കുറച്ച് കറിവേപ്പില ഇട്ട് വഴറ്റി കറിയിൽ ഒഴിക്കുക. വഴുതിനിങ്ങ തീയൽ റെഡി...

ചെമ്പകശ്ശേരി കാളൻ


ആലപ്പുഴയിലെ പഴയ ഒരു നാട്ടുരാജ്യം ആണ് അമ്പലപ്പുഴ.. അത് ഭരിച്ചിരുന്നത് ചെമ്പകശ്ശേരി തറവാട്ടുകാർ ആണ്. അവരുടെ കാലത്ത് സദ്യ ക്കു ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു വിഭവം ആണ് ഈ കാളൻ.. അങ്ങനെയാണ് ഈ പേര് വന്നതെന്ന് പറഞ്ഞു കേട്ടു.. ഞാൻ ആലപ്പുഴ കാരിയല്ലാത്തത് കൊണ്ട് കേട്ടു കേൾവി ഉള്ളു കെട്ടോ... എന്തായാലും സംഭവം പൊളിച്ചു.. നല്ല അടിപൊളി കാളൻ ആണ്... ഞാൻ frst ടൈം ഉണ്ടാക്കിതാ.. നിങ്ങളും ട്രൈ ചെയ്യണേ...
ആവശ്യം ഉള്ള സാധനങ്ങൾ :-
1) നേന്ത്രപ്പഴം -2
2)തേങ്ങ - ഒരു മുറി (ചെറിയ തേങ്ങയുടേത് )
3)കട്ടത്തൈര് - 1കപ്പ്
4)ജീരകം -1/2 സ്പൂൺ
5)മുളക്പൊടി -1/2 സ്പൂൺ
6)മഞ്ഞൾപൊടി -3/4 സ്പൂൺ
7)പച്ചമുളക് -3
8)ഉപ്പ് - ആവശ്യത്തിന്
8)വറവിടാൻ :-
കടുക് - 1സ്പൂൺ
വറ്റൽമുളക് -2
ചെറിയുള്ളി അരിഞ്ഞത് -1
കറിവേപ്പില -2 തണ്ട്
തയാറാക്കുന്ന വിധം :-
*ഒരു മൺചട്ടി വച്ച് ചൂടായാൽ അതിലേക്കു നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങൾ ആക്കി കുറച്ചു വെള്ളം ചേർത്ത് വേവിക്കാൻ വയ്ക്കണം..
* ഇനി മുകളിൽ പറഞ്ഞ അളവിൽ മുളക്പൊടിയും മഞ്ഞൾപൊടിയും ചേർത്തുകൊടുക്കുക..
* നേന്ത്രപ്പഴം വെന്തു വെള്ളം വറ്റുന്ന പരുവം ആകുമ്പോൾ ഉപ്പ് ചേർത്തുകൊടുക്കണം.
*ശേഷം തേങ്ങ ജീരകവും പച്ചമുളകും ചേർത്ത് പേസ്റ്റ് പോലെ അരച്ചത് ചേർത്ത് കൊടുക്കാം..വെള്ളം കുറവായത് കൊണ്ട് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം, ഇല്ലെങ്കിൽ അടിയിൽ പിടിക്കും..
*തേങ്ങ കൂട്ടു തിളക്കാൻ പാടില്ല. നല്ലപോലെ ചുടാകുമ്പോ കട്ട തൈര് ചേർത്ത് നന്നായി mix ചെയ്തു തീ off ചെയ്യാം
* ഇനി ഒരു pan വച്ച് വെളിച്ചെണ്ണ ഒഴിച്ച് വറവിടാനുള്ളത് ചേർത്തു അത് കാളനിലേക്ക് ചേർക്കുക
*ചെമ്പകശ്ശേരി കാളൻ റെഡി..

Friday, September 15, 2017

പപ്പായ കറി



പപ്പായ ചെറുതായി മുറിച്ച് പച്ചമുളകും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് വേവിക്കുക.ഇതിലേക്ക് തേങ്ങ നല്ലജീരകം, വെളുത്തുള്ളി, മഞ്ഞൾ പൊടി ഇവ നല്ലതുപോലെ അരച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഇത്തിരി പുളി വെള്ളവും ചേർത്ത് ചൂടാക്കി എടുക്കുക.വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും വറുത്ത് ഇടുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. 

Monday, September 11, 2017

വാഴയ്ക്ക പരിപ്പുകറി



അര കപ്പ്‌ തുവരപ്പരിപ്പ് കഴുകി വൃത്തിയാക്കി കുക്കറിൽ ഇടുക. ഇതിലേക്ക് രണ്ടു വാഴയ്ക്ക ഒരു മീഡിയം വലുപ്പത്തിൽ മുറിച്ചിടുക, 4-6 വെളുത്തുള്ളി, 5 പച്ചമുളക്, ഒരു മീഡിയം സവാള അരിഞ്ഞത്, കുറച്ച് കറിവേപ്പില,അര സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം ഇത്രേം ഇട്ട് രണ്ടു വിസിൽ വരുമ്പോൾ ഓഫ് ചെയ്യുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക്, ജീരകം, രണ്ടു ഉണക്കമുളക്, കുറച്ച് കറിവേപ്പില, ഇത്രേം വഴറ്റുക. ഇതിലേക്ക് വെന്ത വാഴക്കായും പരിപ്പും ചേർത്തിളക്കി പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിച്ച്‌ കുറച്ച് മല്ലിയില കൂടെ ഇട്ട് ഇളക്കി സെർവിങ് പ്ളേറ്റിലേക് മാറ്റുക...

Friday, September 8, 2017

ചേന കറി



1 ചേന 2 കഷണ0
2 മഞ്ഞൾപൊടി ആവശ്യത്തിനു
3 തേങ്ങാ 1/2 മുറി
4 കാന്താരി എരുവിന്
5 ഉള്ളി 4 എണ്ണം
6 ജീരകം ഒരു നുള്ളു
7 മല്ലി ഒരു നുള്ളു
8 കറിവേപ്പില ആവശ്യത്തിനു
9 വറ്റൽമുളക് 3 എണ്ണം
10 തേങ്ങാ 2 സ്പൂണ്
11 എണ്ണ 2tbsp
ചേന വൃത്തിയാക്കി ഉപ്പും മഞ്ഞൾപൊടിയും ഇട്ടു നന്നായി വേവിച്ചുടക്കുക...
3 മുതൽ7 വരെയുള്ളവ നന്നായി അരച്ചെടുക്കുക.
ഇതു വേവിച്ച ചേനയിൽ ചേർത്തു പാകത്തിന് വെള്ളവും ഒഴിച്ചു നന്നായി ചൂടാക്കുക
പിന്നീട് എണ്ണ ചൂടാക്കി കടുക് പൊട്ടിയത്തിനുശേഷം വറ്റൽമുളക്...
തേങ്ങാ..കറിവേപ്പില ഇവ മൂപ്പിച്ചു ഒഴിക്കുക..

Thursday, September 7, 2017

ചിക്കൻ സൽന



പൊറോട്ട,ചപ്പാത്തി,അപ്പത്തിന്ടെ കുടെ ഒഖേ കഴിക്കാൻ ഒരു ബെസ്റ്റ് സൈഡ് ഡിഷ്‌.ചിക്കൻ പകരം മട്ടനും ബീഫിലും ചെയ്യാവുന്നതാണ്.(മട്ടൻ നോ ബീഫോ ആണേൽ കുറച്ചു മഞ്ഞൾപൊടിയും ഉപ്പും ചേർത്തു വേവിച്ചത് ചേർക്കുക)
ഇന്നീ വെജിറ്റേറിയൻ ആണെങ്കിൽ പച്ചക്കറികൾ ചേർക്കാം.(ഉരുളകിഴങ്ങു, കാരറ്റ്, പച്ചപട്ടാണി,കോളിഫ്ലവരും ചേർക്കാം).
ആദ്യം അരപ്പ് തയ്യാറാക്കണം
എണ്ണ ചൂടായ ശേഷം പട്ട 2,ഗ്രാമ്പൂ 2,കുരുമുളക് 1 tsp,പെരുംജീരകം 1 tsp,1/2 tsp ചെറിയ ജീരകവും പൊട്ടികഴിയുമ്പോൾ സവോള 1,ഇഞ്ചി ഒരു കഷ്ണം,വെളുത്തുള്ളി 5-6,2 പച്ചമുളകും വഴറ്റിയ ശേഷം മുളകുപൊടി 2 tsp,മഞ്ഞൾപ്പൊടി 1/4 tsp,1 1/2 tsp മല്ലിപൊടിയും കുറച്ചു ഗരം മസാലയും ചേർത്തു മൂപിച്ച ശേഷം 3 തക്കാളിയും,1 കപ്പ് ചിരകിയ തേങ്ങയും ചേർത്തു ഒന്നു വഴറ്റി എടുക്കുക.ഈ കൂട്ട് ആവശ്യത്തിനു ഉപ്പു ചേർത്തു നന്നായി അരച്ചെടുകണം.
ഇന്നീ വേറെ ഒരു പാനിൽ എണ്ണ ചൂടായ ശേഷം 1 സവോള,2-3 പച്ചമുളകും, ഇഞ്ചി വെളുത്തുള്ളി 1 tsp കുറച്ചു വേപ്പിലയും ചേർത്തു വഴറ്റി അരച്ചു വെച്ച അറപ്പും ചിക്കനും ഒരു തക്കാളിയും ആവശ്യത്തിനു വെള്ളം ചേർത്തു ചെറിയ തീയിൽ വേവിക്കുക.ചിക്കൻ വെന്തു ഗ്രേവി ഒന്നു കുരുഗി വരുമ്പോൾ കുറച്ചു മല്ലിയിലയും സമം പുതിനായും ചേർത്തു മാറ്റാം.ചിക്കൻ സൽന റെഡി...

Monday, September 4, 2017

കത്തിരിക്ക കറി




ആവശ്യമുള്ള സാധനങ്ങൾ

കത്തിരിക്ക (Brinjal / Eggplant ) - 500 gms (ഞാൻ വലിയ രണ്ടു eggplant ആണ് ഉപയോഗിച്ചത് )
സവാള - 1
തേങ്ങ - അരയ്ക്കാൻ ആവശ്യത്തിന്
പച്ച മുളക് - 1 (ഞാൻ ബജി ഉണ്ടാക്കുന്ന ആ മുളകാണ് ഉപയോഗിച്ചത് )
ചെറു നാരങ്ങ - 1
ജീരകം - 1 സ്‌പൂൺ
മുളകുപൊടി - 2 -3 സ്‌പൂൺ (നിങ്ങളുടെ ആവശ്യാനുസരണം ചേർക്കാം )
കുരുമുളക് പൊടി - 1 / 2 സ്പൂൺ
കടുക് - 1 സ്‌പൂൺ
ചുവന്ന മുളക് - 1 or 2
കറിവേപ്പില - 2 തണ്ടു
ഉപ്പു - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി കത്തിരിക്ക ക്യൂബ്സ് ആയി കട്ട് ചെയ്തു ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും മുളകുപൊടിയും പിന്നെ നാരങ്ങാ നീരും ചേർത്ത് ഒന്ന് മിക്സ് ചെയ്തു വയ്ക്കണം.
ഇനി അതിന്റെ കൂട്ട് തയാറാക്കാം..തേങ്ങയും ജീരകവും ഒരു നുള്ളു കടുകും പിന്നെ ആ സവാളയുടെ പകുതിയും മുളകുപൊടിയും കൂടെ നാന്നായി അരയ്ച്ചു എടുക്കണം.ഞാൻ ഒന്ന് രണ്ടു കറിവേപ്പിലയും അതിലൂടെ അരയ്ച്ചു.(കടു പൊട്ടിക്കുമ്പോ ഇടുന്ന കറിവേപ്പില അതുപോലെ മാറ്റിവെക്കലാണ് എല്ലാരുടേം പണി)
ഇനി ആ കാത്തിരിക്കയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാം  :)
അതിനെ ഒരു നോൺ-സ്റ്റിക് പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ഒന്ന് മൊരിച്ചെടുക്കണം.
അവസാനം ആ ഒരു മുളകിനെ കൂടി ചെറുതായി അരിഞ്ഞിട്ടു ഒന്ന് മൂപ്പിച്ചു എടുക്കണം.
ആ സെയിം എണ്ണയിൽ തന്നെ ഇനി കുഞ്ഞായി അറിഞ്ഞ ആ പകുതി സവാളയും കടുകും ചുവന്ന മുളകും പിന്നെ കറിവേപ്പിലയും കൂടി താളിച്ചെടുക്കണം.അതിലേക്കു ആദ്യം റെഡി ആക്കി വെച്ചിരിക്കുന്ന ആ കൂട്ട് ഒഴിച്ചു ഒന്ന് തിളയ്ക്കാൻ അനുവദിക്കണം. എന്നിട്ടു അതിലേക്കു ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന കത്തിരിക്കയും മുളകും കൂടി മിക്സ് ചെയ്തു ചെറു തീയിൽ ഒരു 5 min വേവിക്കണം. അതോടെ കറി റെഡി.

Sunday, August 27, 2017

ഗോപി മഞ്ചൂരിയൻ



മൈദ. അരകപ്പ്
കോൺഫ്ലോർ. കാൽകപ്പ്
സോയാസോസ്. രണ്ട് സ്പൂൺ
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്. ഒരു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുട്ട. . .... ഒന്ന്
മുളകുപൊടി. ഒരു സ്പൂൺ
വെള്ളം ആവശ്യത്തിന്
ഇവയെല്ലാം കൂടി മിക്സ് ചെയ്ത് ബാറ്റർ തയ്യാറാക്കുക.
കോളീഫ്ലവർ 1
ഉള്ളി. 1 "
സോയാസോസ്. രണ്ട് സ്പൂൺ
ടൊമാറ്റൊ കെച്ചപ്പ്. 4 സ്പൂൺ
പച്ചമുളക്. 3
എണ്ണ

തയ്യാറാക്കുന്ന വിധം

കോളീഫ്ലവർ കഷ്ണങ്ങളാക്കി മഞ്ഞൻപൊടിയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളത്തിൽ അൽപസമയം ഇട്ടുവയ്ക്കുക. വെള്ളം ഊറ്റികളയുക. ഓരോന്ന് എടുത്ത് ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.
ഫ്രയിങ്ങ് പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക.
സോയാസോസ്,കെച്ചപ്പ് എന്നിവ ചേർത്ത് വഴറ്റുക.
ഒരു സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കുക . തിളക്കുമ്പോൾ പൊരിച്ച കോളീഫ്ലവർ ചേർത്ത് നന്നായി മിക്സ് ചെയ്ത് രണ്ട്മിനുറ്റ് കഴിഞ്ഞ് ഇറക്കി വയ്കാം.....

Saturday, August 26, 2017

ചെമ്മീൻ തക്കാളി കറി


പാത്രത്തിൽ ഒരു മീഡിയം സവാളയും തക്കാളിയും അരിഞ്ഞിടുക. ഇതിലേക്ക് ഒരു കാൽ കിലോ ചെമ്മീൻ ഒരു സ്പൂൺ മുളകുപൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി കുറച്ച് ഉപ്പ് വേവാൻ ആവശ്യമായ വെള്ളം ഇത്രേം ചേർത്ത് വേവിക്കുക. മിക്സിയിൽ അര കപ്പ്‌ തേങ്ങ ചിരകിയത്, 3 ചുവന്നുള്ളി, ഒരു ടീസ്പൂൺ ജീരകം, കുറച്ച് കറിവേപ്പില, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചെമ്മീനും തക്കാളിയും സവാളയും വെന്തു കഴിഞ്ഞാൽ ഈ അരപ്പ് ചേർത്ത് ഇളക്കി നന്നായി തിളപ്പിക്കുക. ഒരു ഫ്രൈയിങ് പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുകും കുറച്ച് കറിവേപ്പിലയും ഇട്ട് മൂപ്പിച്ചു കറിയിൽ ഒഴിക്കുക.
കറി റെഡി......

Tuesday, August 22, 2017

ചിക്കൻ ഗ്രീൻ മസാല



ചിക്കൻ അരക്കിലോ
സവാള 3
തക്കാളി 1വലുത്
പച്ചമുളക് 5എണ്ണം
ജിൻജർ ഗാർലിക് പേസ്റ്റ് oru സ്പൂൺ വീതം
കാപ്സികം ഹാഫ്
പെപ്പെർ പൌഡർ 2സ്പൂൺ
ഗരം മസാല oru സ്പൂൺ
മഞ്ഞൾ പൊടി ആവശ്യത്തിന് Chicken മസാല ഒരു സ്പൂൺ
ഉപ്പ് ഓയിൽ ആവശ്യത്തിന്
കറിവേപ്പില മല്ലിയില

ആദ്യം ഒരു പാൻ aduppil വെച്ചു വെളിച്ചെണ്ണ ഒയ്ച്ചു സവാള വഴറ്റുക അതിലേക്ക് ജിജി പേസ്റ്റ് ചേർക്കുക ഇതിലോട്ടു ഉപ്പും പെപ്പെർ പൗഡറും മഞ്ഞൾ പൊടീം ചിക്കനും ചേർത്തു കൊറച്ചു വെള്ളവും ഒയ്ച്ചു മൂടി വെച്ചു വേവിക്കുക
മുക്കാൽ വേവാകുമ്പോൾ capsicum ഗ്രീൻ ചില്ലി കറിവേപ്പില മല്ലിയില അരച്ച് ചിക്കനിലേക് ചേർത്തു അഞ്ചു മിനിറ്റു മൂടി വെച്ചു വേവിക്കുക
ഗരം മസാല ചിക്കൻ മസാല ചേർക്കുക
(മല്ലിയില കുറച്ചധികം വേണം )
ടേസ്റ്റി ഗ്രീൻ ചിക്കൻ മസാല റെഡി എല്ല്ലാരും ട്രൈ ചെയ്തു നോക്കണേ..

Saturday, August 19, 2017

ആലു സബ്ജി

 
ഇത് ചപ്പാത്തിടെ കൂടെയും പൂരിയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന നല്ല ഒരു കറിയാണ്
ആദ്യം 4 - 5പൊട്ടറ്റൊ കുക്കറിൽ ഇട്ട് വേവിച്ച് തൊലി കളഞ്ഞ് ചെറുതായി മുറിച്ച് വെക്കുക.
ഒരു തക്കാളി നന്നായി അരച്ച് വെക്കുക.
1 tspnമല്ലി ഒന്ന് ചതച്ച് എടുക്കുക.
ഒരു പാനിൽ ഇത്തിരി എണ്ണ ഒഴിച്ച് 1 tspn നല്ല ജീരകം, ചതച്ച് വെച്ചിരിക്കുന്ന മല്ലി ഇവ ഇടുക. ഇതിൽ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റുക. വഴന്ന് കഴിയുമ്പോൾ 1 spn gg paste-ഉം അരച്ച് വെച്ചിരിക്കുന്ന തക്കാളിയും ചേർത്ത് നല്ലതു പോലെ വഴറ്റുക.ഇതിലേക്ക് മഞ്ഞൾ പൊടി, 1 1/2 tspnമല്ലിപൊടി, 1 tabs nമുളക് ( കാശ്മീരി ) പൊടി, 1/4 tspn കായപ്പൊടി, 1-1 1/2 tspnഗരം മസാല പൊടി ഇവ ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന പൊട്ടറ്റോയും അരക്കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഗ്രേ വി വേണ്ടവർ കൂടുതൽ വെള്ളം ചേർത്തോളൂ. നല്ലതുപോലെ തിളച്ച് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ഒരു tabsn butter ചൂടാക്കി കടുകും ഉഴുന്ന് പരിപ്പും കൂടി താളിച്ച് ഒഴിക്കുക. മല്ലിയില ചേർത്ത് വിളമ്പാം

Friday, August 18, 2017

വറുത്തരച്ച ഞണ്ട് കറി


 ഉപ്പും മുളകും ഒക്കെ ആവശ്യത്തിനു ചേര്‍ക്കാന്‍ അപേക്ഷ.

ആവശ്യമുള്ള സാധനങ്ങള്‍:

1. ഞണ്ട്
2. മുളകുപൊടി
3. കുരുമുളകുപൊടി
4. മഞ്ഞള്‍പ്പൊടി
5. ഉപ്പ്
6. ചെറിയ ചുവന്നുള്ളി
7. കൊത്തമല്ലി (കൊത്തമല്ലി പോടീ ആയാലും മതീ.) - രണ്ടു-മൂന്നു spoon
8. ജീരകം - ഒരു നുള്ള്
9. തേങ്ങ - ഒരു cup
10. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് - മൂന്നോ നാലോ (എരിവിനു അനുസരിച്ച്)
11. തക്കാളി - വലിയ ഒരെണ്ണം
12. ഇഞ്ചി അരിഞ്ഞത് - ഒരു സ്പൂണ്‍
13. ഉള്ളി - നീളത്തില്‍ അരിഞ്ഞത്, ഒരു ഉള്ളിയുടെ പകുതി
14. കറിവേപ്പില

പാകം ചെയ്യുന്ന വിധം:

1. ഞണ്ട് കഴുകി ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വെക്കുക.
2. ആറ് മുതല്‍ ഒന്‍പതു വരെ ഉള്ള ചേരുവകള്‍ ചെറുതീയില്‍ വറുത്തു നന്നായി അരച്ചെടുക്കുക.
3. പത്തു മുതല്‍ പതിമൂന്നു വരെ ഉള്ള ചേരുവകള്‍ നന്നായി വഴറ്റി, അതില്‍ ഞണ്ടും ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കുക. അല്പം കഴിഞ്ഞു അരപ്പും കൂടെ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. കറിവേപ്പിലയും കൂടെ ചേര്‍ത്ത് ചൂടോടെ വിളമ്പാം......പുട്ട്, അപ്പം, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാന്‍ നല്ല രസമാ. 

Tuesday, August 15, 2017

ചില്ലി പനീർ


പനീർ ക്യൂമ്പ്സ് ആക്കിയത് 200 g
ക്യാപ്സിക്കം 2 ചെറുത്
പച്ചമുളക് 3 എണ്ണം
സവാള ഒരു ചെറുത്
മുളക് പൊടി 1 1/2 ടി സ്പൂൺ
സൊയാസോസ്, ചില്ലിസോസ്, ടുമാറ്റോ സോസ് 1 ടിസ്പൂൺ വീതം
വിനീഗർ 1 ടി സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചോപ്പ് ചെയിതത് 1/2 ടിസ്പൂൺ വീതം
കോൺഫ്ലോർ 2 ടേബിൾ സ്പൂൺ
എണ്ണ 3ടേബിൾ സ്പൂൺ (ആവശ്യത്തിന്)
ഉപ്പ് ആവശ്യത്തിന്
സ്പ്രിംഗ് ഒനിയൻ ചോപ്പ് ചെയ്തത് 1 ടിസ്പൂൺ

പനീർ കഷണങ്ങൾ കോൺഫ്ലോറിൽ ഡിപ്പ് ചെയിത് 2 ടേബിൾ എണ്ണ ചൂടാക്കി ചെറുതീയിൽ വറുത്ത് മാറ്റി വയ്ക്കുക .വേറൊരു പാനിൽ 2 ടിസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ഇട്ട് ഒന്ന് വാടി വരുമ്പോൾ പച്ചമുളക് അരിഞ്ഞത് സവാള ,ക്യാപ്സിക്കം സ്ക്വയർ ആയി കട്ട് ചെയിതതും ഇട്ട് ഇളക്കിയ ശേഷം മുളക്പൊടി, സോസുകൾ, ആവശ്യത്തിന് ഉപ്പ് ,വിനീഗർ ചേർത്തിളക്കിയ ശേഷം വറുത്ത വച്ച പനീർ ഇട്ട് മിക്സ് ചെയ്യുക.ഇതിലേയ്ക്ക് അല്പം വെള്ളത്തിൽ 1 ടിപ്പൂൺ കോൺഫ്ലോർ കലക്കി ഒഴിക്കുക .തിക്ക് ആയി വരുമ്പോൾ തീ ഓഫ് ചെയിത് സ്പ്രിംഗ് ഒനിയൻ വിതറി കൊടുക്കുക
വേണ്ടുന്നവർക്ക് 2 നുള്ള് അജിനോമോട്ടോ ചേർക്കാവുന്നതാണ്