ആദ്യം മുരിങ്ങയില നന്നാക്കി കഴുകി വക്കുക. കാൽ കപ്പ് തുവരപ്പരിപ്പും ഒരു തക്കാളിയും കുക്കറിൽ നന്നായി വേവിച്ചു വക്കുക.... മിക്സിയിൽ ഒരു സ്പൂൺ ജീരകം, 2-3 ചുവന്നുള്ളി, അര കപ്പ് തേങ്ങ ചിരകിയത് ഇട്ട് നന്നായി അരച്ചെടുക്കുക..
ഒരു പാത്രത്തിൽ പരിപ്പ് വേവിച്ചതും അരപ്പും അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം ഇത്രേം നന്നായി മിക്സ് ചെയ്തു തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് 2 മിനിറ്റ് വേവിക്കുക...
ഒരു ഫ്രൈയിങ് പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു സ്പൂൺ കടുക്, 2 ഉണക്കമുളക്, കുറച്ച് കറിവേപ്പില ഇട്ട് താളിച്ചു കറിയിൽ ഒഴിക്കുക. കറി റെഡി...
പരിപ്പിനു പകരം ചക്കക്കുരു ആണേൽ ഡബിൾ ടേസ്റ്റ് ആണുട്ടോ 😋😋😋😋

EmoticonEmoticon