Showing posts with label nadan. Show all posts
Showing posts with label nadan. Show all posts

Saturday, January 6, 2018

നാടൻ മീൻ കറി



ആവശ്യമുള്ള സാധനങ്ങള്‍

1. മീന്‍ 1/2 കിലോ

2. വെളിച്ചെണ്ണ 2 സ്പൂണ്‍

3. കടുക് 1/2 ടീസ്പൂണ്‍

4. ഉലുവാ രണ്ട് നുള്ള്

5. മല്ലിപ്പൊടി 1 സ്പൂണ്‍

6. മുളകുപൊടി ഒരു ടീസ്പൂണ്‍

7. മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍

8. സവാള കാല്‍ കപ്പ്

9. പച്ചമുളക് രണ്ട്

10. ഇഞ്ചി ഒരു ടീസ്പൂണ്‍

11. വെളുത്തുള്ളിയല്ലി പതിനഞ്ച്

12. വെള്ളം ഒരു കപ്പ്

13. കൊടമ്പുളി നാലു ചുള

14. കറിവേപ്പില ഒരു കതിര്‍പ്പ്

15. തേങ്ങപ്പാല്‍ അര കപ്പ് ( ചിലര്‍ പശുവിന്‍ പാലും ചേര്‍ക്കാറുണ്ട് . പാലും മീനും വിരുദ്ധമാണെന്നും പറയുന്നു )

16. മൈദാ ഒരു ടീസ്പൂണ്‍ - പശുവിന്‍ പാല്‍ ഉപയോഗിക്കുന്നവര്‍ക്ക്

17. പൊടിയുപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം


മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ കുതിര്‍ത്തു വയ്ക്കുക. മൈദ പശുവിന്‍ പാലില്‍ പാലില്‍ കലക്കി വയ്ക്കുക. തേങ്ങാപ്പാല്‍ ആണെങ്കില്‍ മൈദാ വേണ്ട .വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവായും ഇട്ട് പൊട്ടിയ ശേഷം പച്ചമസാലകള്‍ വഴറ്റിയതിന് ശേഷം കുതിര്‍ത്തുവച്ചിരിക്കുന്ന പൊടികള്‍ ചേര്‍ത്ത് ചെറു തീയില്‍ വഴറ്റുക. ഒരു കപ്പു വെള്ളവും കൊടമ്പുളിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീനും കറിവേപ്പിലയും ചേര്‍ത്ത് തിളച്ചയുടന്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക. മീനിന്റെ ചാറ് മുക്കാലും വറ്റിയതിന് ശേഷം തീ കുറച്ച് മൈദാ പാലില്‍ കലക്കിയത് കറിയില്‍ ഒഴിച്ച് പാത്രം ചുറ്റിച്ച് വയ്ക്കുക. ചാറ് അയവില്‍ ആകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക.

Saturday, December 9, 2017

നേന്ത്രപ്പഴം കാളന്‍



വേണ്ടത്..

1. നേന്ത്രപ്പഴം - ഒന്നോ രണ്ടോ (നിങ്ങളുടെ ഇഷ്ടംപോലെ)
2. കുരുമുളകു പൊടി
3. ഉപ്പ്, മഞ്ഞള്‍
4. പച്ച മുളക്
5. തേങ്ങ
6. പുളിയുള്ള തൈര് - കാല്‍ ലിറ്റര്‍
7. കടുകും. മുളകും, കറിവേപ്പിലയും, വറവിടാന്‍

ഒരു നേന്ത്രപ്പഴം, അധികം വലുതല്ലാതെ മുറിക്കുക. അതില്‍, അര ടീസ്പൂണ്‍ കുരുമുളകുപൊടിയും, ഉപ്പും, മഞ്ഞളും ഇട്ട് വേവിക്കുക. വേവാനുള്ള വെള്ളമേ വേണ്ടൂ കേട്ടോ... വെന്തുകഴിഞ്ഞാല്‍ വെള്ളമില്ലെങ്കില്‍ അത്രയും നല്ലത്. അധികം പഴുത്തതല്ലെങ്കില്‍ സ്പൂണ്‍ കൊണ്ട് ഒന്ന് ഉടയ്ക്കുക. അരമുറി തേങ്ങ ചിരവി, രണ്ട് പച്ചമുളകും, കുറച്ച് ജീരകവും (അര ടീസ്പൂണ്‍) ചേർത്ത് നന്നായി അരയ്ക്കുക. വെള്ളത്തിനു പകരം, മോരും വെള്ളം ചേർത്ത് അരച്ചാല്‍ നല്ലത്.. അരച്ചത്, വെന്ത കഷണങ്ങളില്‍ ചേർക്കുക. നന്നായി തിളച്ച് യോജിച്ച ശേഷം, തൈര് ചേർത്ത് വാങ്ങിവെച്ച് വറവിടുക. തൈരിനു പകരം മോരായാലും കുഴപ്പമില്ല. പക്ഷേ വെള്ളമൊഴിച്ചത് ആവരുത്. എരിവ്, നിങ്ങളുടെ അളവിന് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യുക..

Friday, September 29, 2017

മുരിങ്ങയില പരിപ്പ് കറി


ആദ്യം മുരിങ്ങയില നന്നാക്കി കഴുകി വക്കുക. കാൽ കപ്പ്‌ തുവരപ്പരിപ്പും ഒരു തക്കാളിയും കുക്കറിൽ നന്നായി വേവിച്ചു വക്കുക.... മിക്സിയിൽ ഒരു സ്പൂൺ ജീരകം, 2-3 ചുവന്നുള്ളി, അര കപ്പ്‌ തേങ്ങ ചിരകിയത് ഇട്ട് നന്നായി അരച്ചെടുക്കുക..
ഒരു പാത്രത്തിൽ പരിപ്പ് വേവിച്ചതും അരപ്പും അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം ഇത്രേം നന്നായി മിക്സ്‌ ചെയ്തു തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് 2 മിനിറ്റ് വേവിക്കുക...
ഒരു ഫ്രൈയിങ് പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു സ്പൂൺ കടുക്, 2 ഉണക്കമുളക്, കുറച്ച് കറിവേപ്പില ഇട്ട് താളിച്ചു കറിയിൽ ഒഴിക്കുക. കറി റെഡി...
പരിപ്പിനു പകരം ചക്കക്കുരു ആണേൽ ഡബിൾ ടേസ്റ്റ് ആണുട്ടോ 😋😋😋😋

Monday, September 25, 2017

നാടൻ ബീഫ് വരട്ടിയത്



ബീഫ്..അര കിലോ
ചുവന്നുള്ളി...കാൽ കിലോ
പച്ചമുളക്...5
വെളുത്തുള്ളി...2 കുടം
ഇഞ്ചി...ഒരു കഷ്ണം
ഉലുവ...1 sp
കുരു മുളക്...2 sp
മഞ്ഞൾ പൊടി..അര sp
മല്ലി പൊടി..2 sp
ഗരം മസാല...അര sp
ഉപ്പു..എണ്ണ .ആവശ്യത്തിനു
മല്ലി,..കറിവേപ്പില..കുറച്ചു
ആദ്യം ചട്ടി ഓർ കുക്കർ എടുത്തോളൂ...ഇനി ഇതിലോട്ട കഴുകി വെച്ച ബീഫും മസാല പൊടികളും ഉപ്പു,ഉലുവ കുറച്ചു വെളിച്ചെണ്ണയും ചേർത്ത് കൈ കൊണ്ട് തിരുമ്മി വെയ്ക്കണം...ഇത് കുറച്ചു സമയം റസ്റ്റ് ചെയ്യാൻ വെയ്ക്കണം...ഇനി ഇ സമയം കൊണ്ട് ഇഞ്ചി ചതച്ചെടുക്കുക..പച്ചമുളക് കീറി വെയ്ക്കുക..അത് പോലെ വെളുത്തുള്ളി ചുവന്നുള്ളി യും നന്നാക്കിയെടുക്കുക..ചുവന്നുള്ളി, വെളുത്തുള്ളി ഇവ ചതച്ചെടുക്കരുത്..അത് പോലെ ആഡ് ചെയ്ത മതി..വൃത്തിയാക്കി വെച്ച ഇവയെല്ലാം റസ്റ്റ് ചെയ്യാൻ വെച്ച ബീഫിലോട്ടു ഇട്ടു ഒന്ന് കൂടി കൈ കൊണ്ട് തിരുമ്മി വേവിയ്ക്കാൻവെയ്ക്കണം..വെന്തു വെള്ളം വറ്റി വരുമ്പോൾ കുറച്ചു കൂടി കുരു മുളക് പൊടി, മല്ലിയില ഇവഇട്ടു ഇറക്കി വെയ്ക്കാം
അവസാനം കുറച്ചു വെളിച്ചെണ്ണയിൽ ചുവന്നുള്ളി .കറിവേപ്പില ഇട്ടു താളിച്ചു കറി യിലോട്ടു ഒഴിക്കണം.

Saturday, September 16, 2017

എരുന്ത് ഫ്രൈ [കക്കയിറച്ചി ഫ്രൈ



എരുന്ത്- 5oog-
മുളകുപൊടി - 1 1/2 Tbs
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
തേങ്ങാ ചിരകിയത് - കുറച്ച്
വെളിച്ചെണ്ണ -
സവാള - 1 ചെറുത്
ഉപ്പ്
പച്ചമുളക്
ജീരകം - ഒരു നുള്ള്
കറിവേപ്പില
ഉപ്പ്
എണ്ണ
കക്കയിറച്ചിയിൽ ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു 20 മിനിറ്റ് വെക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ അതിൽ ജീരകം ഇട്ട് പൊട്ടിക്കുക.അതിനു ശേഷം സവാള വേപ്പില - പച്ചമുളക് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.അതിനു
ശേഷം അതിലേക്ക് കക്കാ ഇറച്ചി ഇട്ട് ചെറുതീയിൽ അടച്ചുവച്ചു മൊരിയിക്കുക. ഇടക്കിടക്ക് ഇളക്കിക്കൊടുക്കണം.അതിനു ശേഷം തേങ്ങ, വേപ്പില എന്നിവ ചേർത്ത് 2 -3 മിനിറ്റ് ഇളക്കി തീ ഓഫ് ചെയ്യാം.

Friday, September 15, 2017

പപ്പായ കറി



പപ്പായ ചെറുതായി മുറിച്ച് പച്ചമുളകും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് വേവിക്കുക.ഇതിലേക്ക് തേങ്ങ നല്ലജീരകം, വെളുത്തുള്ളി, മഞ്ഞൾ പൊടി ഇവ നല്ലതുപോലെ അരച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഇത്തിരി പുളി വെള്ളവും ചേർത്ത് ചൂടാക്കി എടുക്കുക.വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും വറുത്ത് ഇടുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. 

Monday, September 11, 2017

വാഴയ്ക്ക പരിപ്പുകറി



അര കപ്പ്‌ തുവരപ്പരിപ്പ് കഴുകി വൃത്തിയാക്കി കുക്കറിൽ ഇടുക. ഇതിലേക്ക് രണ്ടു വാഴയ്ക്ക ഒരു മീഡിയം വലുപ്പത്തിൽ മുറിച്ചിടുക, 4-6 വെളുത്തുള്ളി, 5 പച്ചമുളക്, ഒരു മീഡിയം സവാള അരിഞ്ഞത്, കുറച്ച് കറിവേപ്പില,അര സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം ഇത്രേം ഇട്ട് രണ്ടു വിസിൽ വരുമ്പോൾ ഓഫ് ചെയ്യുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക്, ജീരകം, രണ്ടു ഉണക്കമുളക്, കുറച്ച് കറിവേപ്പില, ഇത്രേം വഴറ്റുക. ഇതിലേക്ക് വെന്ത വാഴക്കായും പരിപ്പും ചേർത്തിളക്കി പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിച്ച്‌ കുറച്ച് മല്ലിയില കൂടെ ഇട്ട് ഇളക്കി സെർവിങ് പ്ളേറ്റിലേക് മാറ്റുക...