Showing posts with label Fish. Show all posts
Showing posts with label Fish. Show all posts

Sunday, January 7, 2018

തേങ്ങാപ്പാൽ മീൻകറി



ദശക്കട്ടിയുള്ള മീന്‍ - 1/2 കിലോ
മഞ്ഞള്‍പ്പൊടി - 1/4 ടേബിള്‍സ്‌പൂണ്‍
മല്ലിപ്പൊടി - 1 1/2 ടേബിള്‍സ്‌പൂണ്‍
കാഷ്‌മീരി മുളകുപൊടി - 2 ടേബിള്‍സ്‌പൂണ്‍
സവാള - 2ടേബ്ൾ സ്പൂൺ അരിഞ്ഞത്
തക്കാളി - 1
വാളന്‍പുളി പിഴിഞ്ഞത്- 1/2 കപ്
പച്ചമുളക് -2 എണ്ണം
തേങ്ങയുടെ ഒന്നാം പാല്‍ - 1കപ്പ്
തേങ്ങയുടെ രണ്ടാം പാൽ-2കപ്പ്
എണ്ണ ആവശ്യത്തിന്‌
ഉപ്പ്‌ പാകത്തിന്‌
കറിവേപ്പില

പാകം ചെയ്യുന്ന വിധം
""""""""""""""""""""""
1. മീന്‍ വൃത്തിയാക്കി 2 ഇഞ്ച്‌ സമചതുരക്കഷണങ്ങളായി മുറിക്കുക.
2. ഒരു ചട്ടിയിൽ തക്കാളി,ഇഞ്ചി അരിഞ്ഞത് ,പച്ചമുളക് ,മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, പുളിവെള്ളം,തേങ്ങയുടെ രണ്ടാം പാൽ ചേർത്തിളക്കി അടുപ്പിൽ വെക്കുക. തിളച്ച് വരുമ്പോൾ മീനും ഉപ്പും ഇട്ട് കൊടുക്കുക.
3. മീന്‍ വെന്തുകഴിയുമ്പോള്‍ ഒന്നാം പാൽ ചേര്‍ക്കുക. കഷണങ്ങള്‍ ഉടയാതെ നന്നായി ഇളക്കി (പാത്രം ചുറ്റിച്ച്‌) തിള വരുന്നതിന് മുന്പ് ഇറക്കി വെക്കുക.
4. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക.
ചോറിന്റെ കൂടെ ചൂടോടെ കഴിയ്‌ക്കാം.

Saturday, January 6, 2018

നാടൻ മീൻ കറി



ആവശ്യമുള്ള സാധനങ്ങള്‍

1. മീന്‍ 1/2 കിലോ

2. വെളിച്ചെണ്ണ 2 സ്പൂണ്‍

3. കടുക് 1/2 ടീസ്പൂണ്‍

4. ഉലുവാ രണ്ട് നുള്ള്

5. മല്ലിപ്പൊടി 1 സ്പൂണ്‍

6. മുളകുപൊടി ഒരു ടീസ്പൂണ്‍

7. മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍

8. സവാള കാല്‍ കപ്പ്

9. പച്ചമുളക് രണ്ട്

10. ഇഞ്ചി ഒരു ടീസ്പൂണ്‍

11. വെളുത്തുള്ളിയല്ലി പതിനഞ്ച്

12. വെള്ളം ഒരു കപ്പ്

13. കൊടമ്പുളി നാലു ചുള

14. കറിവേപ്പില ഒരു കതിര്‍പ്പ്

15. തേങ്ങപ്പാല്‍ അര കപ്പ് ( ചിലര്‍ പശുവിന്‍ പാലും ചേര്‍ക്കാറുണ്ട് . പാലും മീനും വിരുദ്ധമാണെന്നും പറയുന്നു )

16. മൈദാ ഒരു ടീസ്പൂണ്‍ - പശുവിന്‍ പാല്‍ ഉപയോഗിക്കുന്നവര്‍ക്ക്

17. പൊടിയുപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം


മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ കുതിര്‍ത്തു വയ്ക്കുക. മൈദ പശുവിന്‍ പാലില്‍ പാലില്‍ കലക്കി വയ്ക്കുക. തേങ്ങാപ്പാല്‍ ആണെങ്കില്‍ മൈദാ വേണ്ട .വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവായും ഇട്ട് പൊട്ടിയ ശേഷം പച്ചമസാലകള്‍ വഴറ്റിയതിന് ശേഷം കുതിര്‍ത്തുവച്ചിരിക്കുന്ന പൊടികള്‍ ചേര്‍ത്ത് ചെറു തീയില്‍ വഴറ്റുക. ഒരു കപ്പു വെള്ളവും കൊടമ്പുളിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീനും കറിവേപ്പിലയും ചേര്‍ത്ത് തിളച്ചയുടന്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക. മീനിന്റെ ചാറ് മുക്കാലും വറ്റിയതിന് ശേഷം തീ കുറച്ച് മൈദാ പാലില്‍ കലക്കിയത് കറിയില്‍ ഒഴിച്ച് പാത്രം ചുറ്റിച്ച് വയ്ക്കുക. ചാറ് അയവില്‍ ആകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക.

Tuesday, December 5, 2017

സ്രാവ് വറുത്തരച്ച കറി


ആവശ്യമുള്ള സാധനങ്ങള്‍:
1. ദശ കട്ടിയുള്ള മീന്‍തെരച്ചി/തെരണ്ടി / സ്രാവ് - അര കിലോ
(കഷണങ്ങളാക്കിയത്)
2. തേങ്ങ ചിരകിയത് - രണ്ട് കപ്പ്
3. ചെറിയ ഉള്ളി - അഞ്ച് എണ്ണം
(നീളത്തില്‍ അരിഞ്ഞത്)
4. മുളക്‌പൊടി - മൂന്ന് ടീസ്പൂണ്‍
5. മല്ലിപ്പൊടി - അഞ്ച് ടീസ്പൂണ്‍
6. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
7. ഉലുവപൊടി - അര ടീസ്പൂണ്‍
8. പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
9. വെളിച്ചെണ്ണ - ഒന്നര ടീസ്പൂണ്‍
10. കടുക് - അര ടീസ്പൂണ്‍
11. ചെറിയ ഉള്ളി - രണ്ട് എണ്ണം
12. കറിവേപ്പില - രണ്ട് തണ്ട്
13. തക്കാളി - ഒരെണ്ണം

തയ്യാറാക്കുന്ന വിധം:
തേങ്ങ നല്ല ബ്രൗണ്‍ നിറത്തില്‍ വറുക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ അര ടീസ്പൂണ്‍ എണ്ണയും ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വറുത്ത് മൂപ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങാറാകുമ്പോള്‍ മുളക്‌പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് തീ കെടുത്തിയശേഷം വഴറ്റി മൂപ്പിക്കുക. ഈ വറുത്ത തേങ്ങാകൂട്ട് ഒട്ടുംതന്നെ വെള്ളം ചേര്‍ക്കാതെ മഷിപോലെ അരച്ചെടുക്കുക. ഈ കൂട്ടില്‍ ഒന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും അര ടീസ്പൂണ്‍ ഉലുവ പൊടിയും കറിവേപ്പിലയും ചേര്‍ത്ത് കലക്കി ഒരു മീന്‍ചട്ടിയില്‍ തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോള്‍ മീന്‍ കഷണങ്ങളും തക്കാളികഷ്ണങ്ങളും കൂടി ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. മീന്‍ കഷണങ്ങള്‍ വെന്ത് ചാറു കുറുകി എണ്ണ തെളഞ്ഞിരിക്കുന്ന പാകത്തിന് അടുപ്പില്‍നിന്നും മാറ്റുക.

Friday, December 1, 2017

ഫിഷ്‌ ചോപ്സ്‌



ചേരുവകള്‍

നെയ് മീന്‍ വലിയ കഷണങ്ങളാക്കിയത് -അര കിലോ
ഉരുളക്കിഴങ്ങ് -2
മുളകുപൊടി -2 ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -പാകം ചെയ്യുന്ന
ചുവന്നുള്ളി അരിഞ്ഞത്-20 എണ്ണം
പച്ചമുളക് രണ്ടായി കീറിയത് -12
മുട്ട -2
അണ്ടിപരിപ്പ് -18 എണ്ണം
മൈദ - കപ്പ്
ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ അണ്ടിപരിപ്പ്,ഇഞ്ചി,ചുവന്നുള്ളി,പച്ചമുളക് ഇവ മൂപ്പിക്കുക.ഉരുളക്കിഴങ്ങ്
പുഴുങ്ങി പൊടിച്ചു വെയ്ക്കുക.ഉപ്പ്,കുരുമുളകുപൊടി,മുളകുപൊടി ഇവ ചേര്‍ത്ത് മീന്‍ വേവിച്ച് പൊടിച്ചു വെയ്ക്കുക.ഉരുളക്കിഴങ്ങ് ഇതില്‍ ചേര്‍ക്കുക.ഈ കൂട്ട് ചെറിയ ഉരുളകളാക്കി കൈയ്യില്‍ വെച്ചു പരത്തി മൂപ്പിച്ച
മിശ്രിതം 1 ടീസ്പൂണ്‍ വീതം ഇതില്‍ വെച്ചു മടക്കി,മുട്ട പതപ്പിച്ചതില്‍ മുക്കി മൈദ പൊതിഞ്ഞ് ചൂടായ എണ്ണയില്‍
വറുത്തെടുത്തു സോസു കൂട്ടി ഉപയോഗിക്കാം.

Wednesday, November 29, 2017

നെയ്മീന് സ്പെഷ്യല് കറി



നെയ്മീന് - കാല് കപ്പ്
(ചെറിയ ക്യൂബ്
കഷണങ്ങളായി അരിഞ്ഞത്)
സവാള - 5 എണ്ണം
തക്കാളി - 3 എണ്ണം
ഇഞ്ചി - 25 ഗ്രാം
വെളുത്തുള്ളി - 25 ഗ്രാം
പച്ചമുളക് - 6 എണ്ണം
ഉലുവ - ആവശ്യത്തിന്
മഞ്ഞള്പ്പൊടി - 1 ടേബിള്സ്പൂണ്
മുളകുപൊടി - 3 ടേബിള്സ്പൂണ്
മല്ലിപ്പൊടി - 1 ടേബിള്സ്പൂണ്
വെളിച്ചെണ്ണ - 50 ഗ്രാം
തേങ്ങാപാല് - കാല് കപ്പ്
കുടംപുളി - 3 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അല്പം മുളകുപൊടിയും മഞ്ഞള്പ്പൊടിയും ഉപ്പും ചേര്ത്തു
മീന് വറുത്തുമാറ്റിവയ്ക്കുക.
പാനില് എണ്ണയൊഴിച്ചു
ചൂടാകുമ്പോള് അതിലേക്കു ഉലുവ
പൊട്ടിക്കുക.
അതിനുശേഷം ഇഞ്ചി, പച്ചമുളക്,
വെളുത്തുള്ളി എന്നിവ ചേര്ത്തു
വഴറ്റുക.
സവാളയും കറിവേപ്പിലയും ചേര്ത്തു
നന്നായി വഴന്നുവരുമ്പോള്
അതിലേക്കു മഞ്ഞള്പ്പൊടി,
മല്ലിപ്പൊടി, മുളകുപൊടി,
എന്നിവ ചേര്ത്തു വഴറ്റുക.
അതിനുശേഷം അരിഞ്ഞു
വച്ചിരിക്കുന്ന
തക്കാളിയും ചേര്ത്തു
വീണ്ടും വഴറ്റുക.
ഇതില് വറുത്തുവച്ചിരിക്കുന്ന
മീനും അല്പം പുളിയും ഉപ്പും കൂടിചേര്ത്തു
യോജിപ്പിച്ചു ആവശ്യത്തിനു
തേങ്ങാപ്പാലും കൂടിച്ചേര്ക്കുക.
അതിലേക്കു
അല്പം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ത്തു
വറ്റിച്ചെടുക്കാം.

Friday, November 17, 2017

ഫിഷ്‌ പുട്ട്



പുട്ടിന്‍റെ  പൊടി - 2 ലിറ്റര്‍
ദശകട്ടിയുള്ള മീന്‍   - 750 ഗ്രാം
സവാള - 4 എണ്ണം 
പച്ചമുളക് - 15 എണ്ണം
ഇഞ്ചി ചതച്ചത്  - 2 വലിയ കഷ് ണം
മല്ലിയില  - 4 പിടി
കറിവേപ്പില - കുറച്ച് 
വെളിച്ചണ്ണ - 4 ടേബിള്‍  സ്‌പൂണ്‍
ഉപ്പ്  - പാകത്തിന്

പാകം ചെയ്യുന്ന വിധം
മീന്‍ വൃത്തിയാക്കി മുറിച്ച്  പാകത്തിന്  ഉപ്പും വെള്ളവും ചേര്‍ത്ത്  വേവിച്ച്  മുള്ള് മാറ്റി  പൊടിച്ചെടുക്കുക.
സവാള ,പച്ചമുളുക് ,ഇഞ്ചി  എന്നിവ  ചെറുതായി  അരിയുക .
പുട്ടിനെ പൊടിയില്‍  പാകത്തിന്‍  ഉപ്പും  വെള്ളവും  ചേറത്ത്  നനചെടുക്കുക .
ചീനച്ചട്ടിയില്‍  വെളിച്ചണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ച ചേരുവകള്‍ ചേര്‍ത്ത്  വഴറ്റുക.
ഇതിലേയ്ക്ക്‌ പൊടിച്ചു വച്ച  മീന്‍,മല്ലിയില,കറിവേപ്പില   എന്നിവ  ചേറത്ത്  ഉലര്‍ത്തിയെടുകുക .
പുട്ട് കുറ്റിയില്‍  ആദ്യം മീന്‍  മാസലകൂട്ട്  പിന്നെ മാവ്  എന്ന ക്രമത്തില്‍  നിറച്ച്  ആവിയില്‍  വേവിച്ചെ ടുകുക.

മീന്‍ കിഴി



മീന്‍ – മുള്ളില്ലാത്തത് – അഞ്ചു കഷണം
സവോള – രണ്ടെണ്ണം
മുളകുപൊടി – ഒരു സ്പൂണ്‍
പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍
മഞ്ഞള്‍പൊടി – അര സ്പൂണ്‍
മല്ലിപ്പൊടി – രണ്ടു സ്പൂണ്‍
പച്ചമുളക് – മൂന്നെണ്ണം
കറിവേപ്പില – ആവശ്യത്തിനു
ഇഞ്ചി – ഒരു ചെറിയ കഷണം
ചെറിയുള്ളി – നാലെണ്ണം
വെളുത്തുള്ളി – നാലു അല്ലി
കുരുമുളക് പൊടി – അര സ്പൂണ്‍
കടുക് – കാല്‍ സ്പൂണ്
ടൊമാറ്റോ പേസ്റ്റ് – അഞ്ചു സ്പൂണ്‍
വെളിച്ചെണ്ണ
തേങ്ങാപ്പാല്‍ – കാല്‍ കപ്പു

തയ്യാറാക്കുന്ന വിധം
സാമാന്യം വലിപ്പത്തില്‍ മുറിച്ച മത്സ്യം പകുതി നാരങ്ങയുടെ നീര്, കുരുമുളക് പൊടി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി പത്ത് മിനിറ്റ് വയ്ക്കുക.
മീന്‍ കിഴിക്ക് ആവശ്യമായ മസാലയാണ് ഇനി തയ്യാറാക്കേണ്ടത്. പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുന്പോള്‍ നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുന്പോള്‍ കടുക്, ചെറുതായി അരിഞ്ഞ കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. വളരെ പൊടിയായി അരിഞ്ഞ സവോളയും ഇതില്‍ ചേര്‍ക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ രണ്ട് സ്പൂണ്‍ പച്ചമുകളക് ചേര്‍ത്ത് ചെറുതായി വാടുന്നതു വരെ വഴറ്റുക. അര സ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു സ്പൂണ്‍ മുളക് പൊടി, രണ്ട് സ്പൂണ്‍ മല്ലിപ്പൊടി എന്നിവ ഇതില്‍ ചേര്‍ക്കുക. പൊടി മൂത്തു കഴിയുന്പോള്‍ ഇതിലേക്ക് ടൊമാറ്റോ പേസ്റ്റ് ചേര്‍ക്കുക. ഈ മസാല നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തേങ്ങാപാലും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തുടര്‍ന്ന് പുളി ചേര്‍ത്ത് അല്‍പ സമയം ഇളക്കി ഗ്രേവി കുറുകി വരുന്പോള്‍ ഇതിലേക്ക് അര ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക.
ഇനി കിഴി തയ്യാറാക്കാം. വാട്ടിയ വാഴയിലയിലേക്ക് ഈ തയ്യാറാക്കിയ മസാലയുടെ പകുതി പരത്തി വയ്ക്കുക. തയ്യാറാക്കി വെച്ച മീന്‍ കഷ്ണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി വെച്ചശേഷം ബാക്കി മസാല അതിന്‍റെ മീതെ പൊതിഞ്ഞ് വയ്ക്കുക. ഇനി വാഴയില നാലു വശത്തുനിന്നും മടക്കി നന്നായി പൊതിയുക. വാഴനാരുകൊണ്ട് കിഴിയുടെ ആകൃതിയില്‍ കെട്ടുക. ഇനി ഈ കിഴി ആവിയില്‍ വേവിക്കുകയാണ് ഇനി ചെയ്യേണ്ടത്.
അതിനായി വായ് വട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളം വെച്ച് അതിനുമേലെ തുളകളുള്ള ഒരു കുഴിഞ്ഞ പാത്രം വയ്ക്കുക. ഇതിലാണ് തയ്യാറാക്കിയ കിഴി വയ്ക്കേണ്ടത്. ഇനി ഈ പാത്രം നന്നായി മൂടി 15 മിനിറ്റ് ആവിയില്‍ വേവിക്കുക. മീന്‍ കിഴി റെഡി !