Showing posts with label Snacks. Show all posts
Showing posts with label Snacks. Show all posts

Wednesday, July 22, 2026

ഡൽഹിയിൽ നടന്നതെന്ത്?

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പാർലമെന്റ് മാർച്ച്


ഉത്തരവാദിത്ത രാഹിത്യത്തിന്റെ


ഉദാഹരണമായി. നടന്ന സംഭവങ്ങളുടെ ഉത്തരവാദികൾ ആര്? നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പാർലമെന്റ് മാർച്ച് ഉത്തരവാദിത്ത രാഹിത്യത്തിന്റെ ഉദാഹരണമായി. നടന്ന സംഭവങ്ങളുടെ ഉത്തരവാദികൾ ആര്?

Thursday, January 18, 2018

അവൽ വിളയിച്ചത്



അവൽ (Brown ) - I Kg
ശർക്കര പാനി - 1 cup
തേങ്ങ ചിരകിയത് - 1 തേങ്ങ
നെയ്യ് - 3t bട
കാഷ്യൂ നട്ട്, തേങ്ങ കൊത്ത്- അവശ്യത്തിന് (കൂടുതൽ ഇട്ടാൽ taste കൂടും.)
ജീരകം ,എലക്ക പൊടി - 1 tbs
കറുത്ത എള്ള് - 2tbs P
വെളുത്ത എള്ള് - 2tbs

കാഷ്യൂനട്ടും തേങ്ങ കൊത്തും 1 tbspനെയ്യിൽ വറുത്ത് മാറ്റി വയ്ക്കുക.same നെയിലേക്ക് 2 Size എള്ളും ഇട്ട് മൂപ്പിക്കുക ,ശർക്ക പാനി ചേർക്കുക അതിലേക്ക് തേങ്ങ ചിരകിയതുംജീരകം, എല്ലക്ക പൊടിയും ചേർക്കുക. പിന്നെ അവൽ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കിയോജിപ്പിക്കുക. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന കാഷ്യൂ നട്ടും തേങ്ങക്കൊത്തും ബാക്കി നെയ്യും ചേർത്ത് നന്നായി ഉണക്കി എടുക്കുക. 1 week കേടുകൂടാതെ ഇരിക്കും''

Friday, December 1, 2017

ഫിഷ്‌ ചോപ്സ്‌



ചേരുവകള്‍

നെയ് മീന്‍ വലിയ കഷണങ്ങളാക്കിയത് -അര കിലോ
ഉരുളക്കിഴങ്ങ് -2
മുളകുപൊടി -2 ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -പാകം ചെയ്യുന്ന
ചുവന്നുള്ളി അരിഞ്ഞത്-20 എണ്ണം
പച്ചമുളക് രണ്ടായി കീറിയത് -12
മുട്ട -2
അണ്ടിപരിപ്പ് -18 എണ്ണം
മൈദ - കപ്പ്
ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ അണ്ടിപരിപ്പ്,ഇഞ്ചി,ചുവന്നുള്ളി,പച്ചമുളക് ഇവ മൂപ്പിക്കുക.ഉരുളക്കിഴങ്ങ്
പുഴുങ്ങി പൊടിച്ചു വെയ്ക്കുക.ഉപ്പ്,കുരുമുളകുപൊടി,മുളകുപൊടി ഇവ ചേര്‍ത്ത് മീന്‍ വേവിച്ച് പൊടിച്ചു വെയ്ക്കുക.ഉരുളക്കിഴങ്ങ് ഇതില്‍ ചേര്‍ക്കുക.ഈ കൂട്ട് ചെറിയ ഉരുളകളാക്കി കൈയ്യില്‍ വെച്ചു പരത്തി മൂപ്പിച്ച
മിശ്രിതം 1 ടീസ്പൂണ്‍ വീതം ഇതില്‍ വെച്ചു മടക്കി,മുട്ട പതപ്പിച്ചതില്‍ മുക്കി മൈദ പൊതിഞ്ഞ് ചൂടായ എണ്ണയില്‍
വറുത്തെടുത്തു സോസു കൂട്ടി ഉപയോഗിക്കാം.

Friday, November 24, 2017

മാമ്പഴ ഉണ്ണിയപ്പം



മാമ്പഴം - അര കിലോ
അരിപ്പൊടി - അര കിലോ
ശര്‍ക്കര - 2 ടീസ്പൂണ്‍
തേങ്ങ - 1 മുറി
നെയ്യ് - 1 ടീസ്പൂണ്‍
ഏല്ലയ്ക്ക - 1 ടീസ്പൂണ്‍
എണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം 
മാമ്പഴം തൊലിചെത്തി കഷ്ണങ്ങളാക്കി വെയ്ക്കുക ശര്‍ക്കര അല്പം വെള്ളം ഒഴിച്ച്‌ ഉരുക്കി അരിച്ചെടുക്കുക. തേങ്ങ ചെറിയ കഷ്ണങ്ങളാക്കി നെയ്യില്‍ വറുത്തുവെയ്ക്കുക.
കഷ്ണങ്ങളാക്കിയ മാങ്ങയില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.
വെള്ളം വറ്റി കഴിയുമ്പോള്‍ മാങ്ങ കഷ്ണം ഉടച്ചെടുക്കുക.
ഇതിലേക്ക് അരിമാവ്, ശര്‍ക്കരപ്പാനി, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് കലക്കുക.
കാരപ്പച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഓരോ കരണ്ടിവീതം ഒഴിച്ച് രണ്ടു വശവും മൂപ്പിച്ചെടുക്കുക.

Thursday, November 23, 2017

നെയ്യപ്പം


1. പച്ചരിപ്പൊടി -4 കപ്പ്
2. ശര്ക്കര -250 ഗ്രാം
3. പാല്‍ -അര കപ്പ്
4. എള്ള്,കരിഞ്ജീരകം -അര ടീസ്പൂണ്‍ വീതം
5. ഏലയ്ക്കപൊടിച്ചത് -6
6. പഞ്ചസാര -1 ടേബിള്സ്പൂ ണ്‍
7. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
8. കൊട്ടത്തേങ്ങ കൊത്തിയരിഞ്ഞ് നെയ്യില്‍ മൂപ്പിച്ചത് -കാല്‍ ടീസ്പൂണ്‍
9. വെളിച്ചെണ്ണ -400 മില്ലി

പാകം ചെയ്യുന്ന വിധം

ശര്ക്കര പാവ് കാച്ചിയതില്‍ പാലൊഴിച്ച് അരിപ്പൊടി ചേര്ത്ത് നന്നായിളക്കി ദോശമാവിന്റെ അയവില്‍ വെയ്ക്കുക.4 മുതല്‍ 8 വരെയുള്ള സാധനങ്ങളും ഇതില്‍ കൂട്ടിചേര്ത്ത്ത 2 മണിക്കൂറോളം അടച്ചു വെയ്ക്കുക.
ഇടത്തരം തീയില്‍ നല്ല കുഴിവുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കൂട്ട് ഇളക്കി ഒരു
തവി മാവ് ഒഴിക്കുക.നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോള്‍ അപ്പം തിരിച്ചിടണം.ചുവന്ന നിറമാകുമ്പോള്‍ കോരിയെടുത്ത് എണ്ണ വാലാന്‍ വെയ്ക്കാം

Saturday, November 18, 2017

ചട്ടി പത്തിരി



മൈദ - 2 കപ്പ് 
മുട്ട  - 13 എണ്ണം
 ഉപ്പ് - പാകത്തിന്
കശുവണ്ടി - 100 ഗ്രാം
കിസ്മിസ് - 100 ഗ്രാം
പഞ്ചസാര -  ഒരു കപ്പ്
ഏലയ്ക്ക പൊടിച്ചത് - ഒരു നുള്ള്
നെയ്യ് -  200 ഗ്രാം
ചുവന്നുള്ളി - 4 എണ്ണം
ചിക്കന്‍  - അര കിലോ
ഉപ്പ്  - പാകത്തിന്
മുളകുപൊടി - 2 നുള്ള്
മഞ്ഞള്‍പ്പൊടി - 2 നുള്ള്
ഗരം മസാലപൊടി  - ഒരു നുള്ള്
സവാള (നീളത്തില്‍ അരിഞ്ഞത്) - 2 എണ്ണം
ഇഞ്ചി(പൊടിയായി അരിഞ്ഞത്) - 2 വലിയ സ്പൂണ്‍
വെളുത്തുള്ളി(പൊടിയായി അരിഞ്ഞത്) - 2 വലിയസ്പൂണ്‍

പാകം ചെയ്യുന്ന വിധം
ചിക്കന്‍ ഉപ്പ്,മഞ്ഞൾപൊടി,മുളകുപൊടി പുരട്ടി അല്‍പസമയം വച്ച ശേഷം നന്നായി വറുത്തെടുക്കുക.വറുത്ത ചിക്കന്‍ ചെറിയ കഷ്ണങ്ങളായി പിച്ചിക്കീറിയെടുക്കുക.
എണ്ണ ചൂടാക്കി സവാള,ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. സവാള ചുവന്നു തുടങ്ങുമ്പോള്‍ മുളകുപൊടി,മഞ്ഞൾപൊടി,ഗരം മസാലപൊടി, ഉപ്പ്  ഇവ ഇട്ട് വഴറ്റുക. ഇതിലേക്ക് പിച്ചിക്കീറി വച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി മൊരിച്ചു മാറ്റി വയ്ക്കുക.
ഇനി മൈദ, ഒരു മുട്ട, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കലക്കി ദോശമാവ് പരുവത്തിലാക്കുക.
തവ ചൂടാക്കി മാവ് കോരിയൊഴിച്ച് കനം കുറച്ചു പരത്തി പത്തോ,പന്ത്രണ്ടോ  ദോശ തയ്യാറാക്കുക(ഇതാണ് ഓട്ടട).
ബാക്കി 12 മുട്ട ഇടത് അതിൽ പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തടിക്കുക.
നെയ്യ് ചൂടാക്കി ചുവന്നുള്ളി മൂപ്പിക്കുക. ഇത് ആറിയ ശേഷം മുട്ടക്കൂട്ടിലേക്ക് ചേര്‍ത്ത് അടിക്കുക.
നോണ്‍സ്റ്റിക്കിന്‍റെ ബിരിയാണി ചെമ്പ് എടുത്ത് (അടുപ്പില്‍ വയ്ക്കരുത്) അതില്‍ ആദ്യം ഒരു ഓട്ടട വയ്ക്കുക.
അതിന് മീതെ മുട്ടക്കൂട്ട് ഒരു തവി ഒഴിച്ചു മെല്ലെ പരത്തുക.
 ഇതിനു മീതെ തയ്യാറാക്കിയ മസാല അല്‍പം വിതറുക.
അടുത്ത നിരയില്‍ കശുവണ്ടി, കിസ്മിസ്, കസ്കസ് എന്നിവ വിതറുക. ഇങ്ങനെ ഓട്ടട തീരും വരെ പല തട്ടുകളായി വയ്ക്കുക.
ഏറ്റവും മീതെ കശുവണ്ടിയും കിസ്മിസ്, കസ്കസ് എന്നിവ ധാരാളം വരണം. ഇങ്ങനെ നിറച്ച നോണ്‍സ്റ്റിക് പാന്‍ അടച്ച് അടുപ്പത്തുവച്ച് ചെറു തീയില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കണം.
വെന്തശേഷം പാന്‍ തുറന്ന് ചട്ടിപ്പത്തിരി തിരിച്ചിട്ട് രണ്ടു മിനിറ്റ് വേവിക്കുക. മുകള്‍ വശവും ചുവന്നു വരാനാണിത്.ഇത്  പത്രത്തിലേയ്ക്ക് മാറ്റാം.

Thursday, November 16, 2017

ലഡു



കടല മാവ്- 250 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്- ഒരുനുള്ള്
നെയ്യ്- 100ഗ്രാം
കിസ്മിസ്- 50 ഗ്രാം
എണ്ണ- ആവശ്യത്തിന്
പഞ്ചസാര- 200 ഗ്രാം
വെള്ളം- ആവശ്യത്തിന്
ഏലയ്ക്ക- 3

പാകം ചെയ്യുന്ന വിധം

കടല മാവും ഉപ്പും മഞ്ഞളും കൂടി നന്നായി കുഴച്ച് ദോശമാവ് പരുവത്തിലാക്കുക പഞ്ചസാര പാവ് കാച്ചി വെയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില് എണ്ണ തിളപ്പിക്കുക അതിലേക്ക് പാകപ്പെടുത്തിയ മാവ് ഒരു കണ്ണോപ്പയിലൂടെ ഇറ്റിറ്റ് ഒഴിക്കുക.ചെറുതായി മൂത്തുവരുംപോള് കോരി പഞ്ചസാര ലായനിലേക്കിടുക.15 മിനിട്ടിനു ശേഷം അവ കോരിയെടുത്ത് ഒരു പാത്രത്തിലാക്കുക അതിലേക്ക് നെയ്യും കിസ്മിസും ഏലയ്ക്ക ഇടിച്ചതും ചേ൪ത്ത് ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുക