ചേരുവകള്‍
നെയ് മീന്‍ വലിയ കഷണങ്ങളാക്കിയത് -അര കിലോ
ഉരുളക്കിഴങ്ങ് -2
മുളകുപൊടി -2 ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -പാകം ചെയ്യുന്ന
ചുവന്നുള്ളി അരിഞ്ഞത്-20 എണ്ണം
പച്ചമുളക് രണ്ടായി കീറിയത് -12
മുട്ട -2
അണ്ടിപരിപ്പ് -18 എണ്ണം
മൈദ - കപ്പ്
ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം
എണ്ണ ചൂടാകുമ്പോള്‍ അണ്ടിപരിപ്പ്,ഇഞ്ചി,ചുവന്നുള്ളി,പച്ചമുളക് ഇവ മൂപ്പിക്കുക.ഉരുളക്കിഴങ്ങ്
പുഴുങ്ങി പൊടിച്ചു വെയ്ക്കുക.ഉപ്പ്,കുരുമുളകുപൊടി,മുളകുപൊടി ഇവ ചേര്‍ത്ത് മീന്‍ വേവിച്ച് പൊടിച്ചു വെയ്ക്കുക.ഉരുളക്കിഴങ്ങ് ഇതില്‍ ചേര്‍ക്കുക.ഈ കൂട്ട് ചെറിയ ഉരുളകളാക്കി കൈയ്യില്‍ വെച്ചു പരത്തി മൂപ്പിച്ച
മിശ്രിതം 1 ടീസ്പൂണ്‍ വീതം ഇതില്‍ വെച്ചു മടക്കി,മുട്ട പതപ്പിച്ചതില്‍ മുക്കി മൈദ പൊതിഞ്ഞ് ചൂടായ എണ്ണയില്‍
വറുത്തെടുത്തു സോസു കൂട്ടി ഉപയോഗിക്കാം.

EmoticonEmoticon