1. പച്ചരിപ്പൊടി -4 കപ്പ്
2. ശര്ക്കര -250 ഗ്രാം
3. പാല്‍ -അര കപ്പ്
4. എള്ള്,കരിഞ്ജീരകം -അര ടീസ്പൂണ്‍ വീതം
5. ഏലയ്ക്കപൊടിച്ചത് -6
6. പഞ്ചസാര -1 ടേബിള്സ്പൂ ണ്‍
7. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
8. കൊട്ടത്തേങ്ങ കൊത്തിയരിഞ്ഞ് നെയ്യില്‍ മൂപ്പിച്ചത് -കാല്‍ ടീസ്പൂണ്‍
9. വെളിച്ചെണ്ണ -400 മില്ലി
പാകം ചെയ്യുന്ന വിധം
ശര്ക്കര പാവ് കാച്ചിയതില്‍ പാലൊഴിച്ച് അരിപ്പൊടി ചേര്ത്ത് നന്നായിളക്കി ദോശമാവിന്റെ അയവില്‍ വെയ്ക്കുക.4 മുതല്‍ 8 വരെയുള്ള സാധനങ്ങളും ഇതില്‍ കൂട്ടിചേര്ത്ത്ത 2 മണിക്കൂറോളം അടച്ചു വെയ്ക്കുക.
ഇടത്തരം തീയില്‍ നല്ല കുഴിവുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കൂട്ട് ഇളക്കി ഒരു
തവി മാവ് ഒഴിക്കുക.നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോള്‍ അപ്പം തിരിച്ചിടണം.ചുവന്ന നിറമാകുമ്പോള്‍ കോരിയെടുത്ത് എണ്ണ വാലാന്‍ വെയ്ക്കാം

EmoticonEmoticon