ചേരുവകള്‍
വെണ്ടയ്ക്ക - 8
അരമുറി തേങ്ങയുടെ ഒന്നാം പാല്‍ - അര കപ്പ്
രണ്ടാം പാല്‍ - മൂന്നോ നാലോ കപ്പ്
സവാള - 1
മുളകുപൊടി - 2 സ്പൂണ്‍
മല്ലിപൊടി - ഒന്നര സ്പൂണ്‍
വെളിച്ചെണ്ണ - രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍
കറിവേപ്പില
ഉപ്പ്
ഉണ്ടാക്കുന്ന വിധം
ഓരോ വെണ്ടയ്ക്കയും രണ്ടായി മുറിച്ചു വീണ്ടും അതിനെ നെടുകെ മുറിക്കുക. സവാള നീളത്തില്‍ അരിഞ്ഞു വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് മുറിച്ചു വെച്ച വെണ്ടയ്ക്ക ഇട്ടു വഴറ്റുക. ഒന്ന് വഴന്നു കഴിഞ്ഞാല്‍ വെണ്ടയ്ക്ക ഒന്നു വകഞ്ഞു മാറ്റി ഊറി വരുന്ന എണ്ണയില്‍ മല്ലിപൊടിയും മുളകു പൊടിയും ചേര്‍ത്തു വഴറ്റുക അതിലേക്ക് സവാള അരിഞ്ഞതും, പാകത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്തു നന്നായി വഴറ്റി ഒന്ന്അടച്ചു വെച്ച് വേവിക്കണം. ശേഷം രണ്ടാം പാല്‍ ഒഴിച്ച് തിളപ്പിക്കുക വീണ്ടും അടച്ചു വെയ്ക്കണം ചാറു ഒരു വിധം വറ്റിയാല്‍ ഒന്നാം പാല്‍ ഒഴിച്ച് ഇറക്കി അടച്ചു വെയ്ക്കുക.
( മുളക്‌പൊടിയ്ക്ക് പകരം പച്ചമുളക് മാത്രം ചേര്‍ത്തു ഉണ്ടാക്കുന്നതാണ് മപ്പാസ് . Try it )

EmoticonEmoticon