Thursday, October 12, 2017

മീറ്റ് ബോക്സ്




ബീഫ്. 6-7 പീസ് എല്ലില്ലാത്തത്
സവാള 3
പച്ചമുളക് 4-5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ
മഞ്ഞൾപൊടി അരസ്പൂൺ
മുളകുപൊടി അരസ്പൂൺ
ഗരംമസാല അരസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മൈദ ഒരു കപ്പ്
വെള്ളം ആവശ്യത്തിന്
മുട്ട രണ്ട്
റൊട്ടിപൊടി
എണ്ണ

തയ്യാറാക്കുന്ന വിധം

ബീഫ് ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്ത് വേവിച്ച് മീൻസ് ചെയ്ത് വെക്കുക
പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. നന്നായി വഴന്നാൽ ഇഞ്ചി വെളുത്തുളള്ളി പേസ്റ്റും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് വഴറ്റുക. പച്ചമണം മാറിയാൽ പൊടികൾ ചേർകാം. ആവശ്യത്തിന് ഉപ്പും ചേർത്ത് മീൻസ് ചെയ്ത ബീഫും ചേർത്ത് നന്നായി ഇളക്കുക. അഞ്ച് മിനുട്ട് അടച്ചു വച്ച് വേവിക്കുക. മല്ലിയില ചേർത്ത് ഇറക്കി വെക്കുക. മസാല റെഡി.
മൈദ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശമാവിൽ കലക്കി വെക്കുക. പാൻ ചൂടാക്കി ദോശ ചുട്ടെടുക്കുക. ദോശയുടെ നടുവിൽ മസാല ഫില്ലിംങ് വച്ച് നാലുവശത്ത് നിന്ന് മടക്കി ബോക്സാക്കി മുട്ട അടിച്ചതിൽ മുക്കി റൊട്ടിപൊടി കവർ ചെയ്ത് എണ്ണയിൽ പൊരിച്ചെടുക്കുക.
മീറ്റ്ബോക്സ് റെഡി


EmoticonEmoticon