Monday, September 4, 2017

കത്തിരിക്ക കറി




ആവശ്യമുള്ള സാധനങ്ങൾ

കത്തിരിക്ക (Brinjal / Eggplant ) - 500 gms (ഞാൻ വലിയ രണ്ടു eggplant ആണ് ഉപയോഗിച്ചത് )
സവാള - 1
തേങ്ങ - അരയ്ക്കാൻ ആവശ്യത്തിന്
പച്ച മുളക് - 1 (ഞാൻ ബജി ഉണ്ടാക്കുന്ന ആ മുളകാണ് ഉപയോഗിച്ചത് )
ചെറു നാരങ്ങ - 1
ജീരകം - 1 സ്‌പൂൺ
മുളകുപൊടി - 2 -3 സ്‌പൂൺ (നിങ്ങളുടെ ആവശ്യാനുസരണം ചേർക്കാം )
കുരുമുളക് പൊടി - 1 / 2 സ്പൂൺ
കടുക് - 1 സ്‌പൂൺ
ചുവന്ന മുളക് - 1 or 2
കറിവേപ്പില - 2 തണ്ടു
ഉപ്പു - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി കത്തിരിക്ക ക്യൂബ്സ് ആയി കട്ട് ചെയ്തു ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും മുളകുപൊടിയും പിന്നെ നാരങ്ങാ നീരും ചേർത്ത് ഒന്ന് മിക്സ് ചെയ്തു വയ്ക്കണം.
ഇനി അതിന്റെ കൂട്ട് തയാറാക്കാം..തേങ്ങയും ജീരകവും ഒരു നുള്ളു കടുകും പിന്നെ ആ സവാളയുടെ പകുതിയും മുളകുപൊടിയും കൂടെ നാന്നായി അരയ്ച്ചു എടുക്കണം.ഞാൻ ഒന്ന് രണ്ടു കറിവേപ്പിലയും അതിലൂടെ അരയ്ച്ചു.(കടു പൊട്ടിക്കുമ്പോ ഇടുന്ന കറിവേപ്പില അതുപോലെ മാറ്റിവെക്കലാണ് എല്ലാരുടേം പണി)
ഇനി ആ കാത്തിരിക്കയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാം  :)
അതിനെ ഒരു നോൺ-സ്റ്റിക് പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ഒന്ന് മൊരിച്ചെടുക്കണം.
അവസാനം ആ ഒരു മുളകിനെ കൂടി ചെറുതായി അരിഞ്ഞിട്ടു ഒന്ന് മൂപ്പിച്ചു എടുക്കണം.
ആ സെയിം എണ്ണയിൽ തന്നെ ഇനി കുഞ്ഞായി അറിഞ്ഞ ആ പകുതി സവാളയും കടുകും ചുവന്ന മുളകും പിന്നെ കറിവേപ്പിലയും കൂടി താളിച്ചെടുക്കണം.അതിലേക്കു ആദ്യം റെഡി ആക്കി വെച്ചിരിക്കുന്ന ആ കൂട്ട് ഒഴിച്ചു ഒന്ന് തിളയ്ക്കാൻ അനുവദിക്കണം. എന്നിട്ടു അതിലേക്കു ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന കത്തിരിക്കയും മുളകും കൂടി മിക്സ് ചെയ്തു ചെറു തീയിൽ ഒരു 5 min വേവിക്കണം. അതോടെ കറി റെഡി.


EmoticonEmoticon