200 g പനീർ ക്യൂബ്സായി കട്ട് ചെയിതതിൽ 1/4 ടി സ്പൂൺ വീതം മഞ്ഞൾ പൊടി, ഗരം മസാലപ്പൊടി, 2 നുള്ള് ജീരകം പൊടിച്ചത് , 1 ടി സ്പൂൺ മുളക് പൊടി, '1/2 ടി സ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് ,1/2 മുറി നാരങ്ങാ നീര് ഇവയെല്ലാം പുരട്ടി 15 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വയ്ക്കുക. ശേഷം പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് പനീർ ഇട്ട് ചെറുതീയിൽ ഫ്രൈ ചെയ്യുക. ഫ്രൈ ആയി തുടങ്ങുമ്പോൾ കുറച്ച് കറിവേപ്പില കൂടി ഇട്ട് വറുത്ത് കോരുക
Home
Posts filed under paneer
Showing posts with label paneer. Show all posts
Showing posts with label paneer. Show all posts
Thursday, September 21, 2017
പനീർ ഫ്രൈ
200 g പനീർ ക്യൂബ്സായി കട്ട് ചെയിതതിൽ 1/4 ടി സ്പൂൺ വീതം മഞ്ഞൾ പൊടി, ഗരം മസാലപ്പൊടി, 2 നുള്ള് ജീരകം പൊടിച്ചത് , 1 ടി സ്പൂൺ മുളക് പൊടി, '1/2 ടി സ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് ,1/2 മുറി നാരങ്ങാ നീര് ഇവയെല്ലാം പുരട്ടി 15 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വയ്ക്കുക. ശേഷം പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് പനീർ ഇട്ട് ചെറുതീയിൽ ഫ്രൈ ചെയ്യുക. ഫ്രൈ ആയി തുടങ്ങുമ്പോൾ കുറച്ച് കറിവേപ്പില കൂടി ഇട്ട് വറുത്ത് കോരുക
Tuesday, August 15, 2017
ചില്ലി പനീർ
പനീർ ക്യൂമ്പ്സ് ആക്കിയത് 200 g
ക്യാപ്സിക്കം 2 ചെറുത്
പച്ചമുളക് 3 എണ്ണം
സവാള ഒരു ചെറുത്
മുളക് പൊടി 1 1/2 ടി സ്പൂൺ
സൊയാസോസ്, ചില്ലിസോസ്, ടുമാറ്റോ സോസ് 1 ടിസ്പൂൺ വീതം
വിനീഗർ 1 ടി സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചോപ്പ് ചെയിതത് 1/2 ടിസ്പൂൺ വീതം
കോൺഫ്ലോർ 2 ടേബിൾ സ്പൂൺ
എണ്ണ 3ടേബിൾ സ്പൂൺ (ആവശ്യത്തിന്)
ഉപ്പ് ആവശ്യത്തിന്
സ്പ്രിംഗ് ഒനിയൻ ചോപ്പ് ചെയ്തത് 1 ടിസ്പൂൺ
പനീർ കഷണങ്ങൾ കോൺഫ്ലോറിൽ ഡിപ്പ് ചെയിത് 2 ടേബിൾ എണ്ണ ചൂടാക്കി ചെറുതീയിൽ വറുത്ത് മാറ്റി വയ്ക്കുക .വേറൊരു പാനിൽ 2 ടിസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ഇട്ട് ഒന്ന് വാടി വരുമ്പോൾ പച്ചമുളക് അരിഞ്ഞത് സവാള ,ക്യാപ്സിക്കം സ്ക്വയർ ആയി കട്ട് ചെയിതതും ഇട്ട് ഇളക്കിയ ശേഷം മുളക്പൊടി, സോസുകൾ, ആവശ്യത്തിന് ഉപ്പ് ,വിനീഗർ ചേർത്തിളക്കിയ ശേഷം വറുത്ത വച്ച പനീർ ഇട്ട് മിക്സ് ചെയ്യുക.ഇതിലേയ്ക്ക് അല്പം വെള്ളത്തിൽ 1 ടിപ്പൂൺ കോൺഫ്ലോർ കലക്കി ഒഴിക്കുക .തിക്ക് ആയി വരുമ്പോൾ തീ ഓഫ് ചെയിത് സ്പ്രിംഗ് ഒനിയൻ വിതറി കൊടുക്കുക
വേണ്ടുന്നവർക്ക് 2 നുള്ള് അജിനോമോട്ടോ ചേർക്കാവുന്നതാണ്
Tuesday, December 13, 2016
പനീര്‍ ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
പനീര്‍-300 ഗ്രാം
അരി -500 ഗ്രാം
പീസ് വേവിച്ചത്-1 കപ്പ്
തൈര്-2 കപ്പ്
പച്ചമുളക്-4
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി-2 ടീസ്പൂണ്‍
വയനയില-1
ഏലയ്ക്ക-1
ഗ്രാമ്പൂ-2
കുരുമുളക്-3
ചെറുനാരങ്ങ-1
കുങ്കുമപ്പൂ-അര ടീസ്പൂണ്‍
പാല്‍-2 ടേബിള്‍ സ്പൂണ്‍
നെയ്യ്-2 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
പുതിനയില
തയ്യാറാക്കുന്ന വിധം
അരി കഴുകി വയനയില, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിച്ചെടുക്കുക.
തൈര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ഒരു ബൗളില്‍ ചേര്‍ത്തു യോജിപ്പിയ്ക്കുക.
ഇതിലേയ്ക്കു പനീര്‍ കഷ്ണങ്ങള്‍ അരിഞ്ഞു ചേര്‍ക്കുക.
മറ്റൊരു ബൗളില്‍ പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തിളക്കുക.
ഒരു പാന്‍ ചൂടാക്കി ഇതില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതില്‍ പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റുക.
ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക. അത് ഇളം ബ്രൗണ്‍ നിറമാകണം.
ഒരു പാനില്‍ ഒരു നിര ചോറിടുക. പിന്നീട് പനീര്‍ കൂട്ടില്‍ നിന്നും അല്‍പം ഇടുക. ഇതിനു മുകളില്‍ പീസ്, ഗരം മസാല, ഏലയ്ക്കാപ്പൊടി, പാല്‍-കുങ്കുമപ്പൂ മിശ്രിതം, മല്ലിയില, പുതിനയില, അല്‍പം നെയ്യ് എന്നിവ ചേര്‍ക്കണം. ഇതുപോലെ പല നിരകളുണ്ടാക്കുക.
ഇത് അടച്ചു വച്ച് അല്‍പനേരം വേവിയ്ക്കണം.
വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മുന്തി, കശുവണ്ടിപ്പരിപ്പ്, സവാള എന്നിവ വറുത്തതു ചേര്‍ത്തലങ്കരിയ്ക്കാം.
Subscribe to:
Posts (Atom)


