Showing posts with label rice. Show all posts
Showing posts with label rice. Show all posts

Friday, September 22, 2017

മീൻ ബിരിയാണി


ആദ്യം നെയ്ചോർ ഉണ്ടാക്കാം...
ചെമ്പ് ചൂടായാൽ എണ്ണയും നെയ്യും ഒഴിച്ച് ഒരു ഉള്ളി മുറിച്ചതും പട്ട, ഗ്രാമ്പു ഏലക്ക , പെരുംജീരകം എന്നിവ ചേർത്ത് ബ്രൗൺ നിറമായാൽ ഒരു ഗ്ലാസ്സിനു രണ്ട് ഗ്ലാസ്സ് തോതിൽ വെള്ളമൊഴിക്കുക... തിളച്ചാൽ ഉപ്പും കഴുകി ഊറ്റിയ അരിയും ചേർത്ത് വേവിക്കുക... വെന്താൽ കാരറ്റ് മുറിച്ചത് ചേർത്തിളക്കുക...
മസാല.....
ചെമ്പ് ചൂടായാൽ എണ്ണ ഒഴിച്ച് നാല് ഉള്ളി വഴറ്റുക... ഗോൾഡൻ നിറമായാൽ മൂന്നു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക... പച്ചമണം മാറിയാൽ 6_7 പച്ചമുളക് ചതച്ചതും 2 തക്കാളിയും ചേർത്ത് വഴറ്റുക.. മഞ്ഞൾ പൊടിയും ഗരം മസാലയും ഉപ്പും ഇത്തിരി മുളകുപൊടിയും ചേർത്തിളക്കുക. ഇതിലേച്ക്ക് വൃത്തിയാക്കിയ പകുതി മീൻ ചേർത്ത് വേവിക്കുക... വെന്താൽ മല്ലിയിലയും കറിവേപ്പിലയും ചേർക്കുക...മസാല റെഡി...
ബാക്കി മീൻ ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് പൊരിച്ചെടുക്കുക.
നെയ്ചോറിനു നടുവിൽ മസാല ചേർത്ത് ലെയറായി ദം ഇടുക....മുകളിൽ പൊരിച്ച മീൻ വച്ചുകൊടുക്കാം...
ടേസ്റ്റി സിംപിൾ മീൻ ബിരിയാണി റെഡി....

Tuesday, September 19, 2017

ബ്രൊക്കോളി റൈസ്



1. ബ്രൊക്കോളി - 1 എണ്ണം
2. ബസുമതി അരി - 2 കപ്പ്
3. എണ്ണ - 2tbsp
4. നെയ്യ് - 2 tbsp
5. ബേ ലീഫ് - 1
6. ബീൻസ് - 10, 15 എണ്ണം
7. സവോള - 1
8. ഉപ്പ് - ആവശ്യത്തിന്
9. വെള്ളം - 4 cups
10. തേങ്ങാപ്പാൽ / തൈര് - ½ cup
11. നാരങ്ങാനീര് - 1 tsp
12. പെരും ജീരകം - 1tsp
13. പച്ചമുളക് - 4 എണ്ണം
14. കുരുമുളക് - 10 എണ്ണം
15. കറുവപ്പട്ട - 1 ചെറുത്
16. ഗ്രാമ്പൂ - 2 എണ്ണം
17. ഇഞ്ചി - 1” കഷ്ണം
18. വെളുത്തുള്ളി - 5 ചുള
19. പുതിനയില - ഒരു പിടി
20. മല്ലിയില - ഒരു പിടി

തയാറാക്കുന്ന വിധം
അരി കഴുകി വെള്ളത്തിൽ ഇട്ടു വെക്കുക. ബാക്കി എല്ലാം റെഡി ആകും വരെ കുതിരട്ടെ.
ബ്രൊക്കോളി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വെക്കുക. ബീൻസും, സവോളയും കഴുകി അരിഞ്ഞു വെക്കുക.
12 മുതൽ 20 വരെയുള്ള സാധനങ്ങൾ നന്നായി അരച്ച് പേസ്റ്റ് ആക്കുക.
കുക്കറിൽ എണ്ണയും നെയ്യ്‌യും ഒഴിച്ചു ചൂടാക്കി സവോള വഴറ്റുക. നന്നായി വഴൻറ് വരുമ്പോൾ ബേ ലീഫ് ഇട്ട് രണ്ട് മിനുറ്റ് ഇളക്കാം. അതിന് ശേഷം അരച്ചു വെച്ചിരിക്കുന്ന മസാല ചേർത്ത് ഒരു മൂന്ന് നാല് മിനുറ്റ് വഴറ്റുക. ഇനി ബീൻസും ചേർത്ത് 3 മിനുറ്റ് നേരം വഴറ്റാം.
ഇതിലേക്ക് കുതിർക്കാൻ ഇട്ട അരി വെള്ളം വാർത്ത് ചേർക്കുക. ഇതും ഒരു രണ്ട് മിനുറ്റ് വഴറ്റുക. ഇനി തേങ്ങാപ്പാൽ അല്ലെങ്കിൽ തൈര്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, വെള്ളം ചേർത്ത് കുക്കർ അടച്ച് രണ്ട് വിസിൽ വരും വരെ വേവിക്കുക. പ്രഷർ പോകുന്നതിന് മുന്നേ കുക്കർ തുറന്ന് ബ്രോക്കോളി ചേർത്ത് വീണ്ടും കുക്കർ അടച്ചു ലോ ഫ്ലേമിൽ ഒരു 2, 3 മിനുറ്റ് ഒന്നുകൂടി ആവി കയറ്റാം. (ബ്രൊക്കോളി അധികം വേവണ്ടതില്ല അതുകൊണ്ടാണ്.) ഇനി പ്രഷർ പോയി കഴിഞ്ഞു കുക്കർ തുറന്ന് റൈസ് സെർവ്‍ ചെയ്‌യ്യാം.

Thursday, September 14, 2017

ഞണ്ട് ബിരിയാണി


IKg ഞണ്ട് കഴുകി വൃർത്തിയാക്കി മുറിച്ചത്
ഒരു ചെമ്പ് അടുപ്പിൽ വെച്ച് ചൂടായാൽ അതിൽ ആവിശ്വത്തിന് എണ്ണ ഒഴിക്കുക.
അതിനു ശേഷം 4സവാള ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. ഉപ്പ് ആവിശ്യത്തിന് ചേർക്കാവുന്നതാണ്‌. അതിനു ശേഷം 2 Sഇഞ്ചി 2 ട വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിൽ ആ വിശ്വത്തിന് പച്ച മുളക് ചതച്ചത് ചേർത്ത് കൊടുക്കാ അതിനു ശേഷം 3 തക്കാളി മുറിച്ച് ചേർത്ത് നന്നായി അടച്ചു വെച്ച് വേവിക്കുക. ഇനി ഇതിലോട്ട് 1/2 Tbട മുളക് പൊടി അര സ്പൂ ൺ മഞ്ഞൾ പൊടി 1 ട കുരുമുളക് പൊടി 1 S ഗരം മസാല പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി ഇതിലോട്ട് ഞണ്ട് ചേർത്ത് വേവിച്ചെടുക്കണം മുകളിൽ കുറച്ച് മല്ലി ഇല ഇട്ട് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിനു ശേഷം ഇറക്കി വെക്കാം.
I Kg ജീരകശാല അരി 2മിനിറ്റ് വെള്ളത്തിൽ കുതർത്തിയതിന് ശേഷം മാറ്റി വെക്കുക.
ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടായാൽ അതിൽ ആവിശ്വത്തിന് നെയ്യും ഒ യ ലും ഒഴിക്കുക അതിനു ശേഷം ഒരു സവാള നേർമാ യാ യി അരിഞ്ഞത് ഇതിൽ ഇട്ട് ഒന്ന് മുത്ത് വരുംബോൾ അണ്ടി മുന്തിരി എന്നിവ കൂടി ഇട്ട് പൊരിച്ചു കോരുക്ക
ഇനി ഇതിലോട്ട് പട്ട ഗ്രാമ്പു ഏലക്ക നല്ല ജീരകം എന്നിവ ചേർക്കുക.അതിനു ശേഷം അരി ചേർത്ത് ഒന്ന് വറുത്തെടുക്കുക. ഇനി ഇതിൽ ആവിശ്വത്തിന് വെള്ളവും ഉപ്പും ഒരു നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം മൂടിവെച്ച് വേവിച്ചെടുക്കാം.
ഇനി ധം ചെയ്യാം
ചോറ് ഉണ്ടാക്കി വച്ച പാത്രത്തിൽ നിന്ന് കുറച്ച് ചോറ് മാറ്റുക അതിനു ശേഷം മസാല പൊടി റോസ് വാട്ടർ അണ്ടി മുന്തിരി സവാള എന്നീ വ ചേർത്തു കൊടുക്കുക.. ഇനി മുകളിൽ ഞണ്ട് മസാല ചേർത്ത് കൊടുക്കുക. ശേഷം ബാക്കി ചോറും കൂടി ഇട്ട് കൊടുത്ത് മുകളിൽ ഗരം മസാല പൊടി റോസ് വാട്ടർ കളർ മല്ലി ചപ്പ് അണ്ടി മുന്തിരി സവാള എന്നിവ ചേർത്ത് അടച്ചു വെച്ച് 15 മിനിറ്റ് ചെറിയ തീയിൽ ആവിവരുന്നത് വരെ വെക്കുക.
നല്ലാ ടേസ്റ്റി ഞണ്ട് ബീ രിയാണി തയ്യാർ

Friday, September 8, 2017

നാടൻ ചിക്കൻ ബിരിയാണി



മലബാർ സ്റ്റൈൽ,പ്രത്യേകിച്ച് മലപ്പുറം സ്റ്റൈൽ.
(ഇതുവരെ ബിരിയാണി വെച്ചു നോക്കാത്തവർക്കും പേടിക്കാതെ ഒന്നു ട്രൈ ചെയ്യാം.വെരി സിംപിൾ.)
ബിരിയാണി എന്നും എനിക്കൊരു വീക്നെസ്സാണ്.ഏതു നട്ടപാതിരാത്രിക്കാണെങ്കിലും എണീച്ചു ഞാൻ കഴിക്കും.പുറത്തു ഹോട്ടലിൽ പോകുമ്പോൾ ഞാൻ ബിരിയാണി എടുക്കുകയുള്ളൂ.ബിരിയാണിയുടെ വിവിധ രുചികൾ അറിയണം.അതാണ് പ്രധാനം.
ഈ നാടൻ ബിരിയാണിയുടെ ദം അങ്ങട് പൊട്ടിച്ചാൽ...
എന്റെ സാറേ ...പിന്നെ ചുറ്റുപാടുള്ളതൊന്നും കാണൂല.
എന്നാ ഒരു സ്‌മെല്ലാ.
കഴിചാലോ.. ഓഹ്. സൂപർ ടേസ്റ്റ്.
ഇതിന്റെ രഹസ്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
പെട്ടെന്ന് വിരുന്നുകാരൊക്കെ വന്നാൽ ഇനി പേടിക്കണ്ട.വെരി സിമ്പിൾ,നല്ല രുചിയും വാസനയും.വളരെ കുറഞ്ഞ സമയം.
ആവശ്യ സാധനങ്ങൾ.
ചിക്കൻ 1 കിലോ.
ബിരിയാണി അരി 1 കിലോ.
വലിയ ഉള്ളി 400 ഗ്രാം.
തക്കാളി 300 ഗ്രാം.
ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി ചതച്ചത് 100 ഗ്രാം.
മല്ലി ചപ്പു,പുദീന 100 ഗ്രാം.
തൈര് 100 ഗ്രാം.
മഞ്ഞപ്പൊടി അര ടീസ്പൂൺ.
മല്ലിപ്പൊടി ഒരു ടീസ്പൂൺ.
ഏലക്ക,പൂവ്,പട്ട പൊടിച്ചത് 2 ടീസ്പൂൺ (അര ടീസ്പൂൺ മസാലയിലും ബാക്കി റൈസിലും ചേർക്കുക).
ഉപ്പ്.
നെയ്യ് 50 ഗ്രാം.(1 സ്പൂൺ മസാലയിലും ബാക്കി ദം ഇടുമ്പോൾ റൈസിലും)
സൺഫ്ലവർ ഓയിൽ 100 ml.
പാചക രീതി.
അരി ഒഴിച്ച് ബാക്കി എല്ലാ സാദനങ്ങളും മസാല തയ്യറാകുന്ന പാത്രത്തിൽ ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യുക.
ശേഷം അൽപ സമയം വെച്ചാൽ വളരെ നല്ലത്.
ഇനി ഇത് 70 % വരെ വേവിക്കുക.
ശേഷം അരി 80 % വരെ വേവിച്ചു മസാലക്കു മുകളിൽ അല്പം ഇട്ടു ബിരിയാണി മസാല,അണ്ടിപ്പരിപ്പ്,മുന്തിരി ചേർക്കുക.ശേഷം ബാക്കി റൈസ് കൂടി ചേർത്ത് മുകളിൽ നെയ്യും സുണ്ഫ്ലോവെർ ഓയിൽ ലും കൂടി മിക്സ് ചെയ്തു മുകളിലൂടെ ഒഴിക്കുക.
ഇനി ദം ഇടുക.
ഒരു പ്രത്യേക അറിയിപ്പ്.
ദം പൊട്ടിക്കുന്നതിന്റെ മുമ്പ് വീടിന്റെ വാതിൽ,ജനവാതിൽ എന്നിവ അടച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തുക.ഇല്ലെങ്കിൽ വാസന കാരണം റോഡിലൂടെ പോകുന്നവർ വാസനയിൽ മയങ്ങി വീട്ടിൽ വരും.

Monday, September 4, 2017

ചെമ്മീൻ കപ്സ



ഒരു കിലോ ചെമ്മിൻ തൊലി കളഞ്ഞ് കഴുക്കിമാറ്റിവയ്ക്കുക [ രണ്ട് ഗ്ലാസ് ബസ് മതി അരി അര മണിക്കൂർ വെള്ളത്തിൽ കുതർത്തിയതിനു ശേഷം കഴുകി മാറ്റി വെക്കുക ]
ഒരു പാത്രംഅടുപ്പിൽ വെച്ച് ചൂടായാൽ അതിൽ ആവശ്യത്തിന് എണ്ണ ഒഴിക്കുക അതിലേക്ക് പട്ട- 2 കഷ്ണം ,- ഗ്രാമ്പൂ - 6 എണ്ണം, ഏലക്ക - 5 ,ചെറിയ ജീരകം 1/4 TS , കുരുമുളക് - 1 Tbs ,വെലിഫ് ഇട്ട് നന്നായി ഇളക്കുക അതിലേക്ക് 2 സവാള ഇട്ട്‌ ഒന്ന് മൂത്തുവരുമ്പോൾ 2തക്കാളി അരച്ചതും പച്ചമുളക് അരച്ചതും ചേർത്ത് നന്നായി ഇളക്കുക അതിനുശേഷം ഇതിലേക്ക് മുളകുപൊടി കാൽസ് പൂൺ _മഞ്ഞൾപൊടി ഒരു നുള്ള് കുരുമുളകുപൊടി ഒരുടീസ്പൂൺ ഗരം മസാല പൊടി ഒരു നുള്ള് ഉപ്പ് ആവശ്യത്തിന് ഇതൊക്കെ ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് ഒരു സ്പൂൺ തക്കാളി പേസ്റ്റ് ചേർക്കുക അതിനുശേഷം ചെമ്മിൻഇട്ടു കൊടുത്ത് നന്നായി ഇളക്കിയതിനുശേഷം മൂടിവച്ച് വേവിക്കുക ' പിന്നിട് ഇതിലേക്ക് 4 ഗ്ലാസ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം കഴുകിവെച്ച 2 ഗ്ലാസ് ബസ് മതിഅരി ചേർത്ത് നന്നായി ഇളക്കി അതിലേക്ക് രണ്ട് ഉണക്ക നാരങ്ങ ഇട്ടുകൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടിവെച്ച് വേവിക്കുക ചോറ് വെന്തതിനു ശേഷം അതിലേക്ക് ചാർ കാ ഹോൾ കത്തിച്ചത് ഒരു പാത്രത്തിലാക്കി ചോറിലേക്ക് ഇറക്കിവച്ച് മൂടിവയ്ക്കുക രണ്ട് മിനിറ്റിനുശേഷം ചൂടൊടുകൂടി വിളമ്പവുന്നതാണ്‌

Wednesday, August 30, 2017

പൊട്ടറ്റോ ബിരിയാണി



പൊട്ടറ്റോ 4 എണ്ണം എടുത്ത് തൊലി കളഞ്ഞ് കട്ട് ചെയ്ത് എടുക്കുക.3 സവാള ,3 പച്ചമുളക് ഒരു തക്കാളി ഇവ അരിഞ്ഞെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് പച്ചമുളകും പൊട്ടറ്റോയും തക്കാളിയും ഉപ്പും ഇട്ട് നല്ലതുപോലെ വഴറ്റി കുറഞ്ഞ തീയിൽ മൂടിവെച്ച് വേവിക്കുക.( വെള്ളം ഒഴിക്കണ്ട ) ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.1tspnമുളക് പൊടി, ഒരു tspnഗരം മസാല പൊടി, 1 tabമല്ലിപൊടി, 1/2 ts മഞ്ഞൾ പൊടി ഇതെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മല്ലിയിലയും പുതിനയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.
ഇനി നെയ് ചോറ് വെക്കുക.ഞാൻ രണ്ട് ഗ്ലാസ്സ് ബസുമതി റൈസ് ആണ് എടുത്തത് .ഒരു പത്രത്തിൽ 1 tabനെയ്യ് ഒഴിച്ച് ഗ്രാമ്പു, ഏലക്ക ,പട്ട, തക്കോലം ഇടുക.4 ഗ്ലാസ്സ് വെള്ളവും ഒരു ടpn നാരങ്ങ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് ചോറ് വേവിച്ചെടുക്കുക.ഇതിലേക്ക് പൊട്ടറ്റോ മസാല ചേർത്ത് മിക്സ് ചെയ്ത് മുകളിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ഉള്ളിയും ഇടുക. ഇത്തിരി പൈനാപ്പിൾ എസ്സൻസും മല്ലിയിലയും പുതിനയിലയും ചേർക്കുക.കുറഞ്ഞ തീയിൽ 5 മിനിറ്റ് മൂടി വെക്കുക. ഇനി ഒന്ന് തുറന്ന് നോക്കിക്കേ.,,.. അടിപൊളി പൊട്ടറ്റോ ബിരിയാണി റെഡി.

Friday, August 25, 2017

കക്കയിറച്ചി തേങ്ങച്ചോറ്


കക്ക. 3kg
നേരിയരി. രണ്ടര ഗ്ലാസ്(വലിയഗ്ലാസ്)
സവാള. 4
ഇഞ്ചിവെളുത്തുള്ളിപേസ്റ്റ്. രണ്ട്സ്പൂൺ
പച്ചമുളക്10-12
തക്കാളി. രണ്ട്
തേങ്ങ. അരമുറി
പെരുംജീരകം. ഒരുസ്പൂൺ
ഗരംമസാല. അരസ്പൂൺ
മഞ്ഞൾപൊടി. അരസ്പൂൺ
ഉപ്പ്
എണ്ണ
വെള്ളം
കറിവേപ്പില,മല്ലിയില

തയ്യാറാക്കുന്നവിധം

കക്ക വൃത്തിയാക്കി അൽപം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. തണുത്താൽ ഇറച്ചി വേർതിരിച്ച് വയ്ക്കുക.ഒരുഗ്ലാസ് വേവിച്ച വെള്ളം മാറ്റി വയ്ക്കുക.
തേങ്ങ, പെരുംജീരകം,ഒരു കഷ്ണം സവാള ചേർത്ത് തരുപ്പായി അരച്ചു വയ്ക്കുക.
ചെമ്പ് ചൂടാക്കി എണ്ണ ഒഴിച്ച് സവാള വഴറ്റുക
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.ചതച്ച പച്ചമുളക് ചേർക്കുക.ഗരം മസാല ചേർക്കുക.കക്കയിറച്ചി ചേർക്കുക.
തക്കാളി ചേർത്ത് വഴറ്റി അരപ്പ് ചേർക്കുക.
കക്കയുടെ വെള്ളവും സാധ വെള്ളവും കൂടി അഞ്ച് ഗ്ലാസ് വെള്ളം ഒഴിക്കുക.ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളക്കുമ്പോൾ അരിയിടുക. വെന്തു കഴിഞ്ഞാൽ മിക്സ് ചെയ്ത് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ചൂടോടെ വിളമ്പാം.
(കക്കയുടെ വെള്ളത്തിൽ ഉപ്പ് ഉണ്ടാക്കും .ശ്രദ്ധിച്ച് ഉപ്പിടുക)