Showing posts with label chutney. Show all posts
Showing posts with label chutney. Show all posts

Monday, November 20, 2017

കപ്പലണ്ടി ചമ്മന്തി



കപ്പലണ്ടി - 100 ഗ്രാം
തേങ്ങ - കാൽ കപ്പ്‌
സവാള - ഒന്ന്
പുളി - ചെറിയ  ഉരുള
പച്ചമുളക് - 3  എണ്ണം
കറിവേപ്പില - 1  കതിർപ്പ്
മല്ലിയില - കാൽ കപ്പ്‌
ഉപ്പ്  - 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം
കപ്പലണ്ടി  വറുത്തെടുക്കുക.
പുളി  കാൽ  കപ്പ്‌  വെള്ളത്തിൽ പിഴിഞ്ഞെടുക്കുക.
ബാക്കി  ഉള്ള ചേരുവകളും ഒന്നിച്ചാക്കി പേസ്റ്റ്  രൂപത്തിൽ  മിക്സിയിൽ അരച്ചെടുക്കുക.

Sunday, November 19, 2017

ഉണക്കമീൻ ചുട്ടിടിച്ചത്



1.ഉണക്കമീൻ - 100 ഗ്രാം
2.ചുവന്നുള്ളി - 4 എണ്ണം
3.വറ്റൽ മുളക് - 3
4.കറിവേപ്പില -ഒരു തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉണക്കമീൻ അര മണിക്കൂർ വെളളത്തിൽ കുതിർക്കുക.നന്നായി ഊറ്റിയ ശേഷം കനലിൽ ചുട്ടെടുക്കണം .... വറ്റൽമുളകും ചുവന്നുള്ളിയും കറിവേപ്പിലയും ആവശ്യത്തിന്‌ ഉപ്പും വെളിച്ചെണ്ണയും ചുട്ട മീനിനൊപ്പം ചേർത്ത് ചതച്ചെടുക്കുക.

Sunday, November 12, 2017

മുളക് ചമ്മന്തി



വറ്റല്‍ മുളക് – 15 എണ്ണം
ചുവന്നുള്ളി – 10-12 എണ്ണം
കറിവേപ്പില - 2 കതിര്‍
വാളന്‍ പുളി കുരു കളഞ്ഞത് – ഒരു നെല്ലിക്ക വാലുപ്പത്തില്‍
ഉപ്പ്
വെളിച്ചെണ്ണ

ചൂടായ ഒരു ചീനച്ചട്ടിയില്‍ വറ്റല്‍ മുളക് ഇട്ടു നന്നായി ചൂടാക്കി എടുത്തു തണുക്കാന്‍ വെക്കുക
ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ചുവന്നുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക.
ശേഷം പുളിയും മുളകും ചുവന്നുള്ളിയും ഉപ്പും ചേര്‍ത്തു കല്ലില്‍ വെച്ച് നന്നായി ചതക്കുക.
എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റി അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി കപ്പ പുഴുങ്ങിയതും കൂടെ കഴിക്കാം

Tuesday, October 10, 2017

വഴുതനങ്ങ ചമ്മന്തി



ആവശ്യമുള്ള സാധനങ്ങൾ:
ചെറിയ വഴുതനങ്ങ - 2 - 3 എണ്ണം
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉള്ളി - 8-10 എണ്ണം
ഉണക്കമുളക് - എരിവനുസരിച്ച് വേണ്ടത്
വാളൻപുളി - കുറച്ച്
വെളിച്ചെണ്ണ - ഒരു ടീസ്പൂൺ

വഴുതനങ്ങ ചുട്ടെടുക്കുക. തൊലി കരിഞ്ഞു പോകാതെ നോക്കണം. വെളിച്ചെണ്ണ ഒഴികെ എല്ലാം ഒരുമിച്ച് അരച്ചെടുത്ത് അതിലേക്ക് എണ്ണ ചേർത്തിളക്കി ഉപയോഗിക്കാം.

Saturday, October 7, 2017

തക്കാളി ചമ്മന്തി



ദോശക്കും, ഇഡ്‌ലിക്കും ,ചോറിനും ഒക്കെ പറ്റിയ ഒരു ചമ്മന്തി ആണിത്. എരിവിന് അനുസരിച്ചു മുളകിന്റെ എണ്ണം കൂട്ടാം.

തക്കാളി - 2
തേങ്ങാ - 1 / 2 കപ്പ്
സവാള - 1
വെളുത്തുള്ളി - 4
ഇഞ്ചി - ചെറിയ കഷ്ണം
ഉണക്ക മുളക് - 4

പാനിൽ എണ്ണ ചൂടാക്കി ഉണക്ക മുളക് ഒന്ന് വറുത്ത ശേഷം , സവാള , ഇഞ്ചി, വെളുത്തുള്ളി,കറി വേപ്പില ചേർത്ത് വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ തക്കാളി അരിഞ്ഞതും , ഉപ്പും ചേർത്ത് ഇളക്കുക.അടച്ചു വെച്ച് വേവിക്കുക.
തക്കാളി വെന്തു എണ്ണ തെളിയുമ്പോൾ, ഫ്ലെയിം ഓഫ് ചെയ്തു , തേങ്ങാ ചേർത്ത് ഇളക്കുക. ഒന്ന് തണുത്തു കഴിഞ്ഞാൽ വെള്ളം ചേർക്കാതെ പേസ്റ്റ് പോലെ അരച്ചെടുക്കുക

Saturday, September 23, 2017

ഇടിചമ്മന്തി



Ingridions.
തേങ,-1
കുരുമുളക്-25 എണ്ണം
ഉണക്കമുളക്-8
വെളുത്തുളളി-5 അല്ലി
പച്ചമല്ലി-2SP
പുളി-ഒരുനാരങാ വലിപ്പത്തില്‍
ഉപ്പ്- പാകത്തിന്
.
പാകംചെയ്യേണ്ടവിതം.

തേങാ തിരുമിയെടുത്ത് വെളുത്തുള്ളിയും,കുരുമുളകും പച്ചമല്ലിയും.പുളിയും ചേര്‍ത്ത് ബ്രൌണ്‍ കളറാക്കി .വറുത്തശേഷം,ഉണക്കമുളകും ചൂടാക്കി ചേര്‍ത്ത് എല്ലാം മിക്സ്ചെയ്ത് പാകത്തിനുപ്പും ചേര്‍ത്ത് പൊടിച്ചെടൂക്കാം.
.
ഈര്‍പ്പമില്ലാതെ ടിന്നിലാക്കി സൂക്ശിച്ചാല്‍ കുറെനാള്‍ കേടുകൂടാതിരിക്കും

Wednesday, September 20, 2017

പാവക്ക ചമ്മന്തി



ആവശ്യമുള്ള സാധനങ്ങൾ
പഴുത്ത പാവയ്ക്കാ ഒരു എണ്ണം, ഇടത്തരം കഷ്ണങ്ങൾ ആയി മുറിച്ചത്
തേങ്ങാ ചുരണ്ടിയത് 1/2 കപ്പ്
പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
മുളകുപൊടി 1/2 ടീസ്പൂൺ
മഞ്ഞൾപൊടി ഒരു നുള്ളു
പച്ചമുളക് ഒരെണ്ണത്തിനെ പകുതി , അല്ലെങ്കിൽ ഒരെണ്ണം
ഉപ്പു ആവശ്യത്തിന്
വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ

രീതി :
1) പാവയ്ക്കാ നുറുക്കിയതും , തേങ്ങാ , പച്ചമുളക് , മുളകുപൊടി , മഞ്ഞൾപൊടി , ഉപ്പു , പുളി ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക .
2)ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് , ചമ്മന്തി നിരത്തി വെക്കുക , ചെറുതീയിൽ വെച്ച് ഒരു വശം മൂക്കുന്നതു വരെ വെക്കുക (2 -3 മിന്റ് )
3) തിരിച്ചിട്ടു മറ്റേ വശം കൂടെ മൂപ്പിക്കുക .

Thursday, August 31, 2017

ചേന ചമ്മന്തി


ആവശ്യമുള്ള സാധനങ്ങൾ
ചേന ഒരു ചെറിയ കഷ്ണം
വാളൻ പുളി ഒരു നാരങ്ങാ വലിപ്പം
ഉണക്ക മുളക് 7 എണ്ണം
കായം 1/2 ടി സ്പൂൺ
വേപ്പില 1 തണ്ടു
ഉപ്പു ആവിശ്യത്തിന
ചേന ചെറിയ കഷ്ണങ്ങൾ ആക്കി ഉണക്ക മുളകും വേപ്പിലയും പുളിയും ചേർത്ത് മിക്സിയിൽ അരയ്ക്കുക. ഉപ്പ് ചേർത്ത് ഇളക്കി വയ്ക്കുക. 3 ടേബിൾ സ്പൂൺ എണ്ണയിൽ അര ടി സ്പൂൺ കടുക് ഇട്ടു പൊട്ടിച്ചു അരച്ച് വച്ച കൂട്ട് ചേർത്ത് ഇളക്കുക. 1/4 ഗ്ലാസ് വെള്ളം കൂടി ചേർത്ത് ഇളക്കി തീ കുറച്ചു വക്കുക. വെള്ളം വറ്റി കഴിയുമ്പോ കായം ചേർത്ത് ഇളക്കി ഇറക്കി വക്കുക. ചേന ചമ്മന്തി തയ്യാർ. 

Thursday, August 17, 2017

ചമ്മന്തിപ്പൊടി


തേങ്ങ.1 മുറി
ഉണക്ക മുളക്...10 എണ്ണം
ഉഴുന്ന് പരിപ്പ്..3 sp
പച്ച മല്ലി..ഒരു sp
പുളി... ആവശ്യത്തിന്
ശർക്കര .ഒരു കഷ്ണം
കായ പൊടി.. ഒരു നുള്ള്
കറിവേപ്പില..കുറച്ചു..
ഉപ്പു.ആവശ്യത്തിനു
ആദ്യം തേങ്ങ..മല്ലി ഇവ ചുവക്കെ വറുക്കുക..വേറെ ഒരു പാനിൽ ഉഴുന്ന് പരിപ്പ്..ഉണക്ക മുളക്..കറിവേപ്പില..ഇവ വറുക്കുക..ഇത് വറുത്ത തേങ്ങ മിക്സിലോട്ട ഇട്ടു എല്ലാം കൂടെ ഒന്ന് കൂടി കുറച്ചു നേരം വറുത്തു എടുക്കുക..
ഇനി ഇത് മിക്സിയിൽ arachedukkan നേരം..പുളി.. ഉപ്പു..ശർക്കര..കായ പൊടി കൂടി ചേർത്ത് നന്നായി.പൊടിച്ചെടുക്കണം..
സിമ്പിൾ റെസിപി..but എരിവും പുളിയും ചേരുമ്പോൾ ഇതിന്റെ ടേസ്റ്റ് പൊളിയാണ്..ദോശ..ചോറ്..ഇവസ്‌യുടെകൂടെ ഒക്കെ കഴിക്കാം..

ഡേറ്റ്സ് ചമ്മന്തി


നല്ല പഴുത്ത ഡേറ്റ്സ് (ഉണങ്ങിയ ഡേറ്റ്സ് ആണെങ്കിൽ കുറച്ച് നേരം വെള്ളത്തിൽ ഇട്ടു വച്ചാൽ മതി) 10 എണ്ണം കുരു കളഞ്ഞത്, 4 പച്ചമുളക്, 5 ചെറിയ ഉള്ളി, ചെറിയ കഷ്ണം ഇഞ്ചി, രണ്ടു വെളുത്തുള്ളി, ചെറിയ നെല്ലിക്ക വലുപ്പത്തിൽ പുളി, ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ വിനാഗിരി, കുറച്ച് വെള്ളം ഇത്രേം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യുക. ചമ്മന്തി റെഡി..

Wednesday, August 16, 2017

പുളിയില ചമ്മന്തി (ചാള ഇട്ടത് )



എറണാകുളം ജില്ലയിലെ കിഴക്കൻ ഭാഗക്കാർ ഉണ്ടാക്കുന്ന ഒരു വിഭവം ആണിത്. മറ്റു ഭാഗങ്ങളിൽ കണ്ടിട്ടില്ല . വളരെ കുറച്ച് ചേരുവകൾ മാത്രം കൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു മീൻ വിഭവം ആണിത്. മീൻ ഇല്ലാതെയും, കൂൺ മീനിനു പകരമായും ചേർക്കാം, പുളിയില കൂട്ട് തന്നെയും ചേർക്കാം, ഒരു നൊസ്റ്റാൾജിയ ഉണർത്തുന്ന നാടൻ വിഭവം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

ചേരുവകൾ

വാളൻപുളിയുടെ കുരുന്ന് ഇല... 200 g.
കറിവേപ്പില ... 2 കതിർപ്പ്
പച്ചമുളക് എരിവുള്ളത് ... 3 എണ്ണം
ചുവന്നുള്ളി ... 2 ഇടത്തരം
വെളുത്തുള്ളി ( optional) ... 1 അല്ലി
ഇഞ്ചി ... ചെറിയ കഷണം
മത്തിചെറുത് 2 ആയിമുറിച്ചത് .. 12 എണ്ണം
കുരുമുളക് പൊടി ... 1/2 സ്പൂൺ
വെളിച്ചെണ്ണ ... 1 ടീസ്പൂൺ
ഉപ്പ് ... രുചിക്കനുസരിച്ച്
തേങ്ങ ... 1/4 മുറി ചിരകിയത്

ഇതിൽ പുളിയില വൃത്തിയാക്കി നാരുകളഞ്ഞ്, കഴുകി എടുത്ത് മീൻ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കുക. വൃത്തിയാക്കിയ മീൻ ഈ പുളിയില കൂട്ടിൽ പൊതിഞ്ഞ് വാഴയിലയിൽ അട ചുടുന്നതു പോലെ ചെറുതീയിൽ ചുട്ട് എടുക്കുക. 3 ലെയർ വാഴയില എങ്കിലും വേണം, ഇല കരിയുന്ന മുറക്ക് മാറ്റി കൊടുക്കണം, മറിച്ചിടുകയും വേണം, പുളിയില കൂട്ട് നന്നായി വെള്ളം പറ്റി ഏതാണ്ട് ഉണങ്ങിയ പരുവത്തിൽ വാങ്ങി എടുക്കണം.

Sunday, August 13, 2017

ഈസി ഉള്ളി തക്കാളി ചമ്മന്തി


ഉള്ളി - 1 വലുത്
തക്കാളി -2
പുളി - 1 ചെറിയ കഷ്ണം
ഉണക്ക മുളക് - 4 -5
ഉപ്പു , പഞ്ചസാര 1 നുള്ളു .
ഉള്ളി പാനിൽ വെച്ച് ഒന്ന് ചൂടാക്കുക .എല്ലാം കൂടി നന്നായി അരച്ചെടുക്കുക. കടുക്,വേപ്പില വറുത്തിടുക 

Friday, December 2, 2016

തേങ്ങാ ചമ്മന്തി



ആവശ്യമുള്ള ചേരുവകൾ

തേങ്ങ - ഒരു കപ്പ്
ചെറിയുള്ളി - 6 എണ്ണം
പച്ചമുളക് - 3 എണ്ണം
പുളി - കുറച്ച്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
ഉപ്പ് - ആവശ്യത്തിനു

ഉണ്ടാക്കേണ്ട വിധം

മേൽപറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി വെള്ളം ചേർക്കാതെ അരച്ച് ഉരുട്ടി എടുക്കുക. 

Wednesday, November 30, 2016

പാശ്ശൻ ഫ്രൂട്ട് ചമ്മന്തി



ആവശ്യമുളള സാധനങ്ങള്‍

പാശ്ശൻ ഫ്രൂട്ട് - രണ്ട്
കറിവേപ്പില - ഒരു പിടി
കാന്താരിമുളക്  - ഏഴ്, എട്ട്
ഒലീവ് ഓയിൽ (വിർജിൻ/എക്സ്ട്രാ വിർജിൻ മാത്രം) -  രണ്ട് ടേബ്ൾസ്പുൺ
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ഇതിലെ പ്രധാന ഘടകം പാശ്ശൻ ഫ്രൂട്ട്( Passiflora edulis)ആണ്. നന്നായി പഴുത്ത് മഞ്ഞ നിറമായ പഴം തൊണ്ടോടെ നുറുക്കിയത് രണ്ട്, ഒരു പിടി നിറയെ കറിവേപ്പില, കാന്താരിമുളക് ഏഴ്-എട്ട്, പാകത്തിന് ഉപ്പ് . ഇവയെല്ലാം കൂടെ മിക്സിയുടെ ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുത്ത് അതിൽ ഒന്നോ രണ്ടോ ടേബ്ൾസ്പുൺ ഒലീവ് ഓയിൽ (വിർജിൻ/എക്സ്ട്രാ വിർജിൻ മാത്രം) കൂട്ടിയിളക്കി (ഗുണത്തേക്കാൾ രുചിക്ക് പ്രാധാന്യം കൊടുക്കുന്നവർ എണ്ണ ഒഴിക്കാതിരിക്കുക) നിത്യേന ഉപയോഗിക്കുക. പഞ്ചസാര മൈദ എന്നിവ പൂർണ്ണമായി ഉപേക്ഷിക്കുക.

Monday, November 28, 2016

മല്ലിയില ചട്ണി



ചേരുവകള്‍

മല്ലിയില അരിഞ്ഞത് കാല്‍ക്കപ്പ്
വെളുത്തുള്ളി 5 അല്ലി
തേങ്ങ ചിരകിയത് ഒരുകപ്പ്
കറിവേപ്പില, ഉപ്പ്പാകത്തിന്
ഇഞ്ചി ഒരുകഷ്ണം

തയ്യാറാക്കുന്നവിധം

മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.

Friday, October 14, 2016

പുതിന ചട്‌നി


ആവശ്യമുള്ള സാധനങ്ങള്‍
  • 1. പുതിനയില - ഒരു കപ്പ്‌
  • 2. എണ്ണ - ഒരു ടേബിള്‍ സ്‌പൂണ്‍
  • പച്ചമുളക്‌ - രണ്ട്‌
  • വറ്റല്‍മുളക്‌ - രണ്ട്‌
  • കായപ്പൊടി - 1/2 ടീസ്‌പൂണ്‍
  • ഉഴുന്ന്‌ - മൂന്ന്‌ ടീസ്‌പൂണ്‍
  • കടുക്‌ - രണ്ട്‌ ടീസ്‌പൂണ്‍
  • വാളന്‍പുളി - ഒരു ചെറിയ ഉരുള
  • ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം:

പുതിനയില ചീനച്ചട്ടിയിലിട്ട്‌ ഒരു മിനിറ്റ്‌ അടച്ചുവച്ചു വേവിക്കുക. അതിനുശേഷം ഇളക്കി വറക്കുക.ഒരു ടേബിള്‍സ്‌പുണ്‍ എണ്ണയില്‍ പച്ചമുളക്‌, വറ്റല്‍മുളക്‌ , കായപ്പൊടി, ഉഴുന്ന്‌, കടുക്‌ എന്നിവ ചൂടാക്കുക. ഉഴുന്ന്‌ സ്വര്‍ണ്ണനിറമാവുന്നതുവരെ മൂപ്പിക്കുക. അതിനുശേഷം പുതിനയിലയും പുളിയും ഉപ്പുംആവശ്യത്തിനു വെള്ളവും ചേര്‍ത്ത്‌ അരച്ചെടുക്കുക. ദോശ, ഇഡ്‌ഡലി, വട, ചൂടുചോറ്‌ ഇവയ്‌ക്കൊപ്പം വിളമ്പാം.

Sunday, July 17, 2016

ഉണക്ക ചെമ്മീന്‍ ചമ്മന്തി



ചേരുവകള്‍

ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
വറ്റല്‍ മുളക് – 2 – 4 എണ്ണം
കുഞ്ഞുള്ളി – 2
പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച്
ഉപ്പ് – പാകത്തിന്
അര മുറി തേങ്ങ തിരുമ്മിയത്‌

തയ്യാറാക്കുന്ന വിധം

1) ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക .

2) വറ്റല്‍ മുളക് ചുട്ട് എടുക്കുക .

3) വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .ചമ്മന്തി തയ്യാര്‍ .ചോറിന്റെ കൂടെ കഴിക്കാന്‍ വളരെ രുചികരമാണ്.

Friday, July 8, 2016

പൊടി ചമ്മന്തി



ചേരുവകള്‍

തേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌
മുളക് പൊടി – അര ടി സ്പൂണ്‍
കുഞ്ഞുള്ളി – 2 എണ്ണം
ഉപ്പ് – പാകത്തിന്
എണ്ണ – ഒരു ടി സ്പൂണ്‍
കടുക് – അര ടി സ്പൂണ്‍
കറിവേപ്പില – കുറച്ച്
വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത്)

തയ്യാറാക്കുന്ന വിധം

1.തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക (തോരന് ചതച്ച് എടുക്കുന്ന പോലെ വെള്ളം ചേര്‍ത്ത് അരക്കരുത്).

2.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോള്‍ തേങ്ങ ചതച്ചത്ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റുക.

3. ഈ ചമ്മന്തി പാലപ്പം,വെള്ളയപ്പം ഇവയുടെ കൂടെ നല്ലതാണ്.