Wednesday, August 16, 2017

പുളിയില ചമ്മന്തി (ചാള ഇട്ടത് )

Tags



എറണാകുളം ജില്ലയിലെ കിഴക്കൻ ഭാഗക്കാർ ഉണ്ടാക്കുന്ന ഒരു വിഭവം ആണിത്. മറ്റു ഭാഗങ്ങളിൽ കണ്ടിട്ടില്ല . വളരെ കുറച്ച് ചേരുവകൾ മാത്രം കൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു മീൻ വിഭവം ആണിത്. മീൻ ഇല്ലാതെയും, കൂൺ മീനിനു പകരമായും ചേർക്കാം, പുളിയില കൂട്ട് തന്നെയും ചേർക്കാം, ഒരു നൊസ്റ്റാൾജിയ ഉണർത്തുന്ന നാടൻ വിഭവം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

ചേരുവകൾ

വാളൻപുളിയുടെ കുരുന്ന് ഇല... 200 g.
കറിവേപ്പില ... 2 കതിർപ്പ്
പച്ചമുളക് എരിവുള്ളത് ... 3 എണ്ണം
ചുവന്നുള്ളി ... 2 ഇടത്തരം
വെളുത്തുള്ളി ( optional) ... 1 അല്ലി
ഇഞ്ചി ... ചെറിയ കഷണം
മത്തിചെറുത് 2 ആയിമുറിച്ചത് .. 12 എണ്ണം
കുരുമുളക് പൊടി ... 1/2 സ്പൂൺ
വെളിച്ചെണ്ണ ... 1 ടീസ്പൂൺ
ഉപ്പ് ... രുചിക്കനുസരിച്ച്
തേങ്ങ ... 1/4 മുറി ചിരകിയത്

ഇതിൽ പുളിയില വൃത്തിയാക്കി നാരുകളഞ്ഞ്, കഴുകി എടുത്ത് മീൻ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കുക. വൃത്തിയാക്കിയ മീൻ ഈ പുളിയില കൂട്ടിൽ പൊതിഞ്ഞ് വാഴയിലയിൽ അട ചുടുന്നതു പോലെ ചെറുതീയിൽ ചുട്ട് എടുക്കുക. 3 ലെയർ വാഴയില എങ്കിലും വേണം, ഇല കരിയുന്ന മുറക്ക് മാറ്റി കൊടുക്കണം, മറിച്ചിടുകയും വേണം, പുളിയില കൂട്ട് നന്നായി വെള്ളം പറ്റി ഏതാണ്ട് ഉണങ്ങിയ പരുവത്തിൽ വാങ്ങി എടുക്കണം.


EmoticonEmoticon