വറ്റല്‍ മുളക് – 15 എണ്ണം
ചുവന്നുള്ളി – 10-12 എണ്ണം
കറിവേപ്പില - 2 കതിര്‍
വാളന്‍ പുളി കുരു കളഞ്ഞത് – ഒരു നെല്ലിക്ക വാലുപ്പത്തില്‍
ഉപ്പ്
വെളിച്ചെണ്ണ
ചൂടായ ഒരു ചീനച്ചട്ടിയില്‍ വറ്റല്‍ മുളക് ഇട്ടു നന്നായി ചൂടാക്കി എടുത്തു തണുക്കാന്‍ വെക്കുക
ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ചുവന്നുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക.
ശേഷം പുളിയും മുളകും ചുവന്നുള്ളിയും ഉപ്പും ചേര്‍ത്തു കല്ലില്‍ വെച്ച് നന്നായി ചതക്കുക.
എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റി അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി കപ്പ പുഴുങ്ങിയതും കൂടെ കഴിക്കാം

EmoticonEmoticon