രാവിലത്തെ ഇടിയപ്പം ബാക്കിയുണ്ടോ ?എങ്കിൽ വളരെ ടേസ്റ്റി ആയ ഒരു ഡിഷ് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം .
ഇടിയപ്പം-15 എണ്ണം (മിക്സിയുടെ ജാറിൽ ഒന്ന് ചെറുതായി നുറുക്കിയെടുക്കുക)
സവാള -ഒന്നിന്റെ പകുതി
വെളുത്തുള്ളി-5 അല്ലി
കാരറ്റ്-2 എണ്ണം ചെറുതായി നുറുക്കിയത്
കാപ്സിക്കം-1 ചെറുത്
പച്ചമുളക്-1
മുട്ട-2
കുരുമുളക് പൊടി-1 ടീസ്പൂൺ
വെള്ള കുരുമുളക് പൊടി -1 ടീസ്പൂൺ
സോയാ സോസ് -1. 5 ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് -2 ടേബിൾസ്പൂൺ
വെജിറ്റബിൾ ഓയിൽ -2 ടേബിൾസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
2 മുട്ട ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും ചേർത്തടിച്ചു മാറ്റിവെക്കുക.
ചൂടായ പാനിലേക്ക് ഓയിൽ ഒഴിക്കുക. ഓയിൽ ചൂടാകുമ്പോൾ വെളുത്തുള്ളി ഇട്ട് വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇടുക . എല്ലാം ഹൈ ഫ്ളൈമിൽ വേണം ചെയ്യാൻ. സവാള ഒന്ന് നിറം മാറി വരുമ്പോഴേക്കും കാരറ്റ്, കാപ്സികം എന്നിവ ഇടുക . ഒരു മിനിറ്റ് വഴറ്റിയതിനു ശേഷം അടിച്ചു വെച്ച മുട്ടക്കൂട്ട് ഇതിലേക് ഒഴിക്കുക. നന്നായി വഴറ്റി എടുക്കുക. എന്നിട്ട് സോയാ സോസ്, ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കുക . ഒരു മിനിറ്റ് ഇളക്കിയതിനു ശേഷം പൊടിച്ചു വെച്ച ഇടിയപ്പം ചേർക്കുക. ഉപ്പ് നോക്കിയിട്ട് ചേർക്കുക. എല്ലാത്തിനും ഉപ്പുള്ളത് കൊണ്ട് ആവശ്യമുണ്ടെങ്കിൽ മാത്രം ചേർത്തു കൊടുക്കുക. ഇനി കുറച്ചു വെള്ള കുരുമുളക് പൊടി ചേർത്തു മിക്സ് ചെയ്‌തു അടച്ചു വെക്കുക. രണ്ടു മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യുക.. ചൂടോടെ വിളമ്പുക. ടേസ്റ്റി ഫ്രൈഡ് ഇടിയപ്പം റെഡി.
Post by: Afrose Rasheed
EmoticonEmoticon