Friday, December 9, 2016

വെജിറ്റബിള്‍ സാന്‍വിച്ച്


ആവശ്യമായ സാധനങ്ങള്‍:

റൊട്ടി - ഒന്ന്
കാരറ്റ്, ബീന്‍സ്, കാബേജ് (ചെറുതായി അരിഞ്ഞത്) - ഒരു കപ്പ് (മൂന്ന് മിനിറ്റ് നിറം പോകാതെ ആവിയില്‍ വേവിക്കണം)
ഉരുളക്കിഴങ്ങ് (പുഴുങ്ങിപ്പൊടിച്ചത്)- 1 (അരക്കപ്പ് പാലും 2 ടീസ്പൂണ്‍ വെണ്ണയും ചേര്‍ത്ത് അയച്ചെടുക്കണം.)
മല്ലിയില (അരിഞ്ഞത്)-ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പാചക എണ്ണ - ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ പച്ചക്കറികള്‍ ഇടുക. തയ്യാറാക്കിയ ഉരുളക്കിഴങ്ങും ബാക്കി ചേരുവകളും ചേര്‍ക്കുക. റൊട്ടി സ്ലൈസ് ചെയ്ത് മൊരിഞ്ഞ ഭാഗം നീക്കുക. ഒരു കഷണം റൊട്ടിയില്‍ ചേരുവ നിരത്തി മറ്റേ കഷണം കൊണ്ട് ഒട്ടിച്ച് ഉപയോഗിക്കുക.


EmoticonEmoticon