വീട്ടിൽ പെട്ടെന്ന് ആരെങ്കിലും വിരുന്നിനു വന്നാൽ മമ്മി ഉണ്ടാക്കുന്ന ഈസി പലഹാരം ആണ്...ഒരു നാലു മണി പലഹാരം ആയി കുട്ടികൾക്കും കൊടുക്കാം.. അറിയാത്തവർക്ക് ആയി ഷെയർ ചെയ്യുന്നു...നല്ല ടേസ്റ്റി ആയ മുട്ടയപ്പം...
1. മുട്ട -1
2. വറുത്ത അരിപ്പൊടി - 4 tbsp
3. പഞ്ചസാര- ആവശ്യം അനുസരിച്ച്
4. ഏലക്കയ ചതച്ചത് - 1
5. ജീരകം- 1/2 tsp
6. ഉപ്പ് - കുഞ്ഞു നുള്ള്
7. വെള്ളം - ആവശ്യത്തിന് അഴവ് വരുത്താൻ
എല്ലാം കൂടെ നല്ല പോലെ മിക്സ് ചെയ്യുക...കട്ട പിടിക്കാതെ കലക്കി ദോശ മാവിനേക്കാൾ അഴവിൽ വെള്ളം ചേർത്ത് എടുക്കുക..പിന്നീട് വെളിച്ചെണ്ണയിലോ നെയ്യിലോ മുട്ട ഓംലറ്റ് ചെയ്യുന്ന പോലെ ഉണ്ടാക്കാം...ചീനച്ചട്ടിയിൽ ഉണ്ടാക്കിയാൽ നല്ലത്.. ചൂടോടു കൂടി കഴിക്കാൻ നല്ല രുചി ആണ്...ഉണ്ടാക്കി നോക്കിട്ടു പറയണേ...
Recipe by : Deepa Justine Francis

EmoticonEmoticon