Showing posts with label prawn. Show all posts
Showing posts with label prawn. Show all posts

Sunday, November 19, 2017

ഉണക്കമീൻ ചുട്ടിടിച്ചത്



1.ഉണക്കമീൻ - 100 ഗ്രാം
2.ചുവന്നുള്ളി - 4 എണ്ണം
3.വറ്റൽ മുളക് - 3
4.കറിവേപ്പില -ഒരു തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉണക്കമീൻ അര മണിക്കൂർ വെളളത്തിൽ കുതിർക്കുക.നന്നായി ഊറ്റിയ ശേഷം കനലിൽ ചുട്ടെടുക്കണം .... വറ്റൽമുളകും ചുവന്നുള്ളിയും കറിവേപ്പിലയും ആവശ്യത്തിന്‌ ഉപ്പും വെളിച്ചെണ്ണയും ചുട്ട മീനിനൊപ്പം ചേർത്ത് ചതച്ചെടുക്കുക.

Tuesday, October 17, 2017

കുടംപുളി ഇട്ടു വെച്ച ചെമ്മീൻ കറി



ചെമ്മീൻ: 250 gm
ചെറിയ ഉള്ളി അരിഞ്ഞത് : 12 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് : 10 അല്ലി
ഇഞ്ചി അരിഞ്ഞത് : ഒരു വലിയ കഷ്ണം
പച്ചമുളക് : 3 എണ്ണം
മുളക് പൊടി : 2 ടേബിൾ സ്പൂൺ
മല്ലി പൊടി : 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
ഉലുവ പൊടി : 1/4 ടി സ്പൂൺ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കറിവേപ്പില : 2 തണ്ട്
ഉപ്പ്‌
വെള്ളം

താളിക്കാൻ
വെളിച്ചെണ്ണ :1 ടേബിൾ സ്പൂൺ
ഉലുവ : 1/4 ടി സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് : 4 എണ്ണം
ഉണക്ക മുളക് : 2
കറിവേപ്പില : 1 തണ്ട്
മുളക് പൊടി : 1/4 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
കുടംപുളി കഴുകി വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക
ചെമ്മീൻ നന്നാക്കി കഴുകി മാറ്റി വെക്കുക
ഒരു മൺ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച വെളുത്തുള്ളി, ഇഞ്ചി , പച്ചമുളക് ചേർത്ത് 2 മിനിറ്റ് വഴറ്റുക
ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക
ചെറുതായി കളർ മാറി തുടങ്ങുമ്പോൾ തീ നന്നായി കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എന്നിവ ചേർത്ത് പച്ചമണം മാറും വരെ നന്നായി വഴറ്റുക
ഇതിലേക്ക് കുടംപുളി വെള്ളത്തോട് കൂടി ചേർക്കുക. ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം ചേർക്കുക. വെള്ളം ഒരുപാട് ചേർക്കരുത്.
നന്നായി തിളക്കുമ്പോൾ ചെമ്മീൻ ചേർത്ത് അടച്ചു വെച്ച് 10 മിനിറ്റ് വേവിക്കുക
കറി കട്ടി ആയിട്ടില്ലെങ്കിൽ കുറച്ചു നേരം തുറന്നു വെച്ച് തിളപ്പിച്ചതിനു ശേഷം ഉലുവ പൊടി ചേർത്ത് തീ ഓഫ് ചെയ്യുക
താളിക്കാൻ വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉലുവ, കടുക് എന്നിവ പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളകും, കറിവേപ്പിലയും,അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും ചേർത്ത് ഇളക്കുക
ചെറിയ ഉള്ളി നിറം മാറി തുടങ്ങുമ്പോൾ മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി ഒരു മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്‌തു കറിയിലേക്കു ചേർത്തിളക്കുക
ചൂടോടെ ചൊറിനൊപ്പം കഴിക്കാം.

Wednesday, September 27, 2017

അച്ചിങ്ങ ചെമ്മീൻ മെഴുക്കുപുരട്ടി



അര കിലോ അച്ചിങ്ങ കഴുകി വൃത്തിയാക്കി മുറിച്ചെടുത്തു ഒരു പാത്രത്തിൽ ഇട്ട് കാൽ സ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര സ്പൂൺ കടുക്, ഒരു മീഡിയം സവാള അരിഞ്ഞത്, കുറച്ച് കറിവേപ്പില, 4 വെളുത്തുള്ളി അരിഞ്ഞത്, 100gm ചെമ്മീൻ (എത്ര വേണേലും ഉപയോഗിക്കാം )ഇത്രേം ഇട്ട് നന്നായി വഴറ്റുക.ചെമ്മീൻ നന്നായി വെന്തു കഴിഞ്ഞാൽ ഇതിലേക്ക് 2-3 സ്പൂൺ ഉണക്ക മുളക് ഇടിച്ചതു ചേർക്കുക. വേവിച്ചു വച്ചിരിക്കുന്ന അച്ചിങ്ങ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഉപ്പ് വേണമെങ്കിൽ ചേർത്ത് കൊടുക്കുക. നന്നായി മിക്സ്‌ ആയികഴിഞ്ഞാൽ സെർവിങ് പ്ളേറ്റിലേക് മാറ്റുക...

Monday, September 4, 2017

ചെമ്മീൻ കപ്സ



ഒരു കിലോ ചെമ്മിൻ തൊലി കളഞ്ഞ് കഴുക്കിമാറ്റിവയ്ക്കുക [ രണ്ട് ഗ്ലാസ് ബസ് മതി അരി അര മണിക്കൂർ വെള്ളത്തിൽ കുതർത്തിയതിനു ശേഷം കഴുകി മാറ്റി വെക്കുക ]
ഒരു പാത്രംഅടുപ്പിൽ വെച്ച് ചൂടായാൽ അതിൽ ആവശ്യത്തിന് എണ്ണ ഒഴിക്കുക അതിലേക്ക് പട്ട- 2 കഷ്ണം ,- ഗ്രാമ്പൂ - 6 എണ്ണം, ഏലക്ക - 5 ,ചെറിയ ജീരകം 1/4 TS , കുരുമുളക് - 1 Tbs ,വെലിഫ് ഇട്ട് നന്നായി ഇളക്കുക അതിലേക്ക് 2 സവാള ഇട്ട്‌ ഒന്ന് മൂത്തുവരുമ്പോൾ 2തക്കാളി അരച്ചതും പച്ചമുളക് അരച്ചതും ചേർത്ത് നന്നായി ഇളക്കുക അതിനുശേഷം ഇതിലേക്ക് മുളകുപൊടി കാൽസ് പൂൺ _മഞ്ഞൾപൊടി ഒരു നുള്ള് കുരുമുളകുപൊടി ഒരുടീസ്പൂൺ ഗരം മസാല പൊടി ഒരു നുള്ള് ഉപ്പ് ആവശ്യത്തിന് ഇതൊക്കെ ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് ഒരു സ്പൂൺ തക്കാളി പേസ്റ്റ് ചേർക്കുക അതിനുശേഷം ചെമ്മിൻഇട്ടു കൊടുത്ത് നന്നായി ഇളക്കിയതിനുശേഷം മൂടിവച്ച് വേവിക്കുക ' പിന്നിട് ഇതിലേക്ക് 4 ഗ്ലാസ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം കഴുകിവെച്ച 2 ഗ്ലാസ് ബസ് മതിഅരി ചേർത്ത് നന്നായി ഇളക്കി അതിലേക്ക് രണ്ട് ഉണക്ക നാരങ്ങ ഇട്ടുകൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടിവെച്ച് വേവിക്കുക ചോറ് വെന്തതിനു ശേഷം അതിലേക്ക് ചാർ കാ ഹോൾ കത്തിച്ചത് ഒരു പാത്രത്തിലാക്കി ചോറിലേക്ക് ഇറക്കിവച്ച് മൂടിവയ്ക്കുക രണ്ട് മിനിറ്റിനുശേഷം ചൂടൊടുകൂടി വിളമ്പവുന്നതാണ്‌

Saturday, August 26, 2017

ചെമ്മീൻ തക്കാളി കറി


പാത്രത്തിൽ ഒരു മീഡിയം സവാളയും തക്കാളിയും അരിഞ്ഞിടുക. ഇതിലേക്ക് ഒരു കാൽ കിലോ ചെമ്മീൻ ഒരു സ്പൂൺ മുളകുപൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി കുറച്ച് ഉപ്പ് വേവാൻ ആവശ്യമായ വെള്ളം ഇത്രേം ചേർത്ത് വേവിക്കുക. മിക്സിയിൽ അര കപ്പ്‌ തേങ്ങ ചിരകിയത്, 3 ചുവന്നുള്ളി, ഒരു ടീസ്പൂൺ ജീരകം, കുറച്ച് കറിവേപ്പില, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചെമ്മീനും തക്കാളിയും സവാളയും വെന്തു കഴിഞ്ഞാൽ ഈ അരപ്പ് ചേർത്ത് ഇളക്കി നന്നായി തിളപ്പിക്കുക. ഒരു ഫ്രൈയിങ് പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുകും കുറച്ച് കറിവേപ്പിലയും ഇട്ട് മൂപ്പിച്ചു കറിയിൽ ഒഴിക്കുക.
കറി റെഡി......

Wednesday, August 16, 2017

ചെമ്മീൻ മസാല


ചെമ്മീൻ -3/4 kg
സവാള - 1
ചെറിയ ഉള്ളി - 1 cup
പച്ചമുളക് - 4
കുരുമുളക് പൊടി - 1 tspn
പെരും ജീരകപൊടി - 1 tspn
ഗരം മസാല പൊടി - 1 1/2 tspn
മുളക് പൊടി - 1 tab
മല്ലിപ്പൊടി - 1 1/2 tab
തക്കാളി (വലുത് ) - 1
മഞ്ഞൾ പൊടി
ഉപ്പ്
കറിവേപ്പില
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tspn
വെളിച്ചെണ്ണ - 2 - 2 1/2 tab
വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീനും കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും പെരുംജീരക പൊടിയുംgg പേസ്റ്റും ചേർത്ത് വേവിക്കുക.വെള്ളം ചേർക്കണ്ട. ചെമ്മീനിൽ നിന്ന് ഉള്ള വെള്ളം മതിയാകും.
പാനിൽവെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളി, സവാള, പച്ചമുളക് വേപ്പിലഇട്ട് നന്നായി വഴറ്റുക. കളർ മാറി വരുമ്പോൾ തക്കാളിയും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ വഴറ്റുക.ഇതിലേക്ക് ബാക്കിയുള്ളപൊടികൾ ചേർത്ത് കൊടുക്കുക. എല്ലാം നല്ലതുപോലെ വഴറ്റി അതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചെമ്മീൻ വെള്ളം ഉണ്ടെങ്കിൽ അത് ഉല് പെടെ ചേർക്കുക.വെള്ളം വറ്റിക്കഴിയുമ്പോൾ ഇറക്കാം.

Friday, August 11, 2017

ചെമ്മീന്‍ റോസ്റ്റ്



ചെമമീൻ 1Kg.... ഇതിലേക്ക്
ഇഞ്ചി ഒരു കഷ്ണം
വെളുത്തുള്ളി ഒരു ഉണ്ട
കറിവേപ്പില ഒരു പിടി
കുരുമുളക് 1 Tsp
പെരുംജീരകം 1 Tsp
മുളകുപൊടി 1 Tbsp
മഞ്ഞള്പൊടി 1 Tsp
ഉപ്പ് ആവശ്യം അനുസരിച്ച്
എല്ലാം ചേർത്തു ചെമ്മീനിൽ പുരട്ടി 1 മണിക്കൂർ വച്ച ശേഷം ഫ്രൈ ചെയ്തു എടുത്തു മാറ്റുക.
അതിനു ശേഷം അതെ ഓയിലിൽ
നീളത്തിൽ അരിഞ്ഞ 2 സവാള.
ഇഞ്ചി 1 Tbsp
വെളുത്തുള്ളി 1Tbsp
പച്ചമുളക്‌ 2
കറിവേപ്പില കുറച്ചു എല്ലാം നല്ലപോലെ വാട്ടുക
ശേഷം തക്കാളി 1 അരിഞ്ഞത് ചേർത്തു വാട്ടുക.
നന്നായി വഴറ്റിയ ശേഷം ഫ്രൈ ചെയ്തു വച്ച
Chemmeen ചേർത്തു മിക്സ് ചെയ്യുക. കുരുമുളക് പൊടി കുറച്ചു ചേർക്കുക.
മല്ലിയില ചേർത്തു ഗാര്ണിഷ് ചെയ്യാം.

Sunday, August 6, 2017

ചെമ്മീൻ ഫ്രൈ


കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും മുളക് പൊടിയും ഉപ്പും മിക്സ് ചെയ്ത കൂട്ടിലേക്ക് വൃത്തിയാക്കിയ ചെമ്മീൻ ചേർത്ത് പുരട്ടി അര മണിക്കൂർ വെച്ച ശേഷം ചൂട് വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉഗ്രൻ ഫ്രൈ .സവാളയും വെളുത്തുള്ളിയും കറിവേപ്പിലയും വഴറ്റി ചേർത്തൊരു അലങ്കാരവും!
ചെമ്മീൻ - 1 kg
കുരുമുളക് പൊടി - 1 1/2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടി സ്പൂൺ
മുളക് പൊടി - 1 ടി സ്പൂൺ
ഉപ്പ് , എണ്ണ, കറിവേപ്പില

Saturday, December 10, 2016

ചെമ്മീന്‍ അച്ചാര്‍



ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍ 1 കിലോ
കാശ്മീരി മുളക് പൊടി 3 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ½ ടീസ്പൂണ്‍
കുരുമുളക് പൊടി ¼ ടീസ്പൂണ്‍
ഇഞ്ചി രണ്ട്‌ തുണ്ടം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി ½ കപ്പ്
പച്ചമുളക് 4
കായം 1 ടീസ്പൂണ്‍
ഉലുവ 1ടീസ്പൂണ്‍
വിനാഗിരി ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ
ഉപ്പു പാകത്തിന്

തയ്യാറാക്കുന്ന വിധം :

ചെമ്മീന്‍ നല്ല പോലെ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.( ഇതിനായി അല്പം മുളക് പൊടി വേറെ എടുത്തു കൊള്ളൂ ) എന്നിട്ട് ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നല്ല പോലെ വറുത്തെടുക്കണം(ഇങ്ങനെ ചെയ്താലേ ഇതിലുള്ള വെള്ളത്തിന്റെ അംശം പോകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)

വറുത്ത ചെമ്മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക . ചെമ്മീന്‍ വറുത്ത പാത്രത്തില്‍ തന്നെ കടുകും കറിവേപ്പിലയും താളിയ്ക്കുക അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും കായവും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കുക. വറത്ത ചെമ്മീനും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കാം. അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അലപം വിനാഗിരി ചെറുതായി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ചെമ്മീന്‍ അച്ചാര്‍ തയ്യാര്‍. തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.
(കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.വെള്ളം ചേര്‍ക്കാതെ അല്പം പുരണ്ടു ഇരിക്കുന്നതാണ് നല്ലത് .

ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപയോഗിക്കുന്നതാകും നല്ലത്. ഡ്രൈ ആയ ചെമ്മീന്‍ വിനാഗിരിയില്‍ കിടന്നു ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ. ചെമ്മീന്‍ കഷണങ്ങളായി മുറിച്ചു ഇടണമെങ്കില്‍ അങ്ങനെ ചെയ്യാം.

പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്..

അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്. ചെമ്മീന്‍ അച്ചാറിനു അല്പം എരിവു വേണം .ഗ്ലാസ്സ് ജാറില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നന്ന്.) 

Tuesday, December 6, 2016

മലബാറി കൊഞ്ചുബിരിയാണി


ആവശ്യമായ സാധനങ്ങള്‍
ബിരിയാണി മസാലയ്ക്ക്

1. പെരുംജീരകം 1/2 ടീസ്പൂണ്‍
2. ജീരകം 1/2 ടീസ്പൂണ്‍
3. സജീരകം 1/2 ടീസ്പൂണ്‍
4. ഗ്രാമ്പു 4 എണ്ണം
5. ഏലയ്ക്ക 1
6. കറുവപ്പട്ട 1 കഷണം 1
7. ജാതിക്ക 1 ചെറിയ കഷണം
8. ജാതിപത്രി 1
ഇതെല്ലാംകൂടി പൊടിക്കുമ്പോള്‍ 2 ടീസ്പൂണ്‍ കിട്ടും ഇതില്‍നിന്നും 1 1/2 ടീസ്പൂണ്‍ എടുക്കുക.

അരിക്ക്

1. ബസുമതി റൈസ് 2 കപ്പ്
2. വെള്ളം 4 കപ്പ്
3. കറുവപ്പട്ട 1 ‘ കഷണം 1
4. ഗ്രാമ്പു 2
5. ഏലയ്ക്ക 3
6. സവാള (നീളത്തിലരിഞ്ഞത്) 2 കപ്പ്
7. നെയ്യ് 3 ടേബിള്‍സ്പൂണ്‍

ചെമ്മീന്‍ മസാല

1. ചെമ്മീന്‍ 1/2 കിലോ
2. മുളകുപൊടി 1 ടീസ്പൂണ്‍
3. മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
4. ഉപ്പ് പാകത്തിന്
5. എണ്ണ (ചെമ്മീന്‍ വറുക്കുന്നതിന്) 3/4 കപ്പ്
6. സവാള (കനം കുറച്ചരിഞ്ഞത്) 2 കപ്പ്
7. ഇഞ്ചി (അരിഞ്ഞത്) 3 ടേബിള്‍സ്പൂണ്‍
8. വെളുത്തുള്ളി (അരിഞ്ഞത്) 3 ടേബിള്‍സ്പൂണ്‍
9. പച്ചമുളക് 10 എണ്ണം
10. മല്ലിപ്പൊടി 2 ടീസ്പൂണ്‍
11. തക്കാളി (അരിഞ്ഞത്) 1
12. ബിരിയാണി മസാല 1 1/2 ടീസ്പൂണ്‍
13. വെള്ളം 1/2 കപ്പ്
14. നാരങ്ങാനീര് 2 ടേബിള്‍സ്പൂണ്‍
15. മല്ലിയില (അരിഞ്ഞത്) 1/2 കപ്പ്
16. പുതിനയില (അരിഞ്ഞത്) 1/4 കപ്പ്
17. നെയ്യ് 4 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്നവിധം

1. ബിരിയാണി മസാല ചൂടാക്കി പൊടിക്കുക.
2. ചെമ്മീന്‍ മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ തിരുമ്മിവയ്ക്കുക.
3. അരി കഴുകി കുതിര്‍ത്തു വാരിവയ്ക്കുക.
4. നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തുകോരുക.
5. രണ്ടു കപ്പ് സവാള വഴറ്റിയശേഷം കോരിവയ്ക്കുക.
6. കഴുകിവാരി വച്ചിരിക്കുന്ന അരിയിട്ടുവറുക്കുക.
7. 4 കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളത്തില്‍ കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക ചേര്‍ക്കുക.
8. തിളച്ചവെള്ളം അരിയിലേക്കൊഴിച്ച് ചെറുതീയില്‍ അരി വേവിക്കുക.
9. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പുതിനയില, മല്ലിയില ഇവ അരയ്ക്കുക.
10. മാരിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ചെമ്മീന്‍ എണ്ണ ചൂടാക്കി വറുത്തുകോരുക.
11. ഈ എണ്ണയിലേക്ക് 2 കപ്പ് സവാള അരിഞ്ഞുവച്ചിരിക്കുന്നതു ചേര്‍ത്തു വഴറ്റുക.
12. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, പുതിനയില, അരച്ചുവച്ചത് ചേര്‍ത്തുവഴറ്റുക. ഒരു തക്കാളി അരിഞ്ഞതും ചേര്‍ത്തുവഴറ്റുക.
13. മല്ലിപ്പൊടി ചേര്‍ത്തു വഴറ്റിയശേഷം 1/2 കപ്പ് വെള്ളവും ചേര്‍ക്കുക.
14. ഗ്രേവി കുറുകുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
15. നാരങ്ങാനീരും ബിരിയാണിമസാലയും ചേര്‍ത്തു നല്ലതുപോലെ ഇളക്കിയിട്ട് അടുപ്പില്‍നിന്നും വാങ്ങുക.
16. ഒരു വലിയ പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യൊഴിക്കുക.
17. വേവിച്ചുവച്ചിരിക്കുന്ന അരി പകുതി നിരത്തുക.
18. അതിനു മുകളിലായി ചെമ്മീന്‍ മസാലയോടുകൂടി നിരത്തുക.
19. വീണ്ടും കുറച്ച് മല്ലിയിലയും പുതിനയിലയും വിതറുക.
20. അതിനു മുകളിലായി ബാക്കിയിരിക്കുന്ന വേവിച്ച അരിയും നിരത്തുക.
21. ഏറ്റവും മുകളിലായി വറുത്തുവച്ചിരിക്കുന്ന സവാളയും കശുവണ്ടിയും കറുത്തമുന്തിരിയും വിതറിയിട്ട് ബാക്കി 2 ടേബിള്‍സ്പൂണ്‍ നെയ്യും ഒഴിച്ച് നല്ലതുപോലെ അടച്ച് 5 മിനിറ്റ് ചെറുതീയില്‍ വയ്ക്കുക.

Monday, October 3, 2016

ചെമ്മീന്‍ മുളക്‌ മസാലക്കറി




ചേരുവകള്‍

1. ചെമ്മീന്‍ - 1/2 കിലോ
2. ഉള്ളി - 3 എണ്ണം
3. പച്ചമുളക്‌ - 4 എണ്ണം
4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ - 1 ടീസ്‌പൂണ്‍ വീതം
5. മല്ലിപ്പൊടി - 3 ടീസ്‌പൂണ്‍
6. മുളകുപൊടി - 1 1/2 ടീസ്‌പൂണ്‍
7. മഞ്ഞള്‍പ്പൊടി - ഒരുടീസ്‌പൂണ്‍
8. കുരുമുളകുപൊടി - 1/2 ടീസ്‌പൂണ്‍
9. മല്ലിയില, കറിവേപ്പില - ആവശ്യത്തിന്‌
10. ഓയില്‍ - 1 1/2 ടേബിള്‍സ്‌പൂണ്‍
11. കട്ടിത്തേങ്ങാപ്പാല്‍ - 1 1/2 കപ്പ്‌
12. ഉപ്പ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചെമ്മീനില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ പൊരിച്ചെടുക്കുക. ഉള്ളി, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ എന്നിവ വഴറ്റുക. ഇതിലേക്ക്‌ മസാലപ്പൊടികളും അരക്കപ്പ്‌ വെള്ളവും പൊരിച്ച ചെമ്മീനും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക. തിള വന്നാല്‍ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത്‌ ഇറക്കിവയ്‌ക്കുക.

Thursday, September 22, 2016

മുരിങ്ങക്കായ ചെമ്മീൻ കറി



ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീൻ - ഒരു കിലോ,
മുരിങ്ങക്കായ - 6 എണ്ണം
തേങ്ങ ചിരകിയത് - ഏകദേശം 2 കപ്പ്
പെരിംജീരകം - 1 സ്പൂണ്‍,
ചുവന്നുള്ളി - 5 എണ്ണം
തക്കാളി അരിഞ്ഞത് - 2 എണ്ണം,
പച്ചമുളക് നടുകീരിയത് - 5 എണ്ണം,
മുളക്പൊടി - 4 സ്പൂണ്‍,
മല്ലിപൊടി - 1/2 സ്പൂണ്‍,
മഞ്ഞൾപൊടി - 3/4 സ്പൂണ്‍,
പുളി ആവശ്യത്തിനു
കറിവേപ്പില ആവശ്യത്തിനു
ഉപ്പ് ആവശ്യതിന്

താളിക്കാൻ വേണ്ടത്

ചുവന്നുള്ളി അരിഞ്ഞത് - 5,
മുളക്പൊടി - 1/2 സ്പൂണ്‍
വെളിച്ചെണ്ണ
കറിവേപ്പില,

തയ്യാറാക്കേണ്ട വിധം

ഒരു കപ്പ് തേങ്ങയെടുത്ത് തേങ്ങാപാൽ അടിക്കുക.
ഒരു മണ്‍കലത്തിൽ ഒഴിക്കുക.
പുളി ചൂടുവെള്ളത്തിൽ ഇട്ട് ഇതിലേക്ക് ഒഴിക്കുക.
തക്കാളിയും പച്ചമുളകും ഇടുക.
ബാക്കി തേങ്ങയും പെരിജീരകവും ചുവന്നുള്ളിയും വേപ്പിലയും പൊടികളും ചേർത്ത് നന്നായി അരച്ച്‌ കലത്തിലെകൊഴിക്കുക.
ആവശ്യത്തിനു വെള്ളവും ചേർക്കുക.
ഉപ്പിടുക.
തിളക്കുമ്പോൾ മീനും മുരിങ്ങക്കായും ഇട്ട് വെന്താൽ കറി ഓഫാക്കി താളിച് ഒഴിക്കുക.

Saturday, August 20, 2016

ചെമ്മീൻ ബിരിയാണി



ചേരുവകള്‍

ചെമ്മീൻ -350 ഗ്രാം
ബിരിയാണി അരി - 3 കപ്പ്( ജീരകശാല അരി (കൈമ ) ആണു ഏറ്റവും നല്ലത്)
നെയ്യ് -4 റ്റെബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ - 4 റ്റെബിൾ സ്പൂൺ
സവാള. - 4 വലുത്
തക്കാളി -2
പച്ചമുളക് -4
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ
മഞ്ഞൾ പൊടി -1/4 റ്റീസ്പൂൺ
മുളക് പൊടി -1 റ്റീസ്പൂൺ
മല്ലി പൊടി -3/4 റ്റീസ്പൂൺ
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
കറുവ പട്ട -6പീസ്
ഗ്രാമ്പൂ -8
പെരുംജീരകം - 1/4 റ്റീസ്പൂൺ
ഏലക്കാ - 4
തക്കൊലം - 2
ഉപ്പ് - പാകത്തിനു
മല്ലിയില അരിഞ്ഞത്-3 റ്റീസ്പൂൺ
കശുവണ്ടി പരിപ്പ്, കിസ്മിസ്സ്

തയാറാക്കുന്ന വിധം

1. അരി നന്നായി കഴുകി വെള്ളം ഊറ്റി വക്കുക

2. ചെമ്മീൻ ലെശം ഉപ്പ്, മഞൾപൊടി, ഗരം മസാല ,കുരുമുളക് പൊടി ഇവ പുരട്ടി മാറ്റി വക്കുക.

3. സവാള ,പച്ച മുളക്,ഇവ നീളത്തിൽ അരിഞ്ഞ് വക്കുക.തക്കാളി ചെറുതായി അരിഞ്ഞ് വക്കുക.കുറച്ച് സവാള വളരെ കനം കുറച്ച് അരിഞ്ഞും വക്കുക.

4. പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ പകുതി കറുവപട്ട, ഗ്രാമ്പൂ, ഏലക്കാ, പെരുംജീരകം, തക്കൊലം ഇവ മൂപ്പിക്കുക. ശെഷം 1 പിടി സവാള അരിഞ്ഞതും കൂടി ചേർത്ത് വഴട്ടുക.

5. ശെഷം 6 കപ്പ് വെള്ളം ചെർത്ത് അടച്ച് വച്ച് തിള വരുമ്പോൾ അരി, പാകത്തിനു ഉപ്പ് ഇവ കൂടി ചേർത് ഇളക്കി അടച്ച് വച്ച് അരി വേവ്വിച്ച് എടുക്കുക

6. മറ്റൊരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ,കുറച്ച് നെയ്യ് ഇവ ഒഴിച്ച് ചൂടാകുമ്പോൾ കശുവണ്ടി പരിപ്പ്, കിസ്മിസ്സ് ഇവ വറുക്കുക.ശെഷം കനം കുറച്ച് അരിഞ്ഞ സവാള നന്നായി വറുത്ത് എടുക്കുക. പിന്നീട് മസാല പുരട്ടിയ ചെമ്മീൻ ഇട്ട് ചെറുതായി വറുത്ത് കോരുക

7. ഇനി ആ എണ്ണയിലെക്ക് തന്നെ ബാക്കി കറുവപട്ടയും, ഏലക്കയും, പെരുംജീരകവും, തക്കൊലവും, ഗ്രാമ്പൂം ചെർത്ത് മൂപ്പിക്കുക.ശെഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ,പച്ചമുളകു ഇവ ചെർത്ത് വഴറ്റി നിറം മാറുമ്പോൾ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ചെർത്ത് വഴട്ടി, പച്ചമണം മാറുമ്പോൾ തക്കാളി കൂടി ചെർത്ത് ഇളക്കി,തക്കാളി ഉടഞ്ഞ് കഴിയുമ്പോൾ മഞ്ഞൾപൊടി,മുളക്പൊടി, മല്ലിപൊടി, കുരുമുളക് പൊടി,ഗരം മസാല ,പാകത്തിനു ഉപ്പ് ഇവ കൂടി ചേർത്ത് ഇളക്കി മൂപ്പിച്ച് പച്ചമണം മാറുമ്പോൾ ,വറുത്ത് വച്ചിരിക്കുന്ന ചെമ്മീൻ ഇട്ട് ,കുറച്ച് വെള്ളവും ചേർത്ത്അടച്ച് വക്കുക.

8. മസാല ഒക്കെ നന്നായി വെന്ത് എണ്ണ തെളിയുമ്പോൾ 1 സ്പൂൺ പുളിയുള്ള തൈരു കൂടി വേണമെങ്കിൽ ചേർത്ത് ഇളക്കാം.ശെഷം തീ ഓഫ് ചെയ്യാം

9. ഇനി ബിരിയാണി സെറ്റ് ചെയ്യാം. ഒരു കുഴിയൻ പാത്രം എടുത്ത് 1 സ്പൂൺ നെയ്യ് ഒഴിക്കുക.അതിന്റെ മെലെ കുറച്ച് മല്ലിയില, കുറച്ച് നട്ട്സ് ,കുറച്ച് ഉള്ളി വറുത്തത് ഇവ ഇടാം. ശെഷം കുറച്ച് റൈസ് ,അതിന്റെ മെലെ ചെമ്മീൻ മസാല അങ്ങനെ ലെയർ ലെയർ ആയി സെറ്റ് ചെയ്യാം ഏറ്റവും മുകളിൽ റൈസ് ആവണം വരെണ്ടത്.

10. അതിനു മേലെ ബാക്കി മല്ലിയില, നട്ട്സ് ,ഇവ വിതറി 1 സ്പൂൺ നെയ്യ് കൂടി ഒഴിച്ച് അടച്ച് വച്ച് ഗ്യാസ്സ് ഓൺ ചെയ്ത് 8-10 മിനുറ്റ് ചെറുതീയിൽ വേവിക്കുക. ശെഷം തീ ഓഫ് ചെയ്ത് 10 മിനുറ്റ് കൂടി കഴിഞ്ഞ് സെർവ് ചെയ്യാം. സാലഡൊ ,പപ്പടൊ, അച്ചാറൊ ഒക്കെ ഒപ്പം കൂട്ടി കഴിക്കാം.കുറച്ച് പൈനാപ്പിൾ അരിഞതും വേണെൽ ചേർക്കാം.ഞാൻ ഒരു ക്യാരറ്റ് ചെറുതായി അരിഞ് റൈസിന്റെ കൂടെ ചേർതിട്ട് ഉണ്ട്.ഒരു ഭംഗിക്കു. സ്വാദിഷ്ടമായ ചെമ്മീൻ ബിരിയാണി തയ്യാർ.

Sunday, July 17, 2016

ഉണക്ക ചെമ്മീന്‍ ചമ്മന്തി



ചേരുവകള്‍

ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
വറ്റല്‍ മുളക് – 2 – 4 എണ്ണം
കുഞ്ഞുള്ളി – 2
പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച്
ഉപ്പ് – പാകത്തിന്
അര മുറി തേങ്ങ തിരുമ്മിയത്‌

തയ്യാറാക്കുന്ന വിധം

1) ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക .

2) വറ്റല്‍ മുളക് ചുട്ട് എടുക്കുക .

3) വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .ചമ്മന്തി തയ്യാര്‍ .ചോറിന്റെ കൂടെ കഴിക്കാന്‍ വളരെ രുചികരമാണ്.

Saturday, May 21, 2016

ചെമ്മീന്‍ തീയല്‍


ചേരുവകള്‍

ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം
തേങ്ങ ചിരണ്ടിയത് – 2 കപ്പ്‌
ചെറിയ ഉള്ളി – 20 എണ്ണം
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
കറിവേപ്പില – 2 ഇതള്‍
മുളകുപൊടി – 3 ടീസ്പൂണ്‍
മല്ലിപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍
തക്കാളി – 1 എണ്ണം
കടുക് – ½ ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക.
ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കുക.
ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും, ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക.
ഇത് തണുത്തതിന്ശേഷം, ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരയ്ക്കുക. പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക.
വാളന്‍ പുളി 2½ കപ്പ്‌ വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക.
ഒരു പാത്രത്തില്‍ ചെമ്മീന്‍, പുളി വെള്ളം, തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക).
വെന്തതിനു ശേഷം അരച്ച ചേരുവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 1 മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും (1 ഇതള്‍) ചേര്‍ത്ത് മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ക്കുക.

കുറിപ്പ്

• ചെമ്മീന്‍ അധികനേരം വേവിച്ചാല്‍ കട്ടി (റബ്ബര്‍ പോലെ) ആവുന്നതിനാല്‍ അധികം വേവാതിരിക്കാന്‍ ശ്രദ്ധിക്കുക.
• ചെമ്മീന്‍ മൈക്രോവേവ് അവനിലും വേവിക്കാവുന്നതാണ് (Step 7).
• വാളന്‍ പുളി ഇല്ലെങ്കില്‍ കുടംപുളിയോ, പച്ച മാങ്ങയോ പകരം ഉപയോഗിക്കാവുന്നതാണ്. പക്ഷേ വാളന്‍ പുളി തന്നെയാണ് കൂടുതല്‍ അനുയോജ്യം.