Tuesday, September 19, 2017

ചോക്ലേറ്റ് ബ്രൗണീസ്


ചേരുവകൾ
ബട്ടർ - 150gms or 10 tbsp
ഡാർക്ക് ചോക്ലേറ്റ് - 150gms
ഉപ്പ് - sp
മുട്ട - 3
പഞ്ചസാര - 150gms or 10tbsp (brown sugar ആണ് നല്ലത്. )
മൈദ - 60gms or 4tbsp
കോൺവർ - 20gms or 1.3tbsp
￰പൊടിച്ച പഞ്ചസാര - 30gms or 2tbsp

ഉണ്ടാക്കുനവിധം
1. ചെറിയ തീയിൽ ബട്ടർ ഉപ്പു ചേർത്ത് ഉരുക്കി അതിലേക്റ്റ് ചേർക്കുക.(salted ബട്ടർ ആണെങ്കിൽ ഉപ്പു ചേർക്കേണ്ടതില്ല.) ചോക്ലേറ്റ് പൂർണ്ണമായും
ഉരുകുന്നതു വരെ ചെറിയ തീയിൽ ചൂടാക്കണം. എപ്പോഴും ഇളക്കി കൊടുക്കാൻ മറക്കരുത്. ഇനി ഇത് മാറ്റി വെക്കുക.
2. ഒരു ബൗളിൽ 3 മുട്ടയുടെ മഞ്ഞ നന്നായിട്ടു ഇളക്കുക. ഇതിലേക്ക് 150gm പഞ്ചസാര (or brown sugar) ചേർത്ത് നന്നായിട്ടു buttery ആവുന്നത് വരെ ഇളക്കുക.
3. ഇതിലേക്ക് ചോക്ലേറ്റ് ബട്ടർ മിശ്രിതം(step 1) ചേർത്ത് നന്നായിട്ടു ഇളക്കണം.
4. ഇനി അതിലേക്കു മൈദയും കോൺ ഫ്ലവറും അരിച്ചു ചേർത്തു നന്നായിട്ടു ഇളക്കി മാറ്റി വെക്കാം.
5. വേറെ ഒരു ബൗളിൽ 3 മുട്ടയുടെ വെള്ള ചേർത്ത് അതിൽ പൊടിച്ച പഞ്ചസാര ചേർത്ത് സോഫ്റ്റ് പീക്സ് ആവും വരെ ബീറ്റ് ചെയ്യണം.
6. നേരത്തെ മാറ്റി വെച്ച (step 4 ) മിശ്രിതത്തിലേക്ക് ബീറ്റ്‌ ചെയ്തു വെച്ച (step 5) മിശ്രിതം കുറച്ചു കുറച്ചു ചേർത്ത് നന്നായിട്ടു ഇളക്കുക.
7. ഒരു ബേക്കിംഗ് ട്രെയിൽ ബട്ടർ പേപ്പർ വെച്ച് അതിന്റെ പകുതിയോളം നമ്മുടെ ബാറ്റെർ നിറക്കുക.
8. ഓവൻ 175 °C pre heat ചെയ്തു ഈ ബേക്കിംഗ് ട്രേ 25 min വെക്കുക.
10 min കഴിഞ്ഞു ഇഷ്ടമുള്ള shape-l മുറിക്കാം പക്ഷെ നന്നായി തണുത്തതിനു ശേഷം മാത്രം വേർപെടുത്തി എടുക്കുക.


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:o
:>)
(o)
:p
:-?
(p)
:-s
8-)
:-t
:-b
b-(
(y)
x-)
(h)