2 ഗ്ലാസ് പച്ചരി വെള്ളത്തിൽ കുതിർക്കുക....
കഴുകി വെള്ളം വാർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക....
മധുരത്തിനാവശൃമായ ശർക്കര ഉരുക്കിയെടുത്ത്
ചൂടോടെ അരിപ്പൊടി കലക്കിയെടുക്കുക.
കട്ടയില്ലാതെ കലക്കണം...
ഒരു നുള്ള് ഉപ്പ് ചേർക്കുക...
ഒരു തേങ്ങ ചിരകി നെയ്യിൽ ചെറുതായി വറുത്തെടുക്കുക..
ഇത് കലക്കിയ മാവിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക...
ഒരു മണിക്കൂർ മാവ് അടച്ഛു വെക്കുക..
കുറച്ചു തേങ്ങാകൊത്ത് നെയ്യിൽ വറുത്തു മാറ്റി വെക്കുക...
മാറ്റി വെച്ച മാവെടുത്ത് ഏലക്കാപ്പൊടിയും , ഒരു നുള്ള് അപ്പക്കാരവും ചേർത്ത് നന്നായി മിക്സ് ചെയ്യുക...
ഒരു കനമുള്ള പരന്ന ചട്ടി ചൂടാക്കി കുറച്ച് നെയ് പുരട്ടി മൂന്നോ , നാലോ തവി മാവ് ഒഴിക്കുക...
ഇതിനു മുകളിൽ വറുത്തു വെച്ച തേങ്ങാക്കൊത്ത് ഇട്ടുകൊടുക്കുക...
അടച്ചുവെച്ച്ചെറിയതീയിൽവേവിച്ഛെടുക്കുക..
കലത്തപ്പം റെഡിയായി...

EmoticonEmoticon