Monday, August 21, 2017

ചിക്കൻ കേക്ക്


Step 1
ചിക്കൻ 1/4 Kg കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് വേവിച്ചതിനു ശേഷം shred ചെയ്ത്
മാറ്റിവെക്കുക..
സ്റ്റെപ് 2
1. മുട്ട - 4
2. മൈദ - 1 Cup
3. പാൽ - 1 cup
4. oil - 1 cup
ഉപ്പ് ആവശ്യത്തിന്...ഇതെല്ലാം Mixi jar ൽ ആക്കി നന്നായി അടിച്ചെടുത്ത് വെക്കുക...
Step 3
ഫില്ലിങ്ങിനു വേണ്ട സാധനങ്ങൾ
സവാള - 2
കാരറ്റ് - 1
കാപ്സിക്കം - 1
മുട്ട - 2
പച്ചമുളക് ആവശ്യത്തിന്
കുരുമുളക് പൊടി - 1 tbs
സോയ സോസ് - 1tbട
ഗരം മസാല പൊടി - 1/2 ടീസ്പൂൺ
പാനിൽ 1 ടീസ്പൂൺ ഓയിൽ ഒഴിച്ച് മുട്ട ബീറ്റ് ചെയ്തത് ചിക്കി എടുത്ത ശേഷം മാറ്റി വെക്കുക. Same പാനിൽ ഓയിൽ ഒഴിച്ചു സവാള, പച്ചമുളക് എന്നിവ വഴറ്റിയെടുക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം കാരറ്റും, കാപ്സിക്കവും ചേർത്ത് Just ഒന്ന് വഴറ്റിയതിനു ശേഷം അല്പം കുരുമുളക് പൊടിയും, ഗരംമസാല പൊടിയും സോയാ സോസും,വേണമെങ്കിൽ ഉപ്പും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക... ശേഷം മുട്ട ചിക്കിയതും ,ചിക്കനും ചേർത്ത് നന്നായി വഴറ്റി തീ off ചെയ്ത് മല്ലിച്ചെപ്പ് ഇട്ട് അടച്ച് വെക്കുക...
ഇനി കേക്ക് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.
ഒരു non stick Pan എടുത്ത് അതിൽ അല്പം ബട്ടർ തടവിയതിനു ശേഷം മിക്സിയിൽ അടിച്ച കൂട്ട് ഒഴിക്കുക. അതിനു മേലെ ഫില്ലിങ്ങിടുക... വീണ്ടും കൂട്ട് ഒഴിക്കുക മേലെ ഫില്ലിങ്ങിടുക...അങ്ങിനെ 3ലെയറിൽ ആക്കിയെടുക്കുക.30 മിനിറ്റ് അടച്ച് വെച്ച് Bake ചെയ്യുക... അതിനിടയിൽ ഒന്ന് സെറ്റ് ആയാൽ മുകളിൽ കാപ്സിക്കം ,കാരറ്റ്എന്നിവ ചേർത്ത് അലങ്കരിക്കാം...


EmoticonEmoticon