Monday, August 21, 2017

ചിക്കൻ ഓട്സ് കറ്റ്ലെറ്റ്

Tags


ഒരു പ്ലേറ്റിൽ അര കപ്പ്‌ ഓട്സ് നിരത്തി വച്ച് കുറച്ച് വെള്ളം അതിന്റെ മുകളിൽ തളിച്ചു കൊടുക്കുക...
ചിക്കനിൽ ഉപ്പും മഞ്ഞപ്പൊടിയും അല്പം കുരുമുളകും ഇട്ട് വേവിച്ചു കൈ കൊണ്ടു പൊടിച്ചു വക്കുക. ഫ്രയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കാൽ ടീസ്പൂൺ പെരുംജീരകം, ഒരു സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് കറിവേപ്പില ഇട്ട് വഴറ്റുക. ഇതിലേക്ക് ഒരു മീഡിയം സവാള അരിഞ്ഞതും പച്ചക്കറികളും (ക്യാരറ്റ്, കാബേജ്, കാപ്സികം )ഇട്ട് നന്നായി വഴറ്റുക. നന്നായി വഴന്നാൽ ഓട്സ് നനച്ചത് ഇട്ട് കട്ട കെട്ടാതെ ഇളക്കി കൊടുക്കണം. ഇനി കുറച്ച് മുളകുപൊടി, ഗരംമസാല, ഉപ്പ് ചേർത്തിളക്കുക. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി മിക്സ്‌ ചെയ്യുക. അവസാനം കുറച്ച് ബ്രെഡ്‌ പൊടിച്ചതും കൂടെ ഇട്ട് നന്നായി ഇളക്കി തണുക്കാൻ മാറ്റി വക്കുക. തണുത്തു കഴിഞ്ഞാൽ കൈയിൽ അല്പം എണ്ണ തടവി ഇതിൽ നിന്നും ചെറിയ ഉരുളകൾ എടുത്തു കട്ലറ്റിന്റെ ഷേപ്പിൽ ആക്കി മാറ്റി വക്കുക. ഒരു ഫ്രൈയിങ് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറ്റ്ലെറ്റ് ഇട്ട് ഷാലോ ഫ്രൈ ചെയ്തെടുക്കുക...
സോസിന്റെ കൂടെയോ അല്ലാതെയോ കഴിക്കാം.
ചിക്കൻ ഇടാതിരുന്നാൽ വെജ് ഓട്സ് കറ്റ്ലെറ്റ് ആയി...


EmoticonEmoticon