Showing posts with label chicken. Show all posts
Showing posts with label chicken. Show all posts

Wednesday, July 22, 2026

ഡൽഹിയിൽ നടന്നതെന്ത്?

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പാർലമെന്റ് മാർച്ച്


ഉത്തരവാദിത്ത രാഹിത്യത്തിന്റെ


ഉദാഹരണമായി. നടന്ന സംഭവങ്ങളുടെ ഉത്തരവാദികൾ ആര്? നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പാർലമെന്റ് മാർച്ച് ഉത്തരവാദിത്ത രാഹിത്യത്തിന്റെ ഉദാഹരണമായി. നടന്ന സംഭവങ്ങളുടെ ഉത്തരവാദികൾ ആര്?

Tuesday, January 16, 2018

ചിക്കൻ തേങ്ങ കറി



ചേരുവകൾ
---------

ചിക്കൻ. -1kg
സവാള. -4 എണ്ണം
തക്കാളി. -3 എണ്ണം
പച്ചമുളക്. -6 എണ്ണം
ഇഞ്ചി. - ചെറിയ കഷണം
വെളുത്തുള്ളി -2 എണ്ണം
തേങ്ങ. -1 എണ്ണം
വെളിച്ചെണ്ണ
ഉപ്പ്
അണ്ടിപ്പരിപ്പ് -20gm
മല്ലിയില -2 തണ്ട്
മല്ലിപ്പൊടി.
മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം
----------------
ഒരു പാത്രമെടുത്ത് ചൂടാക്കി എണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച സവാള ഉപ്പും ചേർത്തു വഴറ്റുക ചെറുതായി കളർ മറിയാൻ വെളുത്തുള്ളി ഇഞ്ചി ചതച്ചത് പച്ചമുളകും ചേർക്കുക നന്നായി വഴറ്റുക അതിലേക്ക് അരിഞ്ഞു വെച്ച തക്കാളി ചേർക്കുക മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കുക കഴുകി വച്ച ചിക്കനും
കുറച്ചു വെള്ളവും ചേർത്ത് പാത്രം നന്നായി മൂടിവെക്കുക 10 മിനിറ്റ് വേവിക്കുക മിക്സിയിൽ തേങ്ങയും അണ്ടിപ്പരിപ്പും ചേർത്ത് അരക്കുക അത് പാത്രത്തിലേക്ക് ഒഴിച്ച് 5 മിനിറ്റ് വേവിക്കുക തീയണച്ച് അതിലേക്ക് അരിഞ്ഞുവെച്ച മല്ലിയില കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നമുക്ക് നെയ്ച്ചോറിന്റെ കൂടെ കഴിക്കാം അങ്ങനെ എന്റെ ചിക്കൻ തേങ്ങ കറി റെഡി

Thursday, January 11, 2018

പ്രഷര്‍കുക്കര്‍ ചിക്കന്‍ ബിരിയാണി



ആവശ്യമുള്ള സാധനങ്ങള്‍

കോഴി - ഒന്നരകിലോ (ചെറുതായി നുറുക്കിയത്‌)
ഉപ്പ്‌ - പാകത്തിന്‌
വെളുത്തുള്ളി - ഏഴ്‌ അല്ലി
ഇഞ്ചി - ഒരു കഷ്‌ണം ( അരച്ചത്‌)
ഗരംമസാല - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
ചുവന്നുള്ളി - പത്തെണ്ണം
പച്ചമുളക്‌ - മൂന്നെണ്ണം ( ചെറുതായി അരിഞ്ഞത്‌)
ബിരിയാണി അരി - മൂന്ന്‌ കപ്പ്‌
കട്ടിയുള്ള തേങ്ങാപ്പാലും കോഴിവെന്ത വെള്ളവും കൂടി - ആറ്‌ കപ്പ്‌
കറിവേപ്പില - രണ്ട്‌ തണ്ട്‌

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കോഴി കഷ്‌ണങ്ങളില്‍ ഉപ്പ്‌, വെളുത്തുള്ളി, ഇഞ്ചി പേസ്‌റ്റ്, ഗരംമസാല, മുളകുപൊടി, മല്ലിപ്പൊടി, ഇവ പുരട്ടി വച്ച്‌ അല്‍പ്പസമയം കഴിഞ്ഞ്‌ വെള്ളമൊഴിക്കാതെ കുക്കറിലിട്ട്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. അടുപ്പില്‍ നിന്ന്‌ ഇറക്കി തണുത്തശേഷം തുറന്ന്‌ ചിക്കനും അതില്‍ നിന്ന്‌ ഊറിവന്ന വെള്ളവും പ്രത്യേകം മാറ്റി വെയ്‌ക്കാം. കുക്കര്‍ കഴുകി അടുപ്പില്‍ വച്ച്‌ ചൂടാക്കുക. ഉള്ളിയും പച്ചമുളകും ചേര്‍ത്ത്‌ വഴറ്റുക. ഉള്ളി ചുവന്നനിറമാകുമ്പോള്‍ ചിക്കനും അതില്‍ നിന്ന്‌ ഊറിവന്ന വെള്ളവും, അരിയും തേങ്ങാപ്പാലും ചേര്‍ത്ത്‌ കുക്കര്‍ അടച്ച്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കര്‍ തുറന്ന്‌ കറിവേപ്പില ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.

Monday, January 8, 2018

സ്പെഷ്യൽസ് ചിക്കൻ കറി




ചേരുവകൾ
.....................
ചിക്കൻ 1 kg
തക്കാളി 3 എണ്ണം (ചെറുതായി മുറിച്ചത് )
സവാള 2 എണ്ണം (ചെറുത് സ്കിൻ കളഞ്ഞ് ചെറുതായി മുറിച്ചത്)
ബദാം കുതിർത്ത് സ്കിൻ കളഞ്ഞത് 15 എണ്ണം
ഇഞ്ചി 2 കഷ്ണം (വ്യത്തിയാക്കി നീളത്തിൽ കനം കുറച്ച് കട്ട് ചെയിതത്)
വെളുത്തുള്ളി 8 അല്ലി
പച്ചമുളക് 3 എണ്ണം (നീളത്തിൽ പിളർന്നത്)
മുളക് പൊടി എരിവിന് ആവശ്യത്തിന്
മല്ലിപ്പൊടി 1 ടിസ്പൂൺ
മഞ്ഞൾ പൊടി 1 ടി സ്പൂൺ
ജീരകം വറുത്ത് പൊടിച്ചത് 1 / 4 ടിസ്പൂൺ
ഗരം മസാലപ്പൊടി 1ടി സ്പൂൺ
പട്ട ഒരു ചെറിയ കഷ്ണം
ഏലക്ക 2 എണ്ണം
ബേലിഫ് 1 ചെറിയ ഇല
നാരങ്ങ 1 ( പിഴിഞ്ഞെടുത്തത് )
ഉപ്പ് ആവശ്യത്തിന്
ബട്ടർ 1 1/2 ടേബിൾ സ്പൂൺ
കസ്തൂരി മേത്തി 1 ടിസ്പൂൺ

തയ്യാറാക്കുന്ന വിധം
...................................

ചിക്കനിൽ നാരങ്ങനീര്, മഞ്ഞൾപ്പൊടി പുരട്ടി വയ്ക്കുക

തക്കാളി, സവാള, ബദാം, മുളക് പൊടി, മല്ലിപ്പൊടി ,വെളുത്തുള്ളി മിക്സിയിൽ നന്നായി അരച്ച് എടുക്കുക

ഒരു പാൻ വച്ച് ബട്ടർ ഇട്ട് ചൂടാകുമ്പോൾ പട്ട, ഏലക്ക ,ബേലീഫ് ഇട്ട ശേഷം ഇഞ്ചി, പച്ചമുളക് ഇട്ട് വഴറ്റുക. ഇതിലേക്ക് അരച്ച് വച്ച പേസ്റ്റിട്ട് ചെറു തീയിൽ മൂടി വയ്ക്കുക .

അരപ്പിലെ വെള്ളം വറ്റി എണ്ണ തെളിഞ്ഞ് തുടങ്ങുമ്പോൾ ജീരപ്പൊടിയും ആവശ്യത്തിന് ഉപ്പും ,ഇട്ടിളക്കിയ ശേഷം ചിക്കനിതിലേക്കിട്ട്
നന്നായി ഇളക്കി തീ കുറച്ച് മൂടി വയ്ക്കുക. ഇടയക്ക് തുറന്ന് ഇളക്കി കൊടുക്കാം ..

ചിക്കൻ നന്നായി വെന്ത് വെള്ളം വറ്റി എണ്ണ തെളിഞ്ഞത് തുടങ്ങുമ്പോൾ ശരം മസാലപ്പൊടിയും, കസ്തൂരി മേത്തിയും ഇട്ട് ഇളക്കി തീ ഓഫ് ചെയ്യാം

Thursday, November 30, 2017

ചിക്കന്‍ അടിപൊളി



ആവശ്യമായ സാധനങ്ങള്‍:

1)ചിക്കന്‍ - 1 കിലൊ
2)മുളകുപൊടി - 2 ടേ സ്പൂണ്‍
3)പച്ച മുളക് - 15-20 എണ്ണം (തന്നെ, തന്നെ)
4) വേപ്പില - 2 പിടി (2 ത്ണ്ടല്ലാ, 2 പിടി)
5)എണ്ണ - 2 കപ്പ്
6)ഉപ്പ് - ആവശ്യത്തിന്ന്)
7)ഫുഡ് കളര്‍(റെഡ്) - ഒരു നുള്ള് (കിടക്കട്ടെ, എന്നാലേ ഒരു ‘ഫംഗി” വരൂ)

പ്രയോഗം:

ചിക്കന്‍ ചെറുതായി നുറുക്കി, മുളകുപൊടിയും ഉപ്പും കളറും ചേര്ത്ത്യ വേവിച്ച് വെള്ളം വറ്റിക്കുക.(വെള്ളം ചേര്ക്കേ ണ്ടാ, ചിക്കനിലെ വെള്ളം തന്നെ ധാരാളം)

എണ്ണ ചൂടാക്കി, വേപ്പിലയും രണ്ടായി കീറിയ പച്ച മുളകും കരിഞ്ഞുപോകാതെ വറുത്തു കോരുക.ആ എണ്ണയില്‍ കുറേശ്ശേയായി ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറക്കുക.

-വറുത്തെടുത്ത വേപ്പിലയും മുളകും കൊണ്ടു ‘ഗാര്ണിവഷ്’ ചെയ്യാം

Monday, November 20, 2017

ചിക്കന്‍ കൊണ്ടാട്ടം



കോഴി – 2 കിലോ
എണ്ണ - ½ കിലോ
അങ്ങാടിമുളക് കുത്തിയത് - 50ഗ്രാം
കശ്മീര്‍ മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
സവാള – ½ കിലോ
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 50 ഗ്രാം
തക്കാളി അരച്ചത്‌ - 250 ഗ്രാം
വേപ്പില – കുറച്ച്
മല്ലിയില – 2ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുളക് പൊടിച്ചത്, മഞ്ഞള്‍പൊടി എന്നിവ കോഴിയില്‍ പുരട്ടി 10 മിനിറ്റ് വെച്ചതിനു ശേഷം കോഴി വറുത്തെടുക്കുക. 4 ടീസ്പൂണ്‍ എണ്ണയില്‍ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയതിനു ശേഷം സവാള ഇട്ട് ബ്രൌണ്‍ നിറമായതിനു ശേഷം കോഴി ഉപ്പ് ഇട്ട് നല്ല പോലെ ഇളക്കുക. അതിലേക്ക് അരച്ച തക്കാളി ഒഴിച്ച് കുറച്ചു സമയം ചെറു തീയില്‍ വെച്ച് വേപ്പിലയും, മല്ലിയിലയും പച്ചമുളകും ചേര്‍ക്കുക.

Thursday, November 16, 2017

കാശ്മീരി ചിക്കൻ



ചേരുവകൾ
ചിക്കൻ അരക്കിലോ
ഇഞ്ചി ഒരു കഷണം
പച്ചമുളക് 2 എണ്ണം
മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
സവാള(ചെറുതായി അരിഞ്ഞത്)
2 എണ്ണം
തൈര് 3 ടേബിൾ സ്പൂൺ
പാൽ 4 ടേബിൾ സ്പൂൺ
കുങ്കുമപ്പൂവ് ഒരു നുള്ള്
നെയ്യ് 2 ടേബിൾ സ്പൂൺ
വെള്ളം ഒരു കപ്പ്
ആൽമണ്ട് 6 എണ്ണം
കറുവപ്പട്ട 2 കഷണം
പെരുംജീരകം ഒരു ടീസ്പൂൺ
കശകശ അര ടീസ്പൂൺ
വഴനയില 3 എണ്ണം
വറ്റൽമുളക് 3 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കുങ്കുമപ്പൂ പാലിൽ കുതിർത്തു വയ്ക്കുക. ആൽമണ്ട്, കറുവപ്പട്ട, പെരുംജീരകം, കശകശ, വറ്റൽമുളക് എന്നിവ ചേർത്ത് അരക്കുക. നെയ്യ് ചൂടാക്കി ഇഞ്ചി, പച്ചമുളക്, വഴനയില, സവാള, എന്നിവ വഴറ്റിയതിനു ശേഷം മല്ലിപ്പൊടി ചേർക്കുക. അതിലേക്ക് ചിക്കനും തൈരും ചേർത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് അടച്ചുവേവിക്കുക. വെന്തു വരുമ്പോൾ അരച്ചുവച്ചിരിക്കുന്ന അരപ്പും പാലിൽ കുതിർത്ത കുങ്കുമപ്പൂവും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.

Thursday, November 9, 2017

കോഴി നിറച്ചത്



ചേരുവകൾ
1. ചിക്കൻ രണ്ടെണ്ണം (മുഴുവനായും)
2. കോഴിമുട്ട രണ്ടെണ്ണം
3. സവാള ഒരു കിലോ
4. പച്ചമുളക് അഞ്ചെണ്ണം
5. ഇഞ്ചി ഒരു ചെറിയകഷ്ണം
6. വെളുത്തുള്ളി ഇരുപത് അല്ലി
7. തക്കാളി അരക്കിലോ
8. മല്ലിയില മൂന്ന് തണ്ട്
9. കറിവേപ്പില രണ്ടു തണ്ട്
10. ഉപ്പ് പാകത്തിന്
11. വെളിച്ചെണ്ണ അര ലിറ്റർ
12. മുളകുപൊടി മൂന്ന് ടേ.സ്പൂൺ
13. മഞ്ഞൾപൊടി കാൽ ടീസ്പൂൺ
14. അണ്ടി, കിസ്മസ് രണ്ട് ടേ.സ്പൂൺ
15. പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ
16. ഗരംമസാല കാൽ ടീസ്പൂൺ

പാകം ചെയ്യുന്ന വിധം: ചിക്കൻമുഴുവനായും നന്നായി കഴുകി വൃത്തിയാക്കണം. പാൻ അടുപ്പിൽ വെച്ച് മൂന്ന് സവാള അരിഞ്ഞ് വെളിച്ചെണ്ണ ഒഴിച്ച് വഴറ്റുക. അണ്ടിയും കിസ്മസും ചേർക്കുക. വഴന്നുകഴിഞ്ഞാൽ മാറ്റിവെക്കുക. കോഴിമുട്ട രണ്ടെണ്ണം പുഴുങ്ങിയെടുക്കുക. കോഴിമുട്ട വെന്തുകഴിഞ്ഞാൽ തോട് പൊളിച്ചുവെക്കുക. ഒരു ചിക്കന്റെ ഉള്ളിൽ ഒരു കോഴിമുട്ട പുഴുങ്ങിയും സവാള, അണ്ടി, കിസ്മസ് വഴറ്റിയതും നിറയ്ക്കുക. രണ്ടു ചിക്കനിലും നിറയ്ക്കുക. പകുതി മുളകുപൊടിയും മഞ്ഞൾപൊടിയും ഗരംമസാല പേസ്റ്റാക്കുക. ഈ മിശ്രിതം രണ്ട് ചിക്കനിലും പുരട്ടുക. അരമണിക്കൂർ പുരട്ടിവെക്കണം.

Friday, October 13, 2017

ചിക്കൻ സുക്ക



ചിക്കൻ - 1/2 Kg
കാശ്മീരി മുളക് -10 എണ്ണം
ഉലുവ - 1/4t Spn
കുരുമുളക് - 1 tspn
മല്ലി- 1 tabsn
നല്ല ജീരകം - 1 tsn
ഗ്രാമ്പു - 3, ഏലക്ക - 2, പട്ട
സവാള - 2
തക്കാളി - 1
പച്ചമുളക് - 5
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 Spnവീതം
വെളുത്തുള്ളി - 3 അല്ലി
മഞ്ഞൾ പൊടി
തേങ്ങ - 1 cup
എണ്ണ
മല്ലിയില
ഉപ്പ്

കാശ്മീരി മുളക് മുതൽ പട്ടവരെയുള്ള സാധനങ്ങൾ എണ്ണയിൽ വറുത്തെടുക്കുക.ഇത് വെളുത്തുള്ളിയും മഞ്ഞൾ പൊടിയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. സവാള, തക്കാളി ചെറുതായി അരിയുക. മുളക് പേസ്റ്റ് തേങ്ങയിൽ ചേർത്ത് കൈ കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇവ വഴറ്റുക.ഇതിലേക്ക് ചിക്കൻ ഉപ്പും ചേർത്ത് മൂടി വെച്ച് വേവിക്കുക. പകുതി വേവാകുമ്പോൾ മിക്സ് ചെയ്ത് വെച്ചിരിക്കുന്ന തേങ്ങ ചേർക്കുക. ചിക്കൻ വെന്ത് വെള്ളം വറ്റിക്കഴിയുമ്പോൾ മല്ലിയില ചേർത്ത് ഇറക്കാം.

Thursday, October 5, 2017

ചതച്ച ചിക്കൻ കുരുമുളകിട്ടു ഉലർത്തിയത്



ആദ്യം അരക്കിലോ ചിക്കൻ ബ്രെസ്റ് ഉപ്പും 1സ്പൂൺ കുരുമുളകും അല്പം ചെറു നാരങ്ങ നീരും ചേർത്ത് marinate ചെയ്തു അര മണിക്കൂർ വെക്കണം.
* ഇത് വളരെ കുറച്ചു വെള്ളം ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കണം
* ചൂട് ഒന്നായറിയതിനു ശേഷം ഇത് ചതച്ചു എടുക്കുക ( കല്ലിൽ വെച്ചോ, കട്ടിങ് ബോർഡിൽ വെച്ചോ ചെയ്യാം )
* ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 2സ്പൂൺ വീതം ചേർക്കുക.
*ഇതിലേക്ക് നീളത്തിൽ അരിഞ്ഞ ഒരു സവാളയും 4 പച്ചമുളകും ചേർത്ത് മൂത്തു വരുമ്പോൾ 2 സ്പൂൺ കുരുമുളക് പൊടിയും നീളത്തിൽ അരിഞ്ഞ ക്യാപ്സിക്കവും ചേർക്കുക.
* ഇതിലേക്ക് ചതച്ചു വെച്ച ചിക്കനും കറിവേപ്പിലയും 2 സ്പൂൺ ഗരം മസാലയും ചേർത്ത് ചിക്കി പൊരിച്ചു എടുക്കാം

Monday, October 2, 2017

ചിക്കൻ എഗ്ഗ് മസാല ദോശ



ചിക്കൻ ഉപ്പ് മഞ്ഞൾ ചേർത്ത് വേവിച് പിച്ചി എടുത്തു മുളകുപൊടി conrflowr മിക്സ്‌ ചെയ്ത് deepfry ചെയ്യുക. പാനിൽ ഓയിൽ ഒഴിച്ച് gingr ഗാർലിക് grnchilly ഉള്ളി വഴറ്റുക. ഗ്രേറ്റ്‌ ചെയ്ത carot capsicum ഗ്രീൻ pies chikn എല്ലാം കൂടി മിക്സ്‌ ചെയ്യുക. പെപ്പെർ ഗരംമസാല mallyila ചേർത്ത് എടുക്കുക. Kk. രണ്ടു മുട്ടയിൽ മസാല മിസ്‌ചെയ്തു ദോശക്കു മുകളിൽ ഒഴിക്കുക.
നെക്സ്റ്റ് മസാലദോശ പോലെ ഉണ്ടാക്കി എടുക്കുക. ചൂടോടെ മയോനൈസിന്റെ കൂടെ സെർവ് ചെയ്യാം.

Thursday, September 28, 2017

ഫ്രൈഡ് ചിക്കൻ റോസ്റ്റ്



ആദ്യം തന്നെ ചിക്കൻ ഫ്രൈ ചെയാൻ വേണ്ടിയുള്ള മസാല റെഡി ആകാം...
മുളകുപൊടി 2Tbsp,മല്ലിപൊടി 1 1/2Tbsp, മഞ്ഞള്പൊടി 1Tsp, ഗരംമസാല 1tsp,കുരുമുളക് പൊടി 1Tbsp, ഉപ്പ് ആവിശ്യത്തിന്.. ഇതെല്ലാം കൂടി ഒരുമിച്ച് ഒരു പാനിൽ ഇട്ട് ചൂടാക്കി എടുക്കാം... (Low flamil ) കളർ ഒകെ മാറി വരുമ്പോൾ ചിക്കനിലേക് ചൂടാക്കിയ മസാല നല്ലപോലെ പുരട്ടുക...( കുറച്ചു മസാല മാറ്റി വെക്കുക )ഇന്നി ഫ്രൈ ചെയ്തു എടുക്കുക......🍗
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ (ഇഞ്ചി, വെളുത്തുള്ളി, കുഞ്ഞുള്ളി, പച്ചമുളക് ) ഒരുമിച്ച് അരച്ചെടുത്ത പേസ്റ്റ് ഇട്ട് നല്ലപോലെ മൂപ്പിക്കുക .. ശേഷം നീളത്തിൽ അരിഞ്ഞ സവാള,തക്കാളി ചേർകുക... ഇതെല്ലാം വഴന്നു വരുമ്പോൾ നേരത്തെ മാറ്റി വെച്ച ബാക്കി മസാല ചേർത്തു കൊടുക്കുക... ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർകുക ( ചിക്കൻ ഫ്രൈ ചെയ്ത ഓയിൽ കൂടി add ചെയ്യാം ) ഇതെല്ലാം കൂടി ഒരുമിച്ച് ഇളകി യോജിപ്പിക്കുക... 1/2 കപ്പ്‌ വെള്ളം ഒഴിച്ച് 5min അടച്ചു വേവിക്കുക... ( gravy വേണമെങ്കിൽ മാത്രം )... 🍗🍛

Wednesday, September 27, 2017

ചതച്ച ചിക്കൻ കുരുമുളകിട്ട് ഉലർത്തിയത്



ആദ്യം അരക്കിലോ ചിക്കൻ ബ്രെസ്റ് ഉപ്പും 1സ്പൂൺ കുരുമുളകും അല്പം ചെറു നാരങ്ങ നീരും ചേർത്ത് marinate ചെയ്തു അര മണിക്കൂർ വെക്കണം.
* ഇത് വളരെ കുറച്ചു വെള്ളം ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കണം
* ചൂട് ഒന്നായറിയതിനു ശേഷം ഇത് ചതച്ചു എടുക്കുക ( കല്ലിൽ വെച്ചോ, കട്ടിങ് ബോർഡിൽ വെച്ചോ ചെയ്യാം )
* ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 2സ്പൂൺ വീതം ചേർക്കുക.
*ഇതിലേക്ക് നീളത്തിൽ അരിഞ്ഞ ഒരു സവാളയും 4 പച്ചമുളകും ചേർത്ത് മൂത്തു വരുമ്പോൾ 2 സ്പൂൺ കുരുമുളക് പൊടിയും നീളത്തിൽ അരിഞ്ഞ ക്യാപ്സിക്കവും ചേർക്കുക.
* ഇതിലേക്ക് ചതച്ചു വെച്ച ചിക്കനും കറിവേപ്പിലയും 2 സ്പൂൺ ഗരം മസാലയും ചേർത്ത് ചിക്കി പൊരിച്ചു എടുക്കാം
ദിത്രെ ഉള്ളൂ ... അപ്പൊ എല്ലാരും ട്രൈ ചെയ്തു നോക്കൂലോ അല്ലെ ??

Thursday, September 21, 2017

തന്തൂരി ചിക്കൻ


* ഒരു ഫുൾ ചിക്കൻ നാലായി കട്ട്‌ ചെയ്തു വാങ്ങണം.. With skin..
* ആദ്യമായി ചിക്കനിൽ മീൻ പൊരിക്കാൻ ഇടുന്നപോലെ വരയിടണം.. എങ്കിലേ മസാല നന്നായി പിടിച്ചു ചിക്കൻ soft ആയി കിട്ടുകയുള്ളു..
*ഇനി 2 സ്പൂൺ lemon ജ്യൂസ്‌,2സ്പൂൺ മുളക്പൊടി, 1/4 tspn മഞ്ഞൾപൊടി, 1 സ്പൂൺ gg പേസ്,ഉപ്പ്, ഇട്ട് ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കണം.. ഇനി ഒരു 20 മിനിറ്റ് rest ചെയ്യാൻ വയ്ക്കണം..
* 20 മിനിറ്റ് ശേഷം marinate ചെയ്തു വച്ച ചിക്കനിലോട്ട് 1/2 കപ്പ് കട്ട തൈര്, 2സ്പൂൺ മുളക്പൊടി, 11/2 സ്പൂൺ gg paste, red ഫുഡ്‌ കളർ വേണമെങ്കിൽ ഒരു pinch ചേർക്കാം( ഞാൻ ചേർത്തിട്ടില്ല ),ശേഷം ഇതെല്ലാം ഒന്നൂടെ ചിക്കനിൽ തേച്ചു പിടിപ്പിക്കണം, ഇനി അരമണിക്കൂർ rest ചെയ്യാൻ വയ്ക്കണം...
*ഇനി ഒരു ഫ്രൈ പാൻ വച്ച് കുറച്ച് ഓയിൽ ഒഴിക്കുക, പിന്നെ 3 സ്‌പൂൺ ബട്ടർ ഒഴിക്കുക.. അതിലോട്ടു ചിക്കൻ ഇട്ട് ഫ്രൈ ചെയ്തു എടുക്കാം... ഓയിൽ ഉം ബട്ടർ ആവശ്യത്തിന് ഒഴിച്ച് കൊടുക്കണം.. കരിഞ്ഞു പോകാതെ ലോ flame il ഇടയ്ക്കു ഇടയ്ക്ക് മറിച്ചു ഇട്ട് വേവിച്ചെടുക്കുക..
*ചിക്കൻ നല്ല soft ആകുന്നതാണ് correct പാകം.. എല്ലാ side ഉം വേവിക്കാൻ മറക്കല്ലേ

Tuesday, September 19, 2017

ചിക്കൻ റോൾ



ചേരുവകള്‍
ചിക്കന്‍- 1/4 കിലോ
മുളകുപൊടി- 1 ടീസ്പൂണ്‍
ഇറച്ചി മസാല- 1/2 ടീസ്പൂണ്‍
പച്ചമുളക് (വട്ടത്തിലരിഞ്ഞത്)- 4 എണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്)- 1 കഷ്ണം
സവാള- 2 എണ്ണം
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
വിനാഗിരി- 1 ടീസ്പൂണ്‍
വെണ്ണ- 2 ടേബിള്‍ സ്പൂണ്‍
എണ്ണ- 1/2 കപ്പ്
വെര്‍മിസെല്ലി- 200 ഗ്രാം
റൊട്ടി- 12 കഷ്ണം
മൈദ- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
മഞ്ഞള്‍, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇറച്ചി വേവിക്കുക. എല്ല് നീക്കിയതിന് ശേഷം ഇറച്ചി പൊടിച്ചെടുക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ മുളക്‌പൊടി, ഇറച്ചി മസാല, പച്ചമുളക്, ഇഞ്ചി, സാവാള എന്നിവ ചേര്‍ത്ത് വഴറ്റുക.
പിന്നീട് റൊട്ടി ഓരോ കഷ്ണമായെടുത്ത് വെള്ളത്തില്‍ മുക്കിയതിന് ശേഷം കൈവെള്ളയില്‍ വെച്ച് അമര്‍ത്തി വെള്ളം കളയുക. റൊട്ടിയുടെ മുകളില്‍ വെണ്ണ പരട്ടിയ ശേഷം ഇതിന് മുകളിലേക്ക് ഇറച്ചി നിരത്തി പതുക്കെ റോള്‍ ചെയ്‌തെടുക്കുക.
റോളുകള്‍ പൊട്ടിച്ച വെര്‍മിസെല്ലില്‍ ഉരുട്ടിയ ശേഷം എണ്ണയില്‍ വറുത്തെടുക്കുക.
അച്ചു പാച്ചു സ്‌പെഷ്യൽ ചിക്കൻ റോൾ റെഡി.

Sunday, September 17, 2017

ഹൈദരാബാദ്‌ ബിരിയാണി


ചേരുവകൾ

1.ചിക്കൻ 1 കിലോ.
2.വലിയ ഉളളി - ½ കിലോ (ഫ്രെെ ചെയ്തത്).
3.തക്കാളി - 2 എണ്ണം.
4.മുളക് ചതവ് - 1 സ്പൂൺ.
5.ഇഞ്ചി ചതവ് - 1 സ്പൂൺ.
6.വെളുത്തുളളി ചതവ് - 1 സ്പൂൺ.
7.സാജീരകം- 1 സ്പൂൺ.
8.ഏല,പൂവ്,പട്ട - ഒന്നര സ്പൂണ്.
9.മഞ്ഞപ്പൊടി - ½ സ്പൂൺ.
10.മുളക്പൊടി - 1 സ്പൂൺ.
11.ചപ്പ്,പുതീന - 50 ഗ്രാം.
12.ടൊമാറ്റോ സോസ് - 1 സ്പൂൺ.
13.ചില്ലി സോസ് - 1 സ്പൂൺ.
14.തെെര് - 3 സ്പൂൺ.
15.ബിരിയാണി മസാല പൊടിച്ചത് - ½ ടീസ്പ്പൂൺ.
17.നെയ്യ് - 1 ടീസ്പ്പൂൺ.
18.സണ്ഫ്ലവർ - 2 സ്പൂണ്.
18.ഉപ്പ്.
ഇത്രെയും സാധനങ്ങൾ നല്ലവണ്ണം മിക്സ് ചെയ്യുക.ഇപ്പോൾ ഒരു പ്രത്യേക സ്മെൽ ഉണ്ടാകും.ഇനി 1 മണിക്കൂറിൽ കുറയാതെ മൂടി വെക്കുക.

റെെസ് ഉണ്ടാക്കാനുളള സാധനങ്ങൾ.

1.ബസുമതി അരി - 1 കിലോ.
(1 മണിക്കൂർ വെളളത്തിൽ കുതിർത്തി വെക്കുക.)
2.സാജീരകം - 1 സ്പൂൺ.
3.ഏലം,പൂവ്,പട്ട - 1 സ്പൂൺ.
4.കാരറ്റ് ചെറുതായി അരിഞ്ഞത് - 1
5.നെയ്യ് - 3 സ്പൂൺ.(ദ്ദം ചെയ്യുംബോൾ ചേർക്കുക.)
6.ഉപ്പ്.
ഇത്രെയും സാധനങ്ങൾ ചേർത്ത് 3 ലിറ്റർ വെള്ളത്തിൽ അരി വേവിച്ചെടുക്കുക.
ഇനി മാരിനേറ്റ് ചെയ്ത് വെച്ച ചിക്കൻ ¾ വരെ വേവിക്കുക.
ഇതിനു മുകളിലേക്ക് വേവിച്ചെടുത്ത റെെസ് ചേർത്ത് എയർ പുറത്ത് പോകാത്ത രീതിയിൽ ദ്ദം ചെയ്യുക.
അണ്ടിപരിപ്പ്,മുന്തിരി,പെെനാപ്പിൾ (വേണമെൻകിൽ) ചേർത്ത് അലംകോലപ്പെടുത്തുക.
ബിരിയാണി റെഡി...

Tuesday, September 12, 2017

ചിക്കൻ അച്ചാർ


ചേരുവകൾ

1. ബോൺലെസ്സ് ചിക്കൻ - 500 g
2. ഇഞ്ചി ചെറുതായി അരിഞ്ഞത് -25 g
3. വെളുത്തുള്ളി തൊണ്ട് കളഞ്ഞ്ത് -50 g
4. പച്ചമുളക് -50 g ചെറുതായി അരിഞ്ഞത്
5. മുളക് പൊടി - 2 ടേമ്പിൾ സ്പൂൺ (ഒരോരുത്തരുടെ എരിവിന് അനുസരിച്ച് )
6. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
7. ഗരം മസാല പൊടി - 1 ടിസ്പൂൺ
8. കുരുമുളക് പൊടി - 1 ടിസ്പൂൺ
9.പെരുംജീരകപ്പൊടി - 1 ടിസ്പൂൺ
10. കായ പൊടി - 1/2 ടിസ്പൂൺ
11. ഉലുവാപ്പൊടി - 1/4ടിസ്പൂൺ
12 .എണ്ണ വറുക്കാൻ ആവശ്യത്തിന്
13. ഉപ്പ് ആവശ്യത്തിന്
14. കറിവേപ്പില 2 തണ്ട്
15. കടുക് - 1/2 ടിസ്പൂൺ
16. വിനാഗിരി - 1 കപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കൻ കഷണങ്ങൾ ചെറുതായി അരിഞ്ഞ് എടുക്കുക.ഇതിലേയ്ക്ക് 5 മുതൽ 9 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് 30 മിനിറ്റ് അടച്ച് മസാല പിടിക്കാൻ വയ്ക്കുക.
30 മിനിറ്റ് കഴിഞ്ഞ് ഒരു പാൻ വച്ച് ചിക്കൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ഇട്ട് ചെറു തീയിൽ ഒരുപാട് മൂത്ത് പോകാതെ വറുത്ത് കോരുക. ഇതേ എണ്ണയിൽ കടുകിട്ട് പൊട്ടിയ ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക .നന്നായി വഴന്നു മൂത്ത് തുടങ്ങുമ്പോൾ തീ കുറച്ച് വച്ച് കായപ്പൊടിയും ,ഉലുവാ പൊടിയും ചേർത്തിളക്കിയ ശേഷം വറുത്ത് വച്ച ചിക്കൻ കഷണങ്ങൾ ചേർക്കുക. പാകത്തിന് ഉപ്പും ചേർത്ത് വിനാഗിരിയും ഒഴിച്ച് ഇളക്കി തീ ഓഫ് ചെയ്യുക. തണുത്ത ശേഷം കുപ്പി ഭരണിയിലേക്ക് മാറ്റുക.

Thursday, September 7, 2017

ചിക്കൻ സൽന



പൊറോട്ട,ചപ്പാത്തി,അപ്പത്തിന്ടെ കുടെ ഒഖേ കഴിക്കാൻ ഒരു ബെസ്റ്റ് സൈഡ് ഡിഷ്‌.ചിക്കൻ പകരം മട്ടനും ബീഫിലും ചെയ്യാവുന്നതാണ്.(മട്ടൻ നോ ബീഫോ ആണേൽ കുറച്ചു മഞ്ഞൾപൊടിയും ഉപ്പും ചേർത്തു വേവിച്ചത് ചേർക്കുക)
ഇന്നീ വെജിറ്റേറിയൻ ആണെങ്കിൽ പച്ചക്കറികൾ ചേർക്കാം.(ഉരുളകിഴങ്ങു, കാരറ്റ്, പച്ചപട്ടാണി,കോളിഫ്ലവരും ചേർക്കാം).
ആദ്യം അരപ്പ് തയ്യാറാക്കണം
എണ്ണ ചൂടായ ശേഷം പട്ട 2,ഗ്രാമ്പൂ 2,കുരുമുളക് 1 tsp,പെരുംജീരകം 1 tsp,1/2 tsp ചെറിയ ജീരകവും പൊട്ടികഴിയുമ്പോൾ സവോള 1,ഇഞ്ചി ഒരു കഷ്ണം,വെളുത്തുള്ളി 5-6,2 പച്ചമുളകും വഴറ്റിയ ശേഷം മുളകുപൊടി 2 tsp,മഞ്ഞൾപ്പൊടി 1/4 tsp,1 1/2 tsp മല്ലിപൊടിയും കുറച്ചു ഗരം മസാലയും ചേർത്തു മൂപിച്ച ശേഷം 3 തക്കാളിയും,1 കപ്പ് ചിരകിയ തേങ്ങയും ചേർത്തു ഒന്നു വഴറ്റി എടുക്കുക.ഈ കൂട്ട് ആവശ്യത്തിനു ഉപ്പു ചേർത്തു നന്നായി അരച്ചെടുകണം.
ഇന്നീ വേറെ ഒരു പാനിൽ എണ്ണ ചൂടായ ശേഷം 1 സവോള,2-3 പച്ചമുളകും, ഇഞ്ചി വെളുത്തുള്ളി 1 tsp കുറച്ചു വേപ്പിലയും ചേർത്തു വഴറ്റി അരച്ചു വെച്ച അറപ്പും ചിക്കനും ഒരു തക്കാളിയും ആവശ്യത്തിനു വെള്ളം ചേർത്തു ചെറിയ തീയിൽ വേവിക്കുക.ചിക്കൻ വെന്തു ഗ്രേവി ഒന്നു കുരുഗി വരുമ്പോൾ കുറച്ചു മല്ലിയിലയും സമം പുതിനായും ചേർത്തു മാറ്റാം.ചിക്കൻ സൽന റെഡി...

Monday, September 4, 2017

തലപ്പാക്കെട്ടി ചിക്കൻ ബിരിയാണി



ചിക്കൻ - 1 കിലോ.
ബസുമതി - 1 കിലോ.
തേങ്ങാ പാൽ - 1 കപ്പ്.
സവാള - 400 ഗ്രാം.
തക്കാളി - 300 ഗ്രാം.
പച്ചമുളക് - 4 എണ്ണം.
മഞ്ഞപൊടി - 1 സ്പൂണ്.
മുളക്പൊടി - 2 സ്പൂണ്.
ബിരിയാണി മസാല - 1 സ്പൂണ്.
തൈര് - 6 സ്പൂണ്.
നെയ്യ് - 2 സ്പൂണ്.
സണ്ഫ്ലവർ ഓയിൽ - 2
സ്പൂണ്.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂണ്.
ഏലം, പൂവ്,പട്ട
മല്ലിച്ചപ്പ്.
പുതിനയില.
ഉപ്പ്.

ആദ്യം ബസുമതി അരി 1 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക.
ചിക്കൻ മാരിനെറ്റു ചെയ്യുക.4 സ്പൂണ് തൈര്.അര സ്പൂണ് മഞ്ഞപൊടി,1 സ്പൂണ് മുളക്പൊടി ചേർത്തു അര മണിക്കൂർ മാരിനെറ്റു ചെയ്യുക.
പാൻ ചൂടായ ശേഷം നെയ്യ് ഒഴിച്ചു ഏലം,പൂവ്,പട്ട ചേർക്കുക.
ഇനി സവാളയും പച്ചമുളകും വഴറ്റുക.
ശേഷം തക്കാളി ചേർത്തു വഴറ്റുക
ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
മല്ലിച്ചപ്പ്,പുതിനയില ചേർക്കുക.
മാരിനെറ്റു ചെയ്തു വെച്ച ചിക്കൻ ചേർത്തു മിക്സ് ചെയ്യുക.
ചിക്കൻ 40% വേവ് ആകുമ്പോൾ തേങ്ങാപ്പാൽ ചേർക്കുക,
ഇനി അരി വേവാനുള്ള വെള്ളവും ഒഴിക്കുക.ഒരു കപ്പ് അരിക്ക് ഒന്നേകാൽ കപ്പ് വെള്ളം എന്ന കണക്കിൽ ഒഴിക്കുക. തേങ്ങാ പാൽ കൂടി കൂട്ടുമ്പോൾ ഒന്നര കപ്പ് ഉണ്ടാകും.
ഉപ്പു പാകമാക്കുക.
ഇപ്പോഴത്തെ അവസ്ഥയിൽ ചിക്കൻ പകുതി വേവ് ആയാൽ മതി.
തിളക്കുമ്പോൾ അരി ചേർത്തു ഇളക്കി മൂടിവെക്കുക.
ഗ്യാസ് തീ വലിയ ഫ്ളൈമിലിടുക.
ഇടക് ഇളക്കി കൊടുക്കുക.
വെള്ളം ഏകദേശം വറ്റുമ്പോൾ തീ ചെറുതാക്കി 15 മിനുട്ട് മൂടി വെക്കുക.
സംഗതി റെഡി.

Friday, September 1, 2017

ചിക്കൻ 65



ചിക്കൻ ചെറിയ പീസ് ആക്കി കട്ട്‌ ചെയ്തു ലേശം ഉപ്പും മഞ്ഞളും ചേർത്ത് ഇഡലി തട്ടിലെ ആവിയിൽ പുഴുങ്ങി വെക്കണം.....
.
ആവശ്യം ആയ സാധനങ്ങളുടെ അളവ് .
.
അര കിലോ ചിക്കൻ...
3സ്പൂൺ കോണ്ഫ്ലോർ..
2സ്പൂൺ ലെമൺ ജ്യൂസ്.
1എഗ്ഗ്
1സ്പൂൺ ഗരം മസാല പൌഡർ
1സ്പൂൺ പേപ്പർ പൌഡർ
1സ്പൂൺ ചില്ലി പൌഡർ
1/2സ്പൂൺ turmeric powder
2സ്പൂൺ ginger, ഗാർലിക് പേയ്സ്റ്.
1സ്പൂൺ സാൾട്ട്..
ഓയിൽ 1കപ്പ്‌...
കറി ലീവ്‌സ്.....
.
.
ഓയിലും കറി വെയ്പ്പില യും.
ഒഴിച്ചു ബാക്കി എല്ലാം ഒരുമിച്ചു കുഴച്ചു ചിക്കനിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം ഓയിൽ തിളപ്പിച്ചു ചിക്കൻ വറുത്തെടുക്കണം.....