Monday, September 4, 2017

തലപ്പാക്കെട്ടി ചിക്കൻ ബിരിയാണി



ചിക്കൻ - 1 കിലോ.
ബസുമതി - 1 കിലോ.
തേങ്ങാ പാൽ - 1 കപ്പ്.
സവാള - 400 ഗ്രാം.
തക്കാളി - 300 ഗ്രാം.
പച്ചമുളക് - 4 എണ്ണം.
മഞ്ഞപൊടി - 1 സ്പൂണ്.
മുളക്പൊടി - 2 സ്പൂണ്.
ബിരിയാണി മസാല - 1 സ്പൂണ്.
തൈര് - 6 സ്പൂണ്.
നെയ്യ് - 2 സ്പൂണ്.
സണ്ഫ്ലവർ ഓയിൽ - 2
സ്പൂണ്.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂണ്.
ഏലം, പൂവ്,പട്ട
മല്ലിച്ചപ്പ്.
പുതിനയില.
ഉപ്പ്.

ആദ്യം ബസുമതി അരി 1 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക.
ചിക്കൻ മാരിനെറ്റു ചെയ്യുക.4 സ്പൂണ് തൈര്.അര സ്പൂണ് മഞ്ഞപൊടി,1 സ്പൂണ് മുളക്പൊടി ചേർത്തു അര മണിക്കൂർ മാരിനെറ്റു ചെയ്യുക.
പാൻ ചൂടായ ശേഷം നെയ്യ് ഒഴിച്ചു ഏലം,പൂവ്,പട്ട ചേർക്കുക.
ഇനി സവാളയും പച്ചമുളകും വഴറ്റുക.
ശേഷം തക്കാളി ചേർത്തു വഴറ്റുക
ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
മല്ലിച്ചപ്പ്,പുതിനയില ചേർക്കുക.
മാരിനെറ്റു ചെയ്തു വെച്ച ചിക്കൻ ചേർത്തു മിക്സ് ചെയ്യുക.
ചിക്കൻ 40% വേവ് ആകുമ്പോൾ തേങ്ങാപ്പാൽ ചേർക്കുക,
ഇനി അരി വേവാനുള്ള വെള്ളവും ഒഴിക്കുക.ഒരു കപ്പ് അരിക്ക് ഒന്നേകാൽ കപ്പ് വെള്ളം എന്ന കണക്കിൽ ഒഴിക്കുക. തേങ്ങാ പാൽ കൂടി കൂട്ടുമ്പോൾ ഒന്നര കപ്പ് ഉണ്ടാകും.
ഉപ്പു പാകമാക്കുക.
ഇപ്പോഴത്തെ അവസ്ഥയിൽ ചിക്കൻ പകുതി വേവ് ആയാൽ മതി.
തിളക്കുമ്പോൾ അരി ചേർത്തു ഇളക്കി മൂടിവെക്കുക.
ഗ്യാസ് തീ വലിയ ഫ്ളൈമിലിടുക.
ഇടക് ഇളക്കി കൊടുക്കുക.
വെള്ളം ഏകദേശം വറ്റുമ്പോൾ തീ ചെറുതാക്കി 15 മിനുട്ട് മൂടി വെക്കുക.
സംഗതി റെഡി.


EmoticonEmoticon