Showing posts with label dosa. Show all posts
Showing posts with label dosa. Show all posts

Saturday, November 18, 2017

ചെറുപയര്‍ ദോശ



ചെറുപയര്‍ 1 കപ്പ്
വെള്ളം 2കപ്പ് ( കുതിര്‍ത്ത് വയ്ക്കുന്നതിന് + മുക്കാല്‍ കപ്പ്+അരകപ്പ്)
മല്ലിയില (അരിഞ്ഞത്) കാല്‍ കപ്പ്
ഉള്ളി 1
പച്ച മുളക് 6
അരിപ്പൊടി 4 ടേബിള്‍സ്പൂണ്‍
ഉപ്പ് ഒന്നര ടീസ്പൂണ്‍
എണ്ണ 1 കപ്പ് (പുരട്ടാന്‍)

1. ഒരു പാത്രത്തില്‍ ചെറുപയര്‍ എടുക്കുക.
2. രണ്ട് കപ്പ് വെള്ളം ഒഴിക്കുക.
3. അടപ്പു കൊണ്ട് അടച്ച് ഒരു രാത്രി കുതിര്‍ത്ത് വയ്ക്കുക, ഏകദേശം 68 മണിക്കൂര്‍.
4. വെള്ളം ഊറ്റികളഞ്ഞ് ചെറുപയര്‍ മാറ്റി വയ്ക്കുക.
5. ഒരു ഉള്ളി എടുക്കുക. മുകള്‍ വശവും താഴ്‌വശവും മുറിക്കുക.
6. തൊലി കളയുക.
7. രണ്ടായി മുറിക്കുക . വീണ്ടും മുറിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക.
8. മിക്‌സിയുടെ ജാര്‍ എടുത്ത് അതില്‍ അരിഞ്ഞ ഉള്ളി കഷ്ണങ്ങള്‍ ഇടുക.
9. ഇതിലേക്ക് പച്ച മുളകും അരിഞ്ഞ മല്ലിയിലയും ചേര്‍ക്കുക.
10. കുതിര്‍ത്ത ചെറുപയര്‍ ഇട്ട് മുക്കാല്‍ കപ്പ് വെള്ളം ഒഴിക്കുക.
11. നന്നായി അരയ്ക്കുക.
12. അരച്ച് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക.
13. ഇതില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കുക.
14. അര കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി മാവിന്റെ കൊഴുപ്പ് പാകത്തിനാക്കുക.
15. മാവ് മാറ്റി വയ്ക്കുക.
16. ഒരു തവ എടുത്ത് ചൂടാക്കുക.
17. രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ തവയില്‍ ഒഴിക്കുക, ഒരു ഉള്ളിയുടെ പകുതി കൊണ്ട് എണ്ണ തവയില്‍ പുരട്ടുക.
18. സ്റ്റൗവില്‍ നിന്നും തവ എടുത്ത് മാവ് ഒഴിക്കുക, വട്ടത്തില്‍ പരത്തുക.
19. ദോശയില്‍ അല്‍പം എണ്ണ പുരട്ടുക.
20. അധികമുള്ള മാവ് മാറ്റുക.
21. ഒരു മിനുട്ട് നേരം ദോശ പാകമാകാന്‍ കാത്തിരിക്കുക.
22. ദോശ തിരിച്ചിട്ട് അര മിനുട്ട് വേവിക്കുക.
23. പാനില്‍ നിന്നും ചൂട് ദോശ എടുക്കുക. ചട്‌നിക്കൊപ്പം വിളമ്പുക.

Wednesday, November 15, 2017

ഊത്തപ്പം



പുഴുക്കലരി - 250ഗ്രാം
ഉഴുന്ന്പരിപ്പ് - 100ഗ്രാം
സവാള - 4 എണ്ണം
പച്ചമുളക് -4 എണ്ണം
ഇഞ്ചി -2 ചെറിയ കഷ്ണം
വെളിച്ചണ്ണ- 8 ടീസ്പൂണ്‍
മല്ലിയില -4 ഞെട്ട്
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം
അരിയും ഉഴുന്നും വേറെ വേറെ ആട്ടി യോജിപ്പിച്ച് ഒരു ദിവസം വെക്കുക
സവാള പച്ചമുളക് ഇഞ്ചി മല്ലിയില എന്നിവ ചെറുതായി അരിയുക.
ഇതു മാവിൽ ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് കുഴബ്  രൂപത്തിൽ ആക്കുക.
ദോശ കല്ലിൽ എണ്ണ പുരട്ടി മാവ് ഒഴിച്ച് ഇരു വശവും മൂപ്പിച്ച് എടുക്കുക 

Monday, October 2, 2017

ചിക്കൻ എഗ്ഗ് മസാല ദോശ



ചിക്കൻ ഉപ്പ് മഞ്ഞൾ ചേർത്ത് വേവിച് പിച്ചി എടുത്തു മുളകുപൊടി conrflowr മിക്സ്‌ ചെയ്ത് deepfry ചെയ്യുക. പാനിൽ ഓയിൽ ഒഴിച്ച് gingr ഗാർലിക് grnchilly ഉള്ളി വഴറ്റുക. ഗ്രേറ്റ്‌ ചെയ്ത carot capsicum ഗ്രീൻ pies chikn എല്ലാം കൂടി മിക്സ്‌ ചെയ്യുക. പെപ്പെർ ഗരംമസാല mallyila ചേർത്ത് എടുക്കുക. Kk. രണ്ടു മുട്ടയിൽ മസാല മിസ്‌ചെയ്തു ദോശക്കു മുകളിൽ ഒഴിക്കുക.
നെക്സ്റ്റ് മസാലദോശ പോലെ ഉണ്ടാക്കി എടുക്കുക. ചൂടോടെ മയോനൈസിന്റെ കൂടെ സെർവ് ചെയ്യാം.

Thursday, September 28, 2017

ഗീ റോസ്റ്റ്



ഒരു ഗ്ലാസ് പച്ചരിയും അരഗ്ലാസ് ഉഴുന്ന് പരിപ്പും ഒരു tea സ്പൂൺ ഉലുവയും ചേർത്തു മൂന്നു മണിക്കൂർ കുതിർത്ത് വച്ച് ഒരു സ്പൂൺചോറും കൂട്ടി നന്നായി അരയ്ക്കുക .ഇത് ആറു മണിക്കൂർ അടച്ചു വെക്കുക .
ശേഷം ഒരു വലിയ നോൺസ്റ്റിക് പാൻ ചൂടാക്കി നേർമയായി പരത്തി മൂടി വെക്കുക ഒരു മിനിറ്റു കയിഞ്ഞു നെയ്യ് തടവി മൊരിച്ചെടുക്കുക ലോ ഫ്ലാമിൽ ചെയ്താൽ നല്ല പോലെ മൊരിഞ്ഞു കിട്ടും ടേസ്റ്റും കൂടും എന്നിട്ട് ചൂടോടെ തേങ്ങാചട്ണിക്കൊപ്പം കഴിക്കുക .
ടേസ്റ്റി സിംപിൾ ഗീ റോസ്റ്റ് റെഡി

Monday, August 21, 2017

മുട്ട ദോശ



ചേരുവകൾ

1. ദോശ മാവ്
2. പൊടിയായി അരിഞ്ഞ സവാള , തക്കാളി, ക്യാപ്സികവും ( കുരു മാറ്റിയതു), പച്ചമുളക്, മല്ലിയില , കറിവേപ്പില.
3. നെയ്യ്
4. മുളകുപൊടി

തയ്യാറാകുന്ന വിധം

ദോശ തവ ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച പച്ചകറികളും ചേർത്ത് നെയ്യും ഒഴിച്ച് ചെറിയ തീയിൽ അടച്ചു വെച്ച് ചുട്ടു എടുക്കണം ദോശയുടെ ബേസ് ഗോൾഡൻ ബ്രൗൺ ആവുമ്പോൾ ആവശ്യമെകിൽ കുറച്ചു മുളകുപൊടി തൂവി കഴിക്കാം.....

Thursday, July 27, 2017

ഓട്ട്സ് ദോശ


ആവശ്യമുള്ളവ

ഓട്സ് ഒരു കപ്പ്‌
തൈര് കാല്‍കപ്പ്

ഉണ്ടാക്കുന്നവിധം

ഒരു കപ്പു ഓട്സ് എടുത്തു കാല്‍കപ്പു തൈര് ഒഴിക്കുക. അല്പം വെള്ളം കൂടി ചേര്‍ത്തു വെക്കുക. കാലത്ത് എഴുന്നേറ്റു ഒന്ന് ഇളക്കി വെള്ളം നോക്കി ചേര്‍ത്തു ദോശ ഉണ്ടാക്കുക

Monday, August 29, 2016

മുട്ട മസാലദോശ



ആവശ്യമുള്ള സാധനങ്ങള്‍

മുട്ട മൂന്ന്
പച്ചരി ഒരു കപ്പ്
ഉഴുന്ന്, ചോറ് അരകപ്പ്
അപ്പക്കാരം അര ടീസ്പൂണ്‍
സവാള, തക്കാളി അരിഞ്ഞത് ഒന്ന് വീതം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഗരം മസാല, കുരുമുളകുപൊടി അര ടീസ്പൂണ്‍ വീതം
മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
അണ്ടിപ്പരിപ്പ് എട്ട് എണ്ണം
തേങ്ങ ചിരവിയത് അര കപ്പ്
എണ്ണ, ഉപ്പ് ആവശ്യത്തിന്

തയാറാക്കേണ്ട വിധം

പച്ചരി, ഉഴുന്ന്, ചോറ്, അപ്പക്കാരം എന്നിവ ദോശമാവിന്റെ അയവില്‍ അരച്ച് നന്നായി പൊങ്ങാന്‍ വയ്ക്കുക. എണ്ണ ചൂടാക്കി സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് പൊടികള്‍ ചേര്‍ക്കുക.

പൊടികള്‍ മൂത്തശേഷം മല്ലിയില, അണ്ടിപ്പരിപ്പ്, തേങ്ങ എന്നിവ യോജിപ്പിച്ച് മുട്ടയും ചേര്‍ത്ത് ചിക്കിപ്പൊരിച്ചെടുക്കുക. ദോശക്കല്ല് ചൂടാക്കി എണ്ണ തടവി മാവൊഴിച്ച് പരത്തുക. ശേഷം തയ്യാറാക്കിയ മുട്ടമസാല വിതറി ദോശ മൂന്നുവശവും ത്രികോണാകൃതിയിലോ ചുരുട്ടിയോ മടക്കുക. നെയ്യ് ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.