Saturday, November 18, 2017

ചെറുപയര്‍ ദോശ



ചെറുപയര്‍ 1 കപ്പ്
വെള്ളം 2കപ്പ് ( കുതിര്‍ത്ത് വയ്ക്കുന്നതിന് + മുക്കാല്‍ കപ്പ്+അരകപ്പ്)
മല്ലിയില (അരിഞ്ഞത്) കാല്‍ കപ്പ്
ഉള്ളി 1
പച്ച മുളക് 6
അരിപ്പൊടി 4 ടേബിള്‍സ്പൂണ്‍
ഉപ്പ് ഒന്നര ടീസ്പൂണ്‍
എണ്ണ 1 കപ്പ് (പുരട്ടാന്‍)

1. ഒരു പാത്രത്തില്‍ ചെറുപയര്‍ എടുക്കുക.
2. രണ്ട് കപ്പ് വെള്ളം ഒഴിക്കുക.
3. അടപ്പു കൊണ്ട് അടച്ച് ഒരു രാത്രി കുതിര്‍ത്ത് വയ്ക്കുക, ഏകദേശം 68 മണിക്കൂര്‍.
4. വെള്ളം ഊറ്റികളഞ്ഞ് ചെറുപയര്‍ മാറ്റി വയ്ക്കുക.
5. ഒരു ഉള്ളി എടുക്കുക. മുകള്‍ വശവും താഴ്‌വശവും മുറിക്കുക.
6. തൊലി കളയുക.
7. രണ്ടായി മുറിക്കുക . വീണ്ടും മുറിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക.
8. മിക്‌സിയുടെ ജാര്‍ എടുത്ത് അതില്‍ അരിഞ്ഞ ഉള്ളി കഷ്ണങ്ങള്‍ ഇടുക.
9. ഇതിലേക്ക് പച്ച മുളകും അരിഞ്ഞ മല്ലിയിലയും ചേര്‍ക്കുക.
10. കുതിര്‍ത്ത ചെറുപയര്‍ ഇട്ട് മുക്കാല്‍ കപ്പ് വെള്ളം ഒഴിക്കുക.
11. നന്നായി അരയ്ക്കുക.
12. അരച്ച് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക.
13. ഇതില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കുക.
14. അര കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി മാവിന്റെ കൊഴുപ്പ് പാകത്തിനാക്കുക.
15. മാവ് മാറ്റി വയ്ക്കുക.
16. ഒരു തവ എടുത്ത് ചൂടാക്കുക.
17. രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ തവയില്‍ ഒഴിക്കുക, ഒരു ഉള്ളിയുടെ പകുതി കൊണ്ട് എണ്ണ തവയില്‍ പുരട്ടുക.
18. സ്റ്റൗവില്‍ നിന്നും തവ എടുത്ത് മാവ് ഒഴിക്കുക, വട്ടത്തില്‍ പരത്തുക.
19. ദോശയില്‍ അല്‍പം എണ്ണ പുരട്ടുക.
20. അധികമുള്ള മാവ് മാറ്റുക.
21. ഒരു മിനുട്ട് നേരം ദോശ പാകമാകാന്‍ കാത്തിരിക്കുക.
22. ദോശ തിരിച്ചിട്ട് അര മിനുട്ട് വേവിക്കുക.
23. പാനില്‍ നിന്നും ചൂട് ദോശ എടുക്കുക. ചട്‌നിക്കൊപ്പം വിളമ്പുക.


EmoticonEmoticon