Showing posts with label cake. Show all posts
Showing posts with label cake. Show all posts

Thursday, October 19, 2017

അമ്യതം എഗ്ല്ലെസ്സ് കോക്കനട്ട് കേക്ക്



Ingridions
അമ്യതം പൌഡര്‍-cup.
ഗോതമ്പ് പൊടി-1/4 cup
തേങ ചിരവിയത്-3/4 cup.
പഞ്ചസാര,പൊടിച്ചത്-1/2 cup.
പാല്‍-1/2 കപ്പ്
നെയ്യ് -2spoon.
ഏലക്കാപൊടി-1സ്പൂണ്‍
ബേക്കിംഗ് പൌഡര്‍-1spoon
സോഡാപൊടി-ഒരുനുള്ള്
കിസ്മിസ്/നട്സ് ആവശ്യത്തിന്.

പാകം ചെയ്യുന്നത്.
ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് കിസ്മിസും, നട്സും വറുത്ത് മാറ്റി വക്കുക.
അതിലേക്ക് തേങ ഇട്ട് അഞ്ച് മിനിറ്റ് ഇളക്കി തേങാപാല്‍ വറ്റിച്ച് റോസ്റ്റ് ചെയ്തെടുക്കുക, പഞ്ചസാര പൊടിച്ചതും, അമ്യതവും, ഗോതമ്പും , ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് പാലൊഴിച്ച് കട്ട കെട്ടാതെ നന്നായി മിക്സ്ചെയ്ത് പത്തുമിനിറ്റ് വച്ചശേഷം ഒരുസ്പൂണ്‍ നെയ്യ് ഒഴിച്ച് പരക്കെ തടവിയശേഷം തയ്യാറാക്കിയ കൂട്ടൊഴിച്ച് 30 മിനിറ്റ് ആവിയില്‍ പുഴുങിയെടുക്കാം...

Tuesday, October 10, 2017

പഴ കേക്ക്



നേന്ത്ര പഴം -2
മുട്ട -3
പഞ്ചസാര - 2 Spn
ഏലക്ക -4
അണ്ടി പരിപ്പ്
മുന്തിരി
നെയ്യ് -2tsp

തയ്യാറാകുന്ന വിധം :
നേന്ത്ര പഴം ചെറുതായി അരിഞ്ഞത് നെയ്യിൽ വഴറ്റി എടുക്കുക. ശേഷം അത് ചൂടാറാൻ വെക്കുക. ആ സമയത്തു മുട്ടയും ഏലക്കായും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുക്കുക. ഇത് ചൂടാറിയ പഴത്തിലേക്ക് ഒഴിക്കുക. ചൂട് ഇല്ലെന്നു ഉറപ്പ് വരുത്തണം ഇല്ലെങ്കിൽ മുട്ട വേവും. ഈ കൂട്ട് നന്നായി മിക്സ്‌ ചെയുക. ഒരു പാൻ അടുപ്പിൽ വെച്ചു നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇത് മാറ്റിവെക്കുക. ഇനി ആ പാനിലേക്ക് തയ്യാറാക്കി വെച്ച പഴത്തിന്റെ മിക്സ്‌ ഒഴിക്കുക മേലെ വറുത്ത വെച്ച അണ്ടിപരിപ്പും മുന്തിരിയും വിതറുക. ഒരു അടപ്പ് വെച്ച് ചെറിയ തീയിൽ 10mint വേവിക്കുക

Tuesday, October 3, 2017

ആർമി കേക്ക്



മൈദ - 2 Cup
പഞ്ചസാര - 2 1/2 cup
മുട്ട - 5
ബേക്കിംങ്ങ് പൗഡർ - 1 tbs
ഓയിൽ - 1 cup
ഉപ്പ് - ഒരു നുള്ള്
പാൽ - കാൽ കപ്പ്
വാനില എസൻസ് - 1 Spn
Dairy milk ചോക്കലേറ്റ് - 2
Green Clr - 1/2 Spn
മുട്ട പഞ്ചസാര ഓയിൽ നന്നായി ബീറ്റ് ചെയ്യുക. മൈദ ബേക്കിംങ്ങ് പൗഡർ ഉപ്പ് മിക്സ് ചെയ്ത് മുട്ട കൂട്ടിൽ ചേർത്ത് ഹൈ സ്പീഡിൽ 10 min ബീറ്റ് ചെയ്യുക.തിക്ക് ആയി വരുമ്പോൾ കുറച്ച് പാൽ ഒഴിച്ച് ബീറ്റ് ചെയ്യുക...
ബീറ്റ് ചെയ്ത ബാറ്റർ 3 ബൗളിൽ ഒരു പോലെ ഒഴിക്കുക...
1 ബൗളിൽ വാനില എസൻസ് ചേർത്ത് മിക്സ് ചെയ്യുക.
1 ബൗളിൽ ചോക്കലേറ്റ് ഡബിൾ ബോയിൽ ചെയ്തതും ചേർത്ത് മിക്സ് ചെയ്യുക.
1 ബൗളിൽ പച്ച കളർ ചേർത്തും മിക്സ് ചെയ്യുക
ട്രേയിൽ ഓയിൽ പുരട്ടി 3 കളറും 3 സൈഡിൽ ഒഴിക്കുക... ലാസ്റ്റ് ബാറ്റർ മുഴുവനായി മുകളിൽ 3 കളറും അടുത്തടുത്തായി ഒഴിക്കുക. വേറൊരു ട്രേയിൽ തിളച്ച വെള്ളം ഒഴിച്ച് അതിൽ കേക്ക് ബാറ്റർ ഒഴിച്ച മോൾഡ് വെച്ച് 150°C ൽ 40 min ബേക്ക് ചെയ്യുക... സൂപ്പർ കേക്ക് റെഡി

Thursday, September 28, 2017

പ്രഷർ കുക്കർ കപ്പ് കേക്ക്



മൈദ: 1 കപ്പ്
മുട്ട: 2
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
വാനില എസ്സെൻസ് : 1 tea spoon
സൺഫ്ലവർ ഓയിൽ : 1/2 cup
പാൽ: 4 ടേബിൾ സ്പൂൺ

മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും ഓയിലും മുട്ടയും കൂടി നന്നായി സോഫ്റ്റ്‌ ആവും വരെ ബീറ്റ് ചെയ്യുക
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു . ഇടക്ക് പാലും ചേർത്ത് മിക്സ് ചെയ്യുക
വാനില എസ്സെൻസ് ചേർക്കുക
കുക്കർ ഹൈ ഫ്ലെമിൽ നന്നായി ഒരു 5 മിനിറ്റ് ചൂടാക്കുക
കുക്കറിലേക്ക് ഒരു പ്ലേറ്റ് അല്ലെങ്കിൽ കുക്കർ വാങ്ങുമ്പോൾ കിട്ടുന്ന അലൂമിനിയം സ്റ്റാൻഡ് ഇറക്കി വെച്ച് ഇതിന്റെ മുകളിൽ കപ്പ് കേക്ക് ലൈനേർസ് വെക്കുക. (കപ്പ് കേക്കിന്റെ അടിയിൽ കാണുന്ന പേപ്പർ കപ്പ് നെ ആണ് കപ്പ് കേക്ക് ലൈനേർസ് എന്ന് പറയുന്നത് )
ഒരു തവി ഉപയോഗിച്ച് ഓരോ ലൈനേർസിലേക്കും മുക്കാൽ ഭാഗം വരെ ബാറ്റർ ഒഴിച്ച് കുക്കർ അടക്കുക
കുക്കറിന്റെ വിസിൽ പിന്നെ റബ്ബർ റിംഗ് എന്നിവ ഊരി മാറ്റണം.
മീഡിയം തീയിൽ ഒരു 20 മിനിറ്റ് വെച്ച ശേഷം തീ ഓഫ് ചെയ്യുക
ഒന്ന് തണുത്തു കഴിഞ്ഞാൽ തുറന്നു പുറത്തേക്കെടുക്കാം.
തണുത്തതിനു ശേഷം കഴിക്കാം.

Tuesday, September 19, 2017

ചോക്ലേറ്റ് ബ്രൗണീസ്


ചേരുവകൾ
ബട്ടർ - 150gms or 10 tbsp
ഡാർക്ക് ചോക്ലേറ്റ് - 150gms
ഉപ്പ് - sp
മുട്ട - 3
പഞ്ചസാര - 150gms or 10tbsp (brown sugar ആണ് നല്ലത്. )
മൈദ - 60gms or 4tbsp
കോൺവർ - 20gms or 1.3tbsp
￰പൊടിച്ച പഞ്ചസാര - 30gms or 2tbsp

ഉണ്ടാക്കുനവിധം
1. ചെറിയ തീയിൽ ബട്ടർ ഉപ്പു ചേർത്ത് ഉരുക്കി അതിലേക്റ്റ് ചേർക്കുക.(salted ബട്ടർ ആണെങ്കിൽ ഉപ്പു ചേർക്കേണ്ടതില്ല.) ചോക്ലേറ്റ് പൂർണ്ണമായും
ഉരുകുന്നതു വരെ ചെറിയ തീയിൽ ചൂടാക്കണം. എപ്പോഴും ഇളക്കി കൊടുക്കാൻ മറക്കരുത്. ഇനി ഇത് മാറ്റി വെക്കുക.
2. ഒരു ബൗളിൽ 3 മുട്ടയുടെ മഞ്ഞ നന്നായിട്ടു ഇളക്കുക. ഇതിലേക്ക് 150gm പഞ്ചസാര (or brown sugar) ചേർത്ത് നന്നായിട്ടു buttery ആവുന്നത് വരെ ഇളക്കുക.
3. ഇതിലേക്ക് ചോക്ലേറ്റ് ബട്ടർ മിശ്രിതം(step 1) ചേർത്ത് നന്നായിട്ടു ഇളക്കണം.
4. ഇനി അതിലേക്കു മൈദയും കോൺ ഫ്ലവറും അരിച്ചു ചേർത്തു നന്നായിട്ടു ഇളക്കി മാറ്റി വെക്കാം.
5. വേറെ ഒരു ബൗളിൽ 3 മുട്ടയുടെ വെള്ള ചേർത്ത് അതിൽ പൊടിച്ച പഞ്ചസാര ചേർത്ത് സോഫ്റ്റ് പീക്സ് ആവും വരെ ബീറ്റ് ചെയ്യണം.
6. നേരത്തെ മാറ്റി വെച്ച (step 4 ) മിശ്രിതത്തിലേക്ക് ബീറ്റ്‌ ചെയ്തു വെച്ച (step 5) മിശ്രിതം കുറച്ചു കുറച്ചു ചേർത്ത് നന്നായിട്ടു ഇളക്കുക.
7. ഒരു ബേക്കിംഗ് ട്രെയിൽ ബട്ടർ പേപ്പർ വെച്ച് അതിന്റെ പകുതിയോളം നമ്മുടെ ബാറ്റെർ നിറക്കുക.
8. ഓവൻ 175 °C pre heat ചെയ്തു ഈ ബേക്കിംഗ് ട്രേ 25 min വെക്കുക.
10 min കഴിഞ്ഞു ഇഷ്ടമുള്ള shape-l മുറിക്കാം പക്ഷെ നന്നായി തണുത്തതിനു ശേഷം മാത്രം വേർപെടുത്തി എടുക്കുക.

Sunday, September 17, 2017

ചോക്ലേറ്റ് കപ്പ് കേക്ക്



ആവശ്യo ഉള്ള സാധനങ്ങൾ
*******************************
മൈദാ 4 cup
ഷുഗർ 2 small cup
മുട്ട 4
ബേക്കിംഗ് പൌഡർ 1 നുള്ളു
ബട്ടർ 4 ടാബ് spoon
പാൽ കുറച്ചു
കൊക്കോ powder 1 pack
*****
ഉണ്ടാക്കുന്ന വിധം
*****
മൈദാ മുട്ട പാൽ ചേർത്തu നന്നായി beat ചെയ്യുക എന്നിട് കൊക്കോ പൌഡർ മിക്സ് ചെയ്തു ബട്ടർ mix ചെയ്ത് കപ്പ് കേക്ക് മോൾഡിൽ ഇട്ടു ഓവനിൽ ബേക്കി cheyyuka

Wednesday, September 6, 2017

കുക്കര്‍ ചോക്ലറ്റ് കേക്ക്



Ingredients
Maidha. 1cup
Coco powder ½ cup
Sugar. 1cup
Butter. 100gm
Egg. 3
Baking powder. ½ tsp
Baking soda. ¾ tsp
Vanila essence. 1tsp
Vinager. ¾ tsp
Coffee powder. ½ tsp
Hot water. ¾ cup

Maidha,cocopowder,baking powder and baking soda ഇവയെല്ലാം ഒരു അരിപ്പയിൽ ഇടഞ്ഞെടുക്കുക
ഒരു bow il ബട്ടറും പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് മുട്ട ഒരോന്നായ് ചേർത്തു നന്നായി ബീറ്റ് ചെയ്യുക.ഈ മുട്ട കൂട്ടിലേക്ക് Essence ,vine ger ചേർത്തു ഒന്നുകൂടി ബീറ്റ് ചെയ്തിട്ട് അതിലേക്ക് ഇടഞ്ഞുവെച്ച മൈദ കുറേശ്ശേ ഇട്ട് ഒരു മരതവികൊണ്ട് യോജിപ്പിക്കുക. ചൂട് വെള്ളത്തിൽ കാപ്പി പൊടി ചേർത്തതും ഈ മിശ്രിതത്തിൽ ചേർത്ത് നന്നായി യോജിപ്പിക്കുക .
ഒരു കുക്കർ വെയ്റ്റ് മാറ്റി അതിൽ കുറച്ച് പൊടിയുപ്പ് ഇട്ട് ഒരു തട്ട് പാത്രം വെച്ച്high flame il 5 മിനിറ്റ്
ചൂടാക്കുക.
ഒരു കേക്ക് ടിൻ butter പുരട്ടി മൈദ തൂകി എടുത്തതിൽ കേക്ക് മിശ്രിതം ഒഴിച്ച് കുക്കറിലെ തട്ടിൽ വെച്ച് 30 മിനിറ്റ് മീഡിയം Flame il bake ചെയ്യുക. തണുത്ത ശേഷം ടിന്നിൽ നിന്നും കേക്ക് എടുക്കുക.

Garnishing
Sweet Chocolate 4piece
Milk 2tsp
Butter 1tsp
Coffee powder ¼ tsp
Cherry
ഒരു പാത്രത്തിൽ എടുത്ത് ഡബിൾ ബോയിലിങ്ങ് ചെയ്യുക. ചെറുതായ് ചൂടാറിയ ശേഷം കേക്കിലേക്ക് സാവധാനം ഒഴിക്കുക. ചെറിവെച്ച് അലങ്കരിക്കുക. 

Thursday, August 31, 2017

ബട്ടർ കേക്ക്



മുട്ട - 4
ബട്ടർ - 200 grm
മൈദ - 2 cup
ബേകിംഗ് പൗഡർ - 2tsp
ബേക്കിംഗ് സോഡ - 1/2 tspn
ഉപ്പ്-1 pinch
പഞ്ചസാര- 1.1/2 cup
പാൽ -1 cup
വാനില എസ്സെൻസ് - 2 tsp

മൈദ ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഉപ്പും കൂടി മൂന്ന് പ്രാവശ്യം അരിച്ചു വെക്കുക.
പഞ്ചസാരയും ബട്ടറും ചേർത്തു ബീറ്റ് ചെയ്യുക. ഇതിലേക്ക് മുട്ട ഓരോന്നായിട്ട് ചേർത്ത് ബീറ്റ് ചെയ്ത് യോജിപ്പിക്കുക.വാനില എസ്സെൻസും ചേർക്കുക. ഇതിലേക്ക് ഇടഞ്ഞു വെച്ച കേക്ക് ഫ്ലോറും പാലും ഇടവിട്ട് ചേർത്തു ചെറിയ സ്പീഡിൽ ബീറ്റ് ചെയൂക
ഇത് നെയ് പുരട്ടിയ ബേയിക്കിങ്ങ് ട്രെയിൽ ഒഴിച്ച് 180 ഡിഗ്രിയിൽ ചൂടായ ഓവനിൽ 30 മിനിറ്റ് വെച്ച് ബേയിക്ക് ചെയിതെടുക്കാം .നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഡെകെ റെറ്റ് ചെയ്യാം ഞാൻ ചോക്ലയിറ്റ് സീറപ്പാണ് യൂസ് ചെയിതാത്

പാർലി -ജി ബിസ്കറ്റ് കേക്ക്


പേര് പോലെ തന്നെ പാർലി-ജി ബിസ്കറ്റ് ഒരു 20 എണ്ണം മിക്സിയിൽ പൊടിച്ചു എടുത്തു ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് ഒരു 4 ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, രണ്ടു സ്പൂൺ കോകോ പൗഡർ, ആവശ്യത്തിന് പാല് ഇത്രേം ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കുക. മൈക്രോവേവ് ആയതു കൊണ്ടു ഒരു ഗ്ലാസ്സ് പാത്രത്തിൽ ബട്ടർ തേച്ചു അതിലേക്ക് ഈ കൂട്ടൊഴിച്ചു 4 മിനിറ്റ് ടൈം സെറ്റ് ചെയ്ത് ബേക്ക് ചെയ്തെടുത്തു തണുക്കാൻ മാറ്റി വക്കുക.
ഒരു പാത്രത്തിൽ കാൽ കപ്പ്‌ വിപ്പിംഗ് ക്രീമും കുറച്ച് പഞ്ചസാര പൊടിച്ചതും അര ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇത് മാറ്റിവെക്കുക.
കേക്ക് തണുത്താൽ പാത്രത്തിൽ നിന്നും വേർപെടുത്തി ഒരു പ്ളേറ്റിലേക് മാറ്റുക. ഇതു ഒന്നു സ്ലൈസ് ചെയ്യുക. ഇതിൽ ക്രീം തേച്ചു കൊടുക്കുക. പിന്നെ അങ്ങോട്ട്‌ മുഴുവനും ക്രീം തേച്ചതിനു ശേഷം ചെറി വച്ച് അലങ്കരിക്കുക...

Tuesday, August 29, 2017

വാനില കേക്ക്



4-egg
2-cup maida
2 -cup sugar
5-spn butter
1spn bakng pwdr
Pinch of salt
1/2cup milk
1spn vanila

മുട്ടയുടെ മഞ്ഞ, ബട്ടർ ഉരുക്കിയത്, നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് മൈദ ബേക്കിംങ് പൗഡർ അൽപം ഉപ്പ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക...
മുട്ടയുടെ വെള്ള പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. നന്നായി പൊങ്ങി വന്നാൽ നേരത്തെ ഉണ്ടാക്കി വെച്ച ബാറ്റർ അതിലേക്ക് ചേർത്ത് അൽപം പാൽ വാനില എസൻസ് ചേർത്ത് ഒരു തവി കൊണ്ട് നന്നായി ഇളക്കി യോചിപ്പിക്കുക..
ട്രേയിൽ ബട്ടർ പുരട്ടി ബാറ്റർ ഒഴിക്കുക
കുക്കറിൽ ഒരു കപ്പ് ഉപ്പ് ഇട്ട് 5 മിനുട്ട് ഹൈ ഫ്ലേമിൽ വെക്കുക.. (weight edathe )ശേഷം കുക്കറിൽ ഉണ്ടാക്കുന്ന സ്റ്റാന്റിന് മുകളിൽ ട്രേ വെച്ച് ലോ ഫ്ലേമിൽ 30 മിനുട്ട് ബേക്ക് ചെയ്യുക...
ടേസ്റ്റി സോഫ്റ്റ് കേക്ക് റെഡി

Monday, August 21, 2017

ചിക്കൻ കേക്ക്


Step 1
ചിക്കൻ 1/4 Kg കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് വേവിച്ചതിനു ശേഷം shred ചെയ്ത്
മാറ്റിവെക്കുക..
സ്റ്റെപ് 2
1. മുട്ട - 4
2. മൈദ - 1 Cup
3. പാൽ - 1 cup
4. oil - 1 cup
ഉപ്പ് ആവശ്യത്തിന്...ഇതെല്ലാം Mixi jar ൽ ആക്കി നന്നായി അടിച്ചെടുത്ത് വെക്കുക...
Step 3
ഫില്ലിങ്ങിനു വേണ്ട സാധനങ്ങൾ
സവാള - 2
കാരറ്റ് - 1
കാപ്സിക്കം - 1
മുട്ട - 2
പച്ചമുളക് ആവശ്യത്തിന്
കുരുമുളക് പൊടി - 1 tbs
സോയ സോസ് - 1tbട
ഗരം മസാല പൊടി - 1/2 ടീസ്പൂൺ
പാനിൽ 1 ടീസ്പൂൺ ഓയിൽ ഒഴിച്ച് മുട്ട ബീറ്റ് ചെയ്തത് ചിക്കി എടുത്ത ശേഷം മാറ്റി വെക്കുക. Same പാനിൽ ഓയിൽ ഒഴിച്ചു സവാള, പച്ചമുളക് എന്നിവ വഴറ്റിയെടുക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം കാരറ്റും, കാപ്സിക്കവും ചേർത്ത് Just ഒന്ന് വഴറ്റിയതിനു ശേഷം അല്പം കുരുമുളക് പൊടിയും, ഗരംമസാല പൊടിയും സോയാ സോസും,വേണമെങ്കിൽ ഉപ്പും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക... ശേഷം മുട്ട ചിക്കിയതും ,ചിക്കനും ചേർത്ത് നന്നായി വഴറ്റി തീ off ചെയ്ത് മല്ലിച്ചെപ്പ് ഇട്ട് അടച്ച് വെക്കുക...
ഇനി കേക്ക് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.
ഒരു non stick Pan എടുത്ത് അതിൽ അല്പം ബട്ടർ തടവിയതിനു ശേഷം മിക്സിയിൽ അടിച്ച കൂട്ട് ഒഴിക്കുക. അതിനു മേലെ ഫില്ലിങ്ങിടുക... വീണ്ടും കൂട്ട് ഒഴിക്കുക മേലെ ഫില്ലിങ്ങിടുക...അങ്ങിനെ 3ലെയറിൽ ആക്കിയെടുക്കുക.30 മിനിറ്റ് അടച്ച് വെച്ച് Bake ചെയ്യുക... അതിനിടയിൽ ഒന്ന് സെറ്റ് ആയാൽ മുകളിൽ കാപ്സിക്കം ,കാരറ്റ്എന്നിവ ചേർത്ത് അലങ്കരിക്കാം...

Saturday, August 19, 2017

കോഫി കേക്ക്


മൈദ 1 കപ്പ്
പഞ്ചസാര പൊടിച്ചത് മുക്കാൽ കപ്പ്
മുട്ട 2
ബട്ടർ 75 g
ഇൻസ്റ്റന്റ് കോഫി പൗഡർ 4 ടി സ്പൂൺ
ബേക്കിംഗ് പൗഡർ 1 ടിസ്പൂൺ
ബേക്കിംഗ് സോഡ 1/2 ടി സ്പൂൺ
വനില എസ്സൻസ് 1/ 2 ടിസ്പൂൺ
ഉപ്പ് ഒരു നുള്ള്
ബേക്കിംഗ് ട്രേയിൽ അല്പം ബട്ടർ തടവി മൈദ ഡസ്റ്റ് ചെയ്തത് വയ്ക്കുക.
മൈദ, ബേക്കിംഗ് പൗഡർ ,ബേക്കിംഗ് സോഡ ,ഉപ്പ് ഇട്ട് 2,3 ആവർത്തി ഇടഞ്ഞ് വയ്ക്കുക.
കോഫി പൗഡർ 4 ടേബിൾ സ്പൂൺ ചൂട് വെള്ളത്തിൽ അലിയിച്ച് വയ്ക്കുക .
മുട്ടയും ബട്ടറും, പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് വയ്ക്കുക .
ഇതിലേക്ക് കോഫി അലിയിച്ചതും വനില എസ്സൻസും ചേർത്ത് മിക്സ് ചെയിത് വയക്കുക
ഇതിലേക്ക് മൈദ ഇടഞ്ഞത് അല്പാല്പ്പമായി ഇട്ട് കട്ടയില്ലാതെ പതുക്കെ ഇളക്കി യോജിപ്പിച്ച് എടുക്കുക.
ഇത് ബേക്കിംഗ് ട്രോയിൽ ഒഴിച്ച് 180° c 10 മിനിറ്റ് പ്രീ ഹീറ്റഡ് ഓവനിൽ 30- 40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക ..
ഇല്ലെങ്കിൽ കുക്കറിന്റെ വാഷർ വെയിറ്റ് മാറ്റി ഉള്ളിൽ ഒരു പാത്രം വച്ചിട്ട് ലോ ഫ്ലെയിമിൽ ഉണ്ടാക്കുക
ടോപ്പിംഗിന്: - ഇത് എന്റെ ഐഡിയ ആണ് ..വിപ്പിംഗ് ക്രീം ഇഷ്ടമുള്ളവർക്ക് അത് വച്ച് ചെയ്യാം
30 g ബട്ടർ, 3 ടേബിൾ സ്പൂൺ കൊക്കോ പൗഡർ, 1 /4 കപ്പ് പഞ്ചസാര പൊടിച്ചത് ,കാച്ചിയ പാൽ 50 ml, 1 /2 ടി സ്പൂൺ കോഫി പൗഡർ ,2 തുള്ളി വനില എസ്സൻസ് ,ഇതെല്ലാം കൂടി ഡമ്പിൾ ബോയിൽ ചെയിത് കട്ടയില്ലാതെ സ്മൂത്ത് പേസ്റ്റാക്കി എടുക്കുക
കേക്ക് തണുത്ത ശേഷം രണ്ടായി കട്ട് ചെയിത് (ഇഷ്ടം രണ്ടായോ മൂന്നായോ കട്ട് ചെയിത് ) ഒരോന്നിന്റെ മുകളിലും 2,3 സ്പൂൺ ഷുഗർ സിറപ്പ് ഒഴിച്ച ശേഷം ചോക്ലേറ്റ് പേസ്റ്റ് തേയ്ക്കുക. ഏറ്റവും ടോപ്പിൽ ബാക്കിയുള്ള ചോക്ലേറ്റ് സിറപ്പ് കൂടി ഒഴിച്ച് ചെറി വച്ച് അലങ്കരിച്ച് ഫ്രിഡ്ജിൽ 1 മണിക്കൂർ വച്ച് ചോക്ലേറ്റ് സെറ്റായ ശേഷം കഴിക്കാം

Saturday, August 12, 2017

മംഗോ മാര്‍ബിള്‍ കേക്ക്



മൈദ 1 കപ്പ്
ബേക്കിംഗ്പൌഡർ 1 സ്പൂണ്‍
പഞ്ചസാര 150 gm
മുട്ട 5
വാനില എസന്‍സ് 1 സ്പൂണ്‍
കൊക്കോ പൗഡർ 2 ടേബിൾ സ്പൂൺ
Zest of one lemon
മാങ്ങ യുടെ പ്യൂരീ
മൈദ ബേക്കിംഗ് പൗഡ ർ എന്നിവ ചേര്‍ത്ത് നന്നായി
യോജിപ്പിച് വയ്ക്കുക. ഒരു ബൗളിൽ മുട്ട, പഞ്ചസാര, ചെറുനാരങ്ങ യുടെ തൊലി എല്ലാം കൂടെ നല്ല പോലെ ബീറ്റ് ചെയ്യുക. ഇതിലേക്ക് കുറേശെ മൈദ മിക്സ് ചേർത്തു ഇളക്കി യോജിപ്പിക്കുക. ഈ കൂട്ട് പകുതി ഒരു പാത്രത്തിലെകക് ഒഴിക്കുക.ഒരു പകുതിയില്‍ കൊക്കോ പൗഡർ ചേര്‍ത്ത് ഇളക്കുക. മറ്റേതിൽ വാനില എസ്സൻസ് ഉം മംഗോ പ്യൂരീ യും ചേർത്തു മിക്സ് ചെയ്യുക. ഇനി ഒരു നോൻസ്റ്റിക് പാനില്‍ ബട്ടര്‍ തടവി കുറച്ചു മൈദ വിതറുക. ഇതില്‍ ഒരു സ്പൂണ്‍ കൊക്കോ മിക്സ് ഇടവിട്ട് ഇടവിട്ട് ഒഴിക്കുക.അടുത്ത സ്പൂണ്‍ മാന്ഗോ മിക്സ് ഗ്യാപ്പുകളിൽ ഒഴിക്കുക. ഇങ്ങിനെ മുഴുവന്‍ മിശ്രിതവും ഒഴിക്കുക. മേലെ ഫോർക് കൊണ്ട് വരച്ചു മാർബിൽ ഡിസൈന്‍ വരുത്തി മൂടി വകുക.അരമണികൂർ ചെറിയ തീയില്‍ വേവിക്കുക.മാന്ഗോ മാർബിൽ കേക്ക് റെഡി.