Showing posts with label chakka. Show all posts
Showing posts with label chakka. Show all posts

Sunday, August 27, 2017

ചക്കയട



വറുത്ത അരിപ്പൊടി 500 g
ശർക്കര ഉരുക്കിയത് ഒരു ഉണ്ട
ചക്ക വരട്ടിയത് 250 g
തേങ്ങ ചെറുതായി അരിഞ്ഞ്
' വറുത്തത് 50 g
എള്ള് 2 ടീസ്പൂൺ
ഏലക്ക 2 എണ്ണം പൊടിച്ചത്

ചേരുവകൾ എല്ലാം ഒന്നിച്ച് കുഴച്ച് ചേർക്കുക, ശർക്കര ഉരുക്കിയതിലും ചക്ക വരട്ടിയതിലും വെള്ളം ഉള്ളത് കൊണ്ട് വെള്ളം ചേർക്കേണ്ടതില്ല. അവശ്യമെങ്കിൽ മാത്രം ചേർക്കുക. ചപ്പാത്തിക്ക് കുഴക്കുന്നതിലും അൽപ്പം കൂടി കൂട്ട് അയച്ച് കുഴക്കണം. ശേഷം ഇലയിൽ കുമ്പിൾ കുത്തി കൂട്ട് നിറച്ച് ആവിയിൽ വേവിച്ച് എടുക്കുക.

Friday, August 18, 2017

ചക്കക്കുരു ഫ്രൈ



ചക്കക്കുരു ഇനി ഒഴിവാക്കാൻ വരട്ടെ..
ചക്കകുരുകൊണ്ടു ഒരു വെറൈറ്റി ഡിഷ്‌ ഉണ്ട്.
ഒന്നു പരീക്ഷുച്ചു നോക്കൂ..
പിന്നെ നിങ്ങൾ ഒരിക്കലും ഒരു ചക്കക്കുരു പോലും കൈവിടില്ല
എന്നാ ഒരു.. ടെസ്റ്റാ...സംഗതി കിടിലനാ....
ചക്കക്കുരു - 20 എണ്ണം.
വെളുത്തുള്ളി - 1 സ്പൂണ്.
മുളകുപൊടി - 1 സ്പൂണ്
മഞ്ഞൾപൊടി - കാൽ സ്പൂണ്.
കൊണ്ഫ്ലോവേർ - 1 സ്പൂണ്.
ചെറുനാരങ്ങാ നീര് - കാൽ സ്പൂണ്.
കറിവേപ്പില.
ഉപ്പ്.
ചക്കക്കുരു പുറമെയുള്ള തൊലി കളയുക.
ഒരു ചക്കക്കുരു 4,5 കഷണങ്ങൾ ആക്കുക.
എല്ലാ മസാലകളും ചേർത്തു മിക്സ് ചെയ്യുക.
ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.

Monday, August 14, 2017

ചക്കപ്പഴം റവ ഉണ്ട



ആവശ്യമുള്ള സാധനങ്ങള്‍

നന്നായി പഴുത്ത ചക്കച്ചുളകള്‍ – നാല് കപ്പ്
വറുത്ത റവ(ഇളം ബ്രൗണ്‍ നിറമാകണം) – നാല് കപ്പ്
ശര്‍ക്കര – നിങ്ങടെ മധുരത്തിന് അനുസരിച്ച് എടുക്കാം
നെയ്യ് – ആവശ്യത്തിന്
ഏലക്ക – 10 എണ്ണം

തയാറാക്കുന്നവിധം

വറുത്ത റവയില്‍ നിന്ന് ഒരു കപ്പ് ഒരു മുറത്തില്‍ വിതറുക. തുടര്‍ന്നു ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്‌തെടുത്ത് വാങ്ങിവയ്ക്കുക. ചക്ക ഞാൻ ചക്കപ്പഴം വരട്ടി വെച്ചിരുന്നതാണ് ഉപയോഗിച്ചത്. ഫ്രഷ് ചക്കപ്പഴം ആന്നെങ്കിൽ ആവിയില്‍ വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക.. തുടര്‍ന്ന് ശര്‍ക്കര ഉരുക്കി നൂല്‍പ്പരുവമാകുമ്പോള്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്ത് ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില്‍ മുക്കി ഉപയോഗിക്കാം.

Saturday, December 31, 2016

കടച്ചക്ക ബജി

ആവശ്യമുള്ള സാധനങ്ങൾ


1. കടച്ചക്ക -1ചക്കയുടെ പകുതി
2. കടലമാവ്‌ -1കപ്പ്‌
3. അരിപ്പൊടി -2ടേബിൾ സ്പൂൺ
4. മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
5. മുളക്‌പൊടി -അര ടീസ്പൂൺ
6. അയമോദകം -ഒരു നുള്ള്‌
7. സോഡാപ്പൊടി -ഒരു നുള്ള്‌
8. ഉപ്പ്‌ -ആവശ്യത്തിന്‌
9. എണ്ണ -വറുക്കാൻ ആവശ്യത്തിന്‌

തയ്യാർ ചെയ്യുന്ന വിധം:


കടച്ചക്ക തൊലികളഞ്ഞ്‌ നാല്‌ ആയി മുറിച്ച്‌ നടുവിലത്തെ മൂക്ക്‌ കളഞ്ഞ്‌ കനം കുറച്ച്‌ അരിഞ്ഞ്‌ വെള്ളത്തിൽ കഴുകി കറകളഞ്ഞ്‌ ഉപ്പ്‌ പുരട്ടി വെയ്ക്കുക.

2മുതൽ 8വരെ ചേരുവകൾ ആവശ്യത്തിന്‌ വെള്ളം ചേർത്ത്‌ ഇഡ്ഡലി മാവ്‌ പരുവത്തിൽ മാവ്‌ തയ്യാറാക്കുക. ഈ മാവിൽ കടച്ചക്ക കഷ്ണങ്ങൾ ഒരാന്നായി മുക്കി എടുത്ത്‌ ചൂടായ എണ്ണയിൽ വറുത്ത കോരുക. ഇത്‌ നാല്‌ മണി കാപ്പിക്ക്‌ കൂടെ വിളമ്പാൻ വ്യത്യസ്തമായ സ്വാദുള്ള പലഹാരമാണ്‌

.

Friday, July 8, 2016

ചക്ക പുഴുക്ക്




ചേരുവകള്‍

ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)
തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ്
വെളുത്തുള്ളി        –    7 – 8 അല്ലി
ജീരകം             –    അര സ്പൂണ്‍
മുളക് (കാന്താരി / വറ്റല്‍)-   5
മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍
മുളക് പൊടി        –    2 സ്പൂണ്‍
കറിവേപ്പില         –    1 തണ്ട്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )

ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്.

കൂടാതെ നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.

ചക്ക കൂഞ്ഞ് തോരന്‍




ചേരുവകള്‍

ചക്ക കൂഞ്ഞ് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് – രണ്ട് കപ്പ്‌
ചക്ക കുരു ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്   – അര കപ്പ്‌
കുഞ്ഞുള്ളി അരിഞ്ഞത്– അര കപ്പ്‌
തേങ്ങ കൊത്ത്       – 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി       – ¼ ടീ സ്പൂണ്‍
മല്ലി പൊടി          – 4 ടി സ്പൂണ്‍
മുളകുപൊടി         – 2 ടി സ്പൂണ്‍
തേങ്ങ തിരുമ്മിയത്‌    – ഒരു കപ്പ്‌
ഗരംമസാല          – ഒരു ടി സ്പൂണ്‍
ഉപ്പ്           – പാകത്തിന്

താളിക്കാന്‍ ആവശ്യമായ സാധനങ്ങള്‍

എണ്ണ               – 1 ടീ സ്പൂണ്‍
കടുക്              – 1 ടീ സ്പൂണ്‍
വറ്റല്‍ മുളക്         – 2
കരി വേപ്പില        – 1 തണ്ട്

തയ്യാറാക്കുന്ന വിധം

1. ചക്ക കൂഞ്ഞ് അരിഞ്ഞത് ചക്കകുരുവും കുഞ്ഞുള്ളിയും തേങ്ങ കൊത്തും മല്ലിപൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു പാനില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവാന്‍ വെക്കുക .പാകത്തിന് ഉപ്പും ചേര്‍ക്കുക .

2. തേങ്ങ തിരുമ്മിയത്‌ ചതച്ച് എടുക്കുക .

3. വെള്ളം പകുതിയില്‍ കൂടുതല്‍ വറ്റി കഷണങ്ങള്‍ വെന്തു തുടങ്ങുമ്പോള്‍ ചതച്ച തേങ്ങ ചേര്‍ക്കുക. ഗരം മസാലയും ഈ സമയത്ത് ചേര്‍ക്കുക

4. വെള്ളം വറ്റുമ്പോള്‍ തീ അണച്ച് കടുക് വറുത്തു ചേര്‍ക്കുക. കൂഞ്ഞ് തോരന്‍ തയ്യാര്‍.