Showing posts with label Veg side dishes. Show all posts
Showing posts with label Veg side dishes. Show all posts

Wednesday, July 27, 2016

ഉള്ളി പൂവ് തോരന്‍



ചേരുവകള്‍

ഉള്ളി പൂവ് അരിഞ്ഞത്  – ഒരു കപ്പ്‌
കാരറ്റ്‌ -ഒരെണ്ണം  ചെറുത്‌ കൊത്തി അരിഞ്ഞത്
വെജിടബിള്‍ ഓയില്‍ – ഒരു ടേബിള്‍ സ്പൂണ്‍
കുഞ്ഞുള്ളി – മൂന്നോ നാലോ ചെറുതായി അരിഞ്ഞത്
പച്ചമുളക് – രണ്ടു ചെറുതായി അരിഞ്ഞത്
കടുക് – അര ടി സ്പൂണ്‍
തേങ്ങാ തിരുമ്മിയത് – കാല്‍ കപ്പ്‌
മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

1. ഉള്ളി പൂവ്, കാരറ്റ്‌ ,പച്ചമുളക് അരിഞ്ഞത്  എന്നിവ തിരുമ്മിയ തേങ്ങയും ഉപ്പും  ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഇളക്കി ചേര്‍ക്കുക .

2. ഒരു പാനില്‍ എണ്ണ ചൂടാകി കുഞ്ഞുള്ളിയും   കടുകും  വറുത്തു,അതിലേക്കു തേങ്ങ ചേര്‍ത്ത ഉള്ളി പൂവ് മിശ്രിതം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക .നന്നായി ചിക്കി തോര്‍ത്തി എടുക്കുക .(വെള്ളം ഒട്ടും ചേര്‍ക്കണ്ട ആവശ്യം ഇല്ല)

Monday, July 25, 2016

കോവയ്ക്കാ – ഉരുള കിഴങ്ങ് മെഴുക്കുപുരട്ടി



ചേരുവകള്‍

കോവയ്ക്കാ – കാല്‍ കിലോ
ഉരുളകിഴങ്ങ് – 2
സവാള -1 (നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് – 2
ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

1. കോവയ്ക്ക കഴുകി നീളത്തില്‍ അരിഞ്ഞു ഉപ്പും ഗരംമസാലപ്പൊടിയും ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക .

2. ഉരുളകിഴങ്ങ് കോവയ്ക്ക നീളത്തില്‍ അരിഞ്ഞു എടുത്ത പോലെ അരിയുക.

3. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുത്ത് അതില്‍  സവാളയും പച്ചമുളകും വഴറ്റുക .

4. ഇതിലേക്ക് കോവയ്ക്കയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന്  ഉപ്പും  ചേര്‍ക്കുക .

5. 2-3 മിനിറ്റ്സ് അടച്ചു വേവിക്കുക . അടപ്പ് മാറ്റി ഉരുളകിഴങ്ങ് ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക .(ഇടക്ക് അടപ്പ് മാറ്റി ഇളക്കി കൊടുക്കണം .അല്ലെങ്കില്‍ കരിഞ്ഞു പോകാന്‍ സാധ്യത ഉണ്ട് .)

6. പിന്നെയും ഫ്രൈ ചെയ്യുക .കൊവക്കയും കിഴങ്ങും നന്നായി വഴന്നു കഴിയുമ്പോള്‍ തീ അണക്കുക.

Friday, July 22, 2016

മത്തങ്ങ – പരിപ്പ് കറി



ചേരുവകള്‍

മത്തങ്ങ   – കാല്‍ കിലോ
തുവര പരിപ്പ്  – 100 ഗ്രാം
തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത്
പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത്
ജീരകം – ഒരു ടി സ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി
മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍
മുളക് പൊടി – ഒരു ടി സ്പൂണ്‍
ഉപ്പ്‌ – ആവശ്യത്തിന്
വെള്ളം,കറിവേപ്പില,എണ്ണ ,കടുക് – ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

1. തുവര പരിപ്പ് കഴുകി ,വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക .

2. തേങ്ങ തിരുമ്മി ,ജീരകം,കറിവേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പൊടി  മുളക് പൊടി ഇവ   ചേര്‍ത്ത് നന്നായി അരചെടുകുക .

3. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക .

4. തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ അണക്കുക.

(വേണമെങ്കില്‍ 3 ടി സ്പൂണ്‍ തിരുമ്മിയ തേങ്ങയും ഒരു തണ്ട്  കറിവേപ്പിലയും ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരി കറിയില്‍ ചേര്‍ത്താല്‍ നല്ല സ്വാദ് കിട്ടും )

Wednesday, July 20, 2016

ചെറുപയര്‍ പുഴുങ്ങിയത്


ചേരുവകള്‍

ചെറുപയര്‍ \ഗ്രീന്‍ ഗ്രാം – ഒരു കപ്പ്‌
തേങ്ങ തിരുമ്മിയത്‌ – 5 ടേബിള്‍ സ്പൂണ്‍
ജീരകം  – ഒരു നുള്ള്
വെളുത്തുള്ളി – രണ്ട് അല്ലി
മുളക് പൊടി – അര ടി സ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍
ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

1. ചെറുപയര്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചു എടുക്കുക .

2. തേങ്ങ ജീരകവും വെളുത്തുള്ളിയും മറ്റു പൊടികളും ചേര്‍ത്ത് ചതച്ചു എടുക്കുക ,(അരയാന്‍ പാടില്ല )

3. ഈ അരച്ചെടുത്ത കൂട്ട് വെന്ത ചെറുപയറുമായി നന്നായി യോജിപ്പിക്കുക .

4. ആവശ്യമെങ്കില്‍ കടുക് താളിച്ചാല്‍ മതി

Tuesday, July 19, 2016

മത്തങ്ങ പച്ചടി



ചേരുവകള്‍

തൈര് – ഒരു കപ്പ്‌ പുളിയില്ലാത്തത്
മത്തങ്ങ ചെറുതായി അരിഞ്ഞത് – കാല്‍ കിലോ
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
പച്ചമുളക് – 2

അരപ്പിനു വേണ്ട സാധനങ്ങള്‍

വെളുത്തുള്ളി – രണ്ട് അല്ലി
തേങ്ങ – അര മുറി തേങ്ങ ചിരവിയത്
കടുക് – അര ടി സ്പൂണ്‍
ജീരകം – ഒരു നുള്ള്
കുഞ്ഞുള്ളി – 6

താളിക്കാന്‍

വെളിച്ചെണ്ണ – ഒരു ടി സ്പൂണ്‍
കടുക് – ഒരു നുള്ള്
വറ്റല്‍ മുളക് – 2
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

1. ഒരു പാനില്‍ മത്തങ്ങാ കഷണങ്ങളും പച്ചമുളകും മഞ്ഞള്‍പ്പൊടിയും കുറച്ചു വെള്ളം ചേര്‍ത്ത് വേവിക്കുക.

2. തേങ്ങയുടെ കൂടെ കുഞ്ഞുള്ളി ,ജീരകം ,കടുക് ,വെളുത്തുള്ളി (വെളുത്തുള്ളി ടേസ്റ്റ് ഇഷ്ടമില്ലെങ്കില്‍ ചേര്‍ക്കേണ്ട ആവശ്യമില്ല ) ഇവ നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക .

3. ഈ അരപ്പ് വെന്ത മത്തങ്ങാ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക .ആവി വരുമ്പോള്‍ ഉടച്ച തൈര് ചേര്‍ത്ത് തീ അണക്കുക.

4. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില വറുത്തു താളിക്കുക .മത്തങ്ങാ പച്ചടി തയ്യാര്‍ .

Monday, July 18, 2016

മത്തങ്ങാ എരിശ്ശേരി



ചേരുവകള്‍

മത്തങ്ങാ – അര കിലോ ചെറിയ കഷണങ്ങള്‍ ആക്കിയത്
വന്‍പയര്‍ – 100 ഗ്രാം
മുളക് പൊടി – അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
അര മുറി തേങ്ങ തിരുമ്മിയത്‌
കുഞ്ഞുള്ളി – 5
ജീരകം – കാല്‍ ടി സ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – കാല്‍ ടി സ്പൂണ്‍
വറ്റല്‍ മുളക് – 4 രണ്ടായി മുറിച്ചത്
വേപ്പില – ഒരു തണ്ട്
തിരുമ്മിയെടുത്ത തേങ്ങ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ മത്തങ്ങാ മുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക.

2) വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.

3) മത്തങ്ങാ കഷണങ്ങള്‍ നല്ലതുപോലെ വെന്ത ശേഷം ,ഒരു തവി കൊണ്ട് ഉടച്ചെടുകുക.വന്‍പയര്‍ വേവിച്ചെടുത്തത് ഈ കഷണങ്ങളുമായി യോജിപ്പിക്കുക .

4) തേങ്ങ ഉള്ളി ,ജീരകം ഇവ ചേര്‍ത്ത് തരു തരിപ്പായി അരചെടുകുക .ഈ അരപ്പ് മുകളില്‍ പറഞ്ഞ മത്തങ്ങാ – വന്‍പയര്‍ മിശ്രിതവുമായി ചേര്‍ത്തിളക്കി ഒന്ന് ചൂടായി (തിളക്കരുത് ) വരുമ്പോളേക്കും തീ അണച്ച് വാങ്ങി വെക്കുക. ഉപ്പു ക്രമീകരിക്കുക.

5) എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും വേപ്പിലയും ഇട്ട്‌ മൂപ്പിക്കുക .തിരുമ്മിയ തേങ്ങ ചേര്‍ത്ത് ഇളം ചുവപ്പ് നിറം വരുമ്പോള്‍ കോരി കറിയില്‍ ചേര്‍ക്കുക .തേങ്ങ മൂത്ത് മണം വരുന്നത് കൊണ്ടാണ് എരിശേരിക്ക് രുചി കൂടുന്നത് .ചൂടോടെ കഴിക്കുക.

Friday, July 8, 2016

ചക്ക കൂഞ്ഞ് തോരന്‍




ചേരുവകള്‍

ചക്ക കൂഞ്ഞ് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് – രണ്ട് കപ്പ്‌
ചക്ക കുരു ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്   – അര കപ്പ്‌
കുഞ്ഞുള്ളി അരിഞ്ഞത്– അര കപ്പ്‌
തേങ്ങ കൊത്ത്       – 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി       – ¼ ടീ സ്പൂണ്‍
മല്ലി പൊടി          – 4 ടി സ്പൂണ്‍
മുളകുപൊടി         – 2 ടി സ്പൂണ്‍
തേങ്ങ തിരുമ്മിയത്‌    – ഒരു കപ്പ്‌
ഗരംമസാല          – ഒരു ടി സ്പൂണ്‍
ഉപ്പ്           – പാകത്തിന്

താളിക്കാന്‍ ആവശ്യമായ സാധനങ്ങള്‍

എണ്ണ               – 1 ടീ സ്പൂണ്‍
കടുക്              – 1 ടീ സ്പൂണ്‍
വറ്റല്‍ മുളക്         – 2
കരി വേപ്പില        – 1 തണ്ട്

തയ്യാറാക്കുന്ന വിധം

1. ചക്ക കൂഞ്ഞ് അരിഞ്ഞത് ചക്കകുരുവും കുഞ്ഞുള്ളിയും തേങ്ങ കൊത്തും മല്ലിപൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു പാനില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവാന്‍ വെക്കുക .പാകത്തിന് ഉപ്പും ചേര്‍ക്കുക .

2. തേങ്ങ തിരുമ്മിയത്‌ ചതച്ച് എടുക്കുക .

3. വെള്ളം പകുതിയില്‍ കൂടുതല്‍ വറ്റി കഷണങ്ങള്‍ വെന്തു തുടങ്ങുമ്പോള്‍ ചതച്ച തേങ്ങ ചേര്‍ക്കുക. ഗരം മസാലയും ഈ സമയത്ത് ചേര്‍ക്കുക

4. വെള്ളം വറ്റുമ്പോള്‍ തീ അണച്ച് കടുക് വറുത്തു ചേര്‍ക്കുക. കൂഞ്ഞ് തോരന്‍ തയ്യാര്‍.