ചേരുവകള്‍
കോവയ്ക്കാ – കാല്‍ കിലോ
ഉരുളകിഴങ്ങ് – 2
സവാള -1 (നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് – 2
ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. കോവയ്ക്ക കഴുകി നീളത്തില്‍ അരിഞ്ഞു ഉപ്പും ഗരംമസാലപ്പൊടിയും ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക .
2. ഉരുളകിഴങ്ങ് കോവയ്ക്ക നീളത്തില്‍ അരിഞ്ഞു എടുത്ത പോലെ അരിയുക.
3. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുത്ത് അതില്‍ സവാളയും പച്ചമുളകും വഴറ്റുക .
4. ഇതിലേക്ക് കോവയ്ക്കയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .
5. 2-3 മിനിറ്റ്സ് അടച്ചു വേവിക്കുക . അടപ്പ് മാറ്റി ഉരുളകിഴങ്ങ് ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക .(ഇടക്ക് അടപ്പ് മാറ്റി ഇളക്കി കൊടുക്കണം .അല്ലെങ്കില്‍ കരിഞ്ഞു പോകാന്‍ സാധ്യത ഉണ്ട് .)
6. പിന്നെയും ഫ്രൈ ചെയ്യുക .കൊവക്കയും കിഴങ്ങും നന്നായി വഴന്നു കഴിയുമ്പോള്‍ തീ അണക്കുക.
EmoticonEmoticon