Friday, September 22, 2017

ചക്ക ഹൽവ

Tags



നല്ല പഴുത്ത തേൻ വരിക്ക ശർക്കരയും നെയ്യും ചേർത്ത് ഉണ്ടാക്കിയതാണിത് ... വായിൽ വച്ചാൽ അലിഞ്ഞു പോവും... അത്രക്ക് സോഫ്റ്റ് !!!!
ചക്കപ്പഴം അരിഞ്ഞത് 1 kg ആണ് എടുക്കുന്നതെങ്കിൽ 1/2 kg ശർക്കരയാണ് അതിന്റെ പാകം... പിന്നേ ഓരോരുത്തരുടേം മധുരത്തിന് അനുസരിച്ചു കൂട്ടിയും കുറച്ചുമൊക്കെ എടുത്തോളൂ ...
* ചക്ക പഴം ചെറുതായി അരിഞ്ഞ് മിക്സിയിൽ നന്നായി അരച്ചെടുത്തു വച്ചു...
*ശർക്കര പാനിയാക്കി അരിച്ചെടുത്തു... ഓട്ടുരുളി അടുപ്പിൽ വച്ച് കുറച്ചു നെയ്യൊഴിച്ചു കൊടുത്തു ... ഇതിലേക്ക് ശർക്കര പാനി ഒഴിച്ച് നന്നായി ഇളക്കി കൊടുത്തു ... തിളച്ച ശർക്കര പാനിയിലേക്ക് ചക്കപ്പഴം അരച്ചതിട്ട് നന്നായൊന്ന് ഇളക്കി യോജിപ്പിച്ചു ...
ഇനി നിർത്താതെ ഉള്ള ഇളക്കാണ് ... അടിക്കു പിടിക്കാതെ മയം കുറവെന്ന് തോന്നുമ്പോൾ ഇടയ്ക്കിടയ്ക്ക് നെയ്യൊഴിച്ചു കൊടുത്തോണ്ടു ഇളക്കിക്കൊണ്ടെ ഇരിക്കണം ...
* വെള്ളമയം മുഴുവനും വറ്റി പോകണം ... ഒരു മുക്കാൽ ഭാഗം ആയപ്പോൾ 1 സ്പൂൺ ഏലക്കാപൊടിയും 1/2 സ്പൂൺ ചുക്കുപൊടിയും ചേർത്തു കൊടുത്തു ... അതും നനായി ഇളക്കി യോജിപ്പിച്ചു...
നെയ്യ് വീണ്ടും കുറശ്ശേ ഇടയ്ക്കിടയ്ക്ക് ചേർത്ത് കൊടുത്തു ... വെള്ളം മുഴുവനും വലിഞ്ഞു ഉരുളിയിൽ നിന്ന് വിട്ട് പോരുന്ന പരുവം ആവുമ്പൊ നെയ്യിൽ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ആ നെയ്യോട് കൂടി ചേർത്ത് കൊടുത്തു...
ഒന്നു കൂടൊന്നു ഇളക്കി യോജിപ്പിച്ചു അടുപ്പിൽ നിന്നിറക്കി ... രണ്ടു പേര് പിടിച്ചാൽ പൊങ്ങുന്ന ഉരുളി ആയതുകൊണ്ട് ഞാൻ റിസ്ക് എടുത്തില്ല ...
* ഇനി ചൂടോടെ തന്നെ നെയ്യ് പുരട്ടിയ സ്റ്റീൽ പാത്രത്തിലേക്കു മാറ്റം .. തുറന്നു വച്ച് ചൂട് മുഴുവൻ പോയി കഴിയുമ്പോ മുറിച്ചെടുക്കാം ... ദാ ഇട്രേ ഉളളൂ ... ചക്ക ഹൽവ വളരെ സിമ്പിൾ ആണ് ബട്ട് പവർഫുളുമാണ് !!! എല്ലാർക്കും മനസ്സിലായല്ലോ അല്ലേ..

ടിപ്സ്
* ഓട്ടുരുളിയാണ് ഏറ്റവും നല്ലത് ... അതില്ലെങ്കിൽ നല്ല ചുവടുക്കട്ടിയുള്ള പാത്രമെടുക്കാം ...
*ശർക്കരക്ക് പകരം പഞ്ചസാര ഉപയോഗിക്കാം ... പക്ഷെ രുചി ശർക്കരക്കാണ് ...
*മൈദയോ അരിപ്പൊടിയോ ഗോതമ്പ് പൊടിയോ ഒക്കെ ചേർത്താൽ ഹൽവക്ക് നല്ല ഉറപ്പ് കിട്ടും... പക്ഷെ ഒരിക്കലും ഈ ടേസ്റ്റ് കിട്ടില്ല...


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:o
:>)
(o)
:p
:-?
(p)
:-s
8-)
:-t
:-b
b-(
(y)
x-)
(h)