Thursday, August 17, 2017

നാൻ


മൈദ - 2cup
ചെറുചൂടുവെള്ളം - 1cup
പഞ്ചസാര - 1tsp
യീസ്റ്റ് - "
ഓയിൽ - "
ഉപ്പ് - ആവശ്യത്തിന്
എള്ള് - "
മല്ലിയില - "
തയ്യാറാക്കുന്ന വിധം
ചെറുചൂടുവെള്ളത്തിൽ പഞ്ചസാരയും യീസ്റ്റും ചേർത്ത് 5min മാറ്റിവയ്ക്കുക.ശേഷം മൈദയിലേക്കു ഓയിലും ഉപ്പും ചേർത്ത് യോജിപ്പിച്ചു യീസ്റ്റും പഞ്ചസാരയും കലക്കിയ വെള്ളം ചേർത്തു നന്നായി കുഴക്കുക.നല്ല സോഫ്റ്റ് പരുവത്തിൽ മാവ് എണ്ണ പുരട്ടി 20-30min വരേ ഇത്‌ പൊങ്ങാൻ വയ്ക്കുക.
20-30Min ശേഷം ഈ മാവ് പതുക്കെ കുഴച്ചു ചെറിയ ഉരുളകൾ ആക്കിയശേഷം പരത്തുക.പരത്തുമ്പോൾ അതിനു മുകളിൽ മല്ലിയിലയും എള്ളും വിതറി പരത്തി കൊടുക്കുക.
കുക്കർ അടുപ്പത്തുവച്ചു നന്നായി ചൂടാക്കുക.അടപ്പു ഉപയോഗിക്കയെ വേണ്ടട്ടോ.പരത്തിയ മാവില്ലേ അതിന്റെ മറുവശത്തു (മല്ലിയിലയും എള്ളും തൂകിയിടത്തല്ല) വെള്ളം തൂത്തുകൊടുക്കുക.ശേഷം ഈ വെള്ളം പുരട്ടിയ ഭാഗം വച്ച് കുക്കറിനുള്ളിൽ സൈഡ് വശങ്ങളിൽ ഒട്ടിച്ചു വയ്ക്കുക.എന്നിട്ടു കുക്കർ കമിഴ്ത്തിവച്ചു ഇത് വേവിച്ചെടുക്കുക.(കൈ പൊള്ളാതെ സൂക്ഷിക്കണേ). നന്നായി
കുക്ക്ആയി വാങ്ങി കഴിയുമ്പോ നാനിനു മുകളിൽ ഇത്തിരി ബട്ടർ കൂടി പുരട്ടി കൊടുത്താൽ നല്ല ടേസ്റ്റ് ആയിരിക്കും.


EmoticonEmoticon