Thursday, August 17, 2017

ഞണ്ട് ഫ്രൈ



അര കിലോ ഞണ്ട് വൃത്തിയാക്കി മാറ്റി വക്കുക..
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു റ്റേബിൾസ്‌പൂൺ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, കുറച്ച് കറിവേപ്പില, 2 പച്ചമുളക് കീറിയത് ഇത്രയും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് ഒരു വലിയ സവാള അരിഞ്ഞതിട്ട് വഴന്നു വരുമ്പോൾ ഒരു തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് 2 സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മുളകുപൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാലപൊടി ചേർത്ത് നന്നായി മൂത്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, 4 കഷ്ണം കുടംപുളി ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. ഇതിലേക്ക് നന്നാക്കി വച്ചിരിക്കുന്ന ഞണ്ട് ഇട്ട് നന്നായി മിക്സ്‌ ചെയ്തു അടച്ചു വച്ചു വേവിക്കുക. ഇടക്കിടക്ക് തുറന്നു ഇളക്കി കൊടുക്കണം. വെള്ളം എല്ലാം വറ്റി വരുമ്പോൾ അര സ്പൂൺ കുരുമുളക് പൊടിയും കറിവേപ്പിലയും രണ്ടു സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി സെർവിങ് പ്ളേറ്റിലേക്ക് മാറ്റുക.....


EmoticonEmoticon