Friday, October 6, 2017

ചുക്കപ്പം

Tags


അരിപ്പൊടി - 2 കപ്പ്
തേങ്ങാപാൽ - 1 1/2 കപ്പ്
മുട്ട - 1
കറുത്ത എള്ള് - I 1/2 ടേബിൾ സ്പൂൺ ( കരിംജീരകം)
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 1 ടീസ്പൂൺ
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തേങ്ങാപാൽ ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കാൻ വെക്കുക.തിളച്ച് കഴിയുമ്പോൾ അതിലേക്ക് നെയ്യും അരിപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി പത്തിരിക്ക് മാവ് വാട്ടുന്ന പോലെ വാട്ടി എടുക്കുക. തീ ഓഫ് ചെയ്ത ശേഷം അടുപ്പിൾ നിന്ന് ഇറക്കി ഇതിലേക്ക് മുട്ടയും എള്ളും ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. ഇതിൽ നിന്ന് കുറേശ്ശെമാവ് എടുത്ത് തീരെചെറിയ ഉരുളകളാക്കി കൈ വെള്ളയിൽ വെച്ച് ഒന്നമർത്തി വെക്കുക. എണ്ണ ചൂടായിക്കഴിയുമ്പോൾ അതിലേക്ക് കുറച്ച് കുറച്ചായി ഇട്ട് വറുത്തെടുക്കാം. എണ്ണയിൽ ഇട്ടതിന് ശേഷം ഇത് പൊങ്ങി വരുമ്പോൾ മാത്രം ഇളക്കി കൊടുക്കുക. നല്ല തീയിൽ വേണം വറുക്കാൻ. പൊങ്ങി വന്ന് കഴിയുമ്പോൾ തീ കുറച്ച് വെക്കാം.(ഇത് മഞ്ഞൾ പൊടി, മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്തും ഉണ്ടാക്കാം ) നല്ല ബീഫ് ഫ്രൈയും കൂട്ടി കഴിക്കാം.


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:o
:>)
(o)
:p
:-?
(p)
:-s
8-)
:-t
:-b
b-(
(y)
x-)
(h)