Monday, November 13, 2017

സേമിയ കുമ്പിളപ്പം

Tags



സേമിയ - ഒരു കപ്പ്
തേങ്ങ ചിരവിയത് - ഒരു കപ്പ്
ശര്‍ക്കരചര ഉരുക്കിയത് - 300 ഗ്രാം
അവില്‍ - ഒരു പിടി
നെയ്യ് - രണ്ട് ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് - പത്തെണ്ണം
മുന്തിരി - കുറച്ച്
ഏലയ്ക്ക പൊടിച്ചത് - ഒരു ടീ സ്പൂണ്‍
പ്ലാവില - പത്തെണ്ണം

കട്ടിയുള്ള പാനില്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മാറ്റുക. ഇതില്‍ സേമിയയും വറുത്ത് എടുക്കുക. ഇതിലേക്കു തേങ്ങ, അവില്‍, ശര്‍ക്കരപ്പാവ്, ഏലയ്ക്കാപ്പൊടി ഇവ ചേര്‍ത്തിടളക്കുക. (കുഴയ്ക്കാനുള്ള പാകത്തില്‍ ശര്‍ക്കരപ്പാവ് ചേര്‍ത്തിളക്കുക. വെള്ളം അധികമാവരുത്.) വറുത്ത് വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്തിളക്കുക. പ്ലാവില കുമ്പിള്‍ പോലെ ഈര്‍ക്കില്‍ വെച്ച് കുത്തിയെടുക്കുക. ഇതിലേക്ക് ഓരോ വലിയ സ്പൂണ്‍ സേമിയക്കൂട്ട് നിറയ്ക്കുക. അപ്പച്ചെമ്പില്‍ വെച്ച് നന്നായി വേവിച്ചെടുക്കുക. (വേവിക്കുമ്പോള്‍ ഓരോ കുമ്പിളപ്പവും ചരിയാതെ നേരെ വെക്കണം.) തണുത്തശേഷം പ്ലാവില മാറ്റി വിളമ്പാം.


EmoticonEmoticon