Monday, August 28, 2017

അയല പൊള്ളിച്ചത്



അയല നീളത്തിൽ 4
തക്കാളി. 1
ഉള്ളി 1
പച്ചമുളക്. 3 ചതച്ചത്
ഇഞ്ചിവെളുത്തുള്ളി. 2സ്പൂൺ
പേസ്റ്റ്
മഞ്ഞൾ പൊടി. അരസ്പൂൺ
മുളകുപൊടി. രണ്ട്സ്പൂൺ
കുരുമുളകുപൊടി. അരസ്പൂൺ
ഉലുവ അരസ്പൂൺ
ഉപ്പ്
എണ്ണ. രണ്ട്സ്പൂൺ
കറിവെപ്പില
വാഴയില

തയ്യാറാക്കുന്ന വിധം

അയല വൃത്തിയാക്കി രണ്ട് ഭാഗവും കത്തികൊണ്ട് വരയിടുക
മഞ്ഞൾപൊടി,ഒരുസ്പൂൺമുളകുപൊടി,കുരുമുളകുപൊടി ,ഉപ്പ് എന്നിവ മീനിൽ പുരട്ടി വയ്കുക.
ചട്ടിയിൽ എണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ച് പൊടിയായി അരിഞ്ഞ ഉള്ളി വഴറ്റുക.
തക്കാളി,പച്ചമുളക്,ഇഞ്ചിവെളുത്തുള്ളിപേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക.മുളകുപൊടി ചേർത്ത് വഴറ്റി ഉപ്പും കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കുക.
വാഴയില വാട്ടുക.
വാഴയിലയിൽ പകുതി മസാല വച്ച് അതിനു മുകളിൽ മീൻ നിരത്തി ബാക്കി മസാല മുകളിൽ നിരത്തി വൃത്തിയിൽ മടക്കി നൂലുകൊണ്ട് ചുറ്റുക.
പാനിലോ ദോശകല്ലിലോ വച്ച് രണ്ട് വശവും പതിനഞ്ച് മിനുട്ട് വേവിക്കുക.


EmoticonEmoticon