Monday, August 28, 2017

ആടിന്റെ തലക്കറി



ആവശ്യമുള്ള സാധനങ്ങൾ :

ആടിന്റെ തല ഒന്ന്
സവാള ഇടത്തരം രണ്ട്
ചുവന്നുള്ളി ചെറുതായരിഞ്ഞത് പത്ത്
തക്കാളി ഇടത്തരം ഒന്ന്
ഇഞ്ചി ചതച്ചത് ഒരു ഇടത്തരം കഷ്ണം
വെളുത്തുള്ളി ചതച്ചത് പത്ത് അല്ലി
മല്ലിപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടേബിള്‍ സ്പൂണ്‍
ഗരം മസാല ഒന്നര ടീസ്പൂണ്‍
കായപ്പൊടി - അര ടീസ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ആവിശ്യത്തിന്
കറിവേപ്പില അഞ്ച് തണ്ട്

പാകം ചെയ്യുന്ന വിധം:

ആടിന്റെ തല തൊലി മാറ്റി ചെറുതായി മുറിച്ചു എടുക്കുക. തലച്ചോറ് കൂടുതൽ ഉലച്ചു കഴുകരുത്. അതിനു ശേഷം ഒരു സ്പൂൺ കുരുമുളക്പൊടിയും, മഞ്ഞൾപ്പൊടിയും, ഉപ്പും, അല്പം മസാല പൊടിയും, തല വേവാൻ ആവിശ്യത്തിന് വെള്ളവും ചേർത്ത് തല കുക്കറിൽ വേവിക്കുക. അഞ്ച് വിസിൽ വന്നാൽ അടുപ്പിൽ നിന്നും മാറ്റി വെയ്ക്കുക. ഉടനെ കുക്കർ തുറക്കരുത്. മുളക്പൊടി മല്ലിപൊടി മഞ്ഞൾപ്പൊടി ഗരംമസാല കുരുമുളക് പൊടി എന്നിവ ചീനച്ചട്ടിയില്‍ ചെറു ചൂടില്‍ വറുത്ത് മാറ്റി വെയ്ക്കുക. അതിനു ശേഷം അടി കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് അതിലേക് സവാള, ചെറിയ ഉള്ളി, , ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ഇട്ട് നല്ലതു പോലെ വഴറ്റി എടുക്കുക. ഉള്ളി നല്ലതു പോലെ വഴന്നു വരുമ്പോൾ വറത്തു വെച്ചിരിക്കുന്നപൊടികൾ ചേർത്ത് വഴറ്റുക. അതിലേക് തക്കാളി അരിഞ്ഞതും ഒരു കൈ വെള്ളം ചേർത്ത് ഒരു മിനിറ്റ് അടച്ചു വേവിക്കുക. അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം. അതിലേക് വേവിച്ചു വെച്ചിരിക്കുന്ന തലയും തല വെന്ത വെള്ളവും അൽപ്പം കായപ്പൊടിയും ചേർത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. ചാറ് വറ്റി കറി കുറുകി തുടങ്ങുമ്പോൾ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി കടുക് പൊട്ടിക്കുക രണ്ടു കൊച്ചുള്ളി അരിഞ്ഞു ഇട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കി കറിവേപ്പില കൂടി ചേര്‍ത്ത് താളിച്ച്‌ കറിയിലേക്ക് തന്നെ ഒഴിച്ചിളക്കി ചൂടോടെ ഉപയോഗിക്കുക.


EmoticonEmoticon