ചേരുവകള്‍
മത്തങ്ങ ചെറിയ കഷണങ്ങളാക്കിയത് - 500 ഗ്രാം
ചുവന്നമുളക്, അരിഞ്ഞത് - നാലെണ്ണം
ചുവന്നുള്ളി അല്ലി - എട്ടെണ്ണം
പച്ചമുളക് - നാല്
ഇഞ്ചി - ഒരു കഷണം
വെളിച്ചെണ്ണ - രണ്ട് ടീസ്‌പൂണ്‍
കറിവേപ്പില - രണ്ട് തണ്ട്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം:
മത്തങ്ങ വേവിച്ച്, അതില്‍ ചുവന്ന മുളക് അരിഞ്ഞത്, ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി ഇവ ചതച്ചതും ഇടുക. ഒന്നുകൂടി തിളച്ചുകഴിയുമ്പോള്‍ ഇതില്‍ പാകത്തിന് ഉപ്പുചേര്‍ത്ത് വെളിച്ചെണ്ണയും ഒഴിക്കുക. കറിവേപ്പില ചേര്‍ത്ത് അടുപ്പില്‍നിന്നും വാങ്ങിവയ്‌ക്കുക. ചൂടോടെ വിളമ്പാം.
EmoticonEmoticon