Saturday, July 30, 2016

റവ ഇഡലി



ചേരുവകള്‍

റവ – നാല് കപ്പ്‌
ഉഴുന്ന് – ഒന്നേ മുക്കാല്‍ കപ്പ്‌
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ഉഴുന്ന് 4മണിക്കൂര്‍ കുതിരാന്‍ വെക്കുക.

2. റവയും കുറച്ചു ഇളം ചൂട് വെള്ളത്തില്‍ 4മണിക്കൂര്‍ കുതിരാന്‍ വെക്കുക.

3. ഉഴുന്ന് മിക്സിയില്‍ ആട്ടി എടുക്കുക.

4. റവ ചൂട് വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ,അല്പം സാധാരണ വെള്ളം ഒഴിച്ച് അതില്‍ നിന്നും റവ കൈ കൊണ്ട് പിഴിഞ്ഞ് എടുത്തു ആട്ടിയ മാവുമായി ചേര്‍ത്ത് നന്നായി ഇളക്കുക

5. പാകത്തിന് ഉപ്പും ചേര്‍ക്കുക.

6. ഈ മിശ്രിതം പുളിക്കാനായി ഒരു രാത്രി മുഴുവന്‍ വെക്കുക .

7. പിറ്റേ ദിവസം ഈ മാവ് ഇഡലിതട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ച്എടുക്കുക .(ഉഴുന്ന് ആട്ടുമ്പോള്‍ പരമാവധി കുറച്ചു വെള്ളത്തില്‍ ആട്ടിഎടുക്കാന്‍ നോക്കുക ,അപ്പോള്‍ നല്ല മയമുള്ള ഇഡലി കിട്ടും) .

8. ഇതു ചട്നി കൂട്ടി കഴിക്കാം .


EmoticonEmoticon