Thursday, August 10, 2017

ഗ്രീൻ മസാല ചിക്കൻ മക്രോണി



ആദ്യം 1 പാക്കറ്റ് മക്രോണി ഉപ്പും സ്വല്പം ഓയിലും ചേർത്തു നന്നായി വേവിചെടുത്തു വെള്ളം വാർക്കുക.
1/4 Kg എല്ലില്ലാത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി ഉപ്പും കുരുമുളകും ചേർത്ത് പൊരിച്ചെടുക്കുക
ഒരു ഗ്രൈൻഡറിൽ 3 പച്ചമുളകും 2 അല്ലി വെളുത്തുള്ളിയും ഒരു ചെറിയ സവാളയും ഒരു ചെറുനാരങ്ങയുടെ നീരും മല്ലിയിലയും ചേർത്ത് നന്നായി അരച്ച് വെക്കുക.
ഇനി ഉണ്ടാക്കാം
ആദ്യം കുഴിവുള്ള ഒരു പാനിൽ കുറച്ചു ബട്ടറോ ഓയിലോ ഒഴിച്ച് അതിലേക്ക് അരച്ച് വെച്ച മസാല ചേർത്ത് നന്നായി വഴറ്റുക പച്ചമണം മാറി എണ്ണ തെളിഞ്ഞാൽ അതിലേക്ക് 2 സ്പൂൺ ചീസും 2ചിക്കൻ ക്യൂബ്‌സും ചേർത്ത് അതിലേക്ക് മക്രോണിയും ഇട്ട് തീ ഓഫ് ചെയ്ത ശേഷം
2 സ്‌പൂൺ മയോണൈസും ചേർത്തിളക്കിയാൽ ടേസ്റ്റി ഗ്രീൻ മസാല ചിക്കൻ മക്രോണി റെഡി. 


EmoticonEmoticon