Wednesday, August 9, 2017

ശർക്കര പായസ്സം

Tags


പശുവിൻ പാലോ തേങ്ങാപ്പാലോ ഒന്നും ആവശ്യമില്ല. 2,3 ദിവസം കേടാകാതെയിരിക്കും ഫ്രിഡ്ജിൽ വയ്ക്കണ്ടാ.. നല്ല മധുരം ഉള്ളത് കാരണം 2,3 Spoon കൂടുതൽ കഴിക്കാൻ പറ്റില്ല ..
ഉണക്കലരി 1 കപ്പ്
ശർക്കര 500 g
നെയ് കാൽ കപ്പ്
തേങ്ങാ കൊത്ത് നെയിൽ വറുത്തത് 2 ടേബിൾ സ്പൂൺ
ഏലയക്കാ പൊടിച്ചത് 1 1/2 ടിസ്പൂൺ
ചുക്ക് പൊടിച്ചത് 1 ടിസ്പൂൺ
അരി വേവിച്ച് എടുക്കുക. ശർക്കര പൊട്ടിച്ച് കുറച്ച് വെള്ളവും ഒഴിച്ച് പാവ് കാച്ചി അരിച്ചെടുക്കുക .ശർക്കര പാനിയിലേക്ക് വേവിച്ച് വച്ച ചോറിട്ട് ചെറുതീയിൽ തുടരെ ഇളക്കി കൊടുക്കുക .ഇടയ്ക്കിടെ എടുത്ത് വച്ചിരിക്കുന്ന നെയിൽ നിന്നും കുറേശ്ശേ ഇട്ട് കൊടുക്കുക. നല്ലപോലെ കുറുകി പാത്രത്തിന്റെ സൈഡിൽ നിന്നും വിട്ടു വരുന്ന പാകത്തിൽ ,ഏലക്കാ ,ചുക്ക് ,തേങ്ങാ കൊത്തിട്ട് ഇളക്കി തീ ഓഫ് ചെയ്യുക


EmoticonEmoticon