കാൽ കപ്പ് ഡേറ്റ്സ് കുരു കളഞ്ഞു കുറച്ച് പാലൊഴിച്ചു വേവിച്ചു മിക്സിയിൽ അരച്ചെടുക്കുക. കാൽ കപ്പ് അവിൽ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഒരു പാത്രത്തിൽ ഈ അവിൽ ഇട്ട് അര കപ്പ് പാലും ഡേറ്റ്സ് അരച്ചതും ചേർത്ത് നന്നായി വേവിക്കുക. അവിൽ നന്നായി വെന്തു കഴിഞ്ഞാൽ രണ്ടു സ്പൂൺ കണ്ടെൻസ്ഡ് മിൽക്ക്, രണ്ടു സ്പൂൺ നെയ്, 6-7 കശുവണ്ടി ക്രഷ് ചെയ്തത് ചേർത്ത് ഇളക്കുക. പായസം റെഡി.. സെർവിങ് ഗ്ലാസ്സിലേക് മാറ്റുക....
Home
Posts filed under Payasam
Showing posts with label Payasam. Show all posts
Showing posts with label Payasam. Show all posts
Friday, September 29, 2017
ഡേറ്റ്സ് അവിൽ പായസം
കാൽ കപ്പ് ഡേറ്റ്സ് കുരു കളഞ്ഞു കുറച്ച് പാലൊഴിച്ചു വേവിച്ചു മിക്സിയിൽ അരച്ചെടുക്കുക. കാൽ കപ്പ് അവിൽ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഒരു പാത്രത്തിൽ ഈ അവിൽ ഇട്ട് അര കപ്പ് പാലും ഡേറ്റ്സ് അരച്ചതും ചേർത്ത് നന്നായി വേവിക്കുക. അവിൽ നന്നായി വെന്തു കഴിഞ്ഞാൽ രണ്ടു സ്പൂൺ കണ്ടെൻസ്ഡ് മിൽക്ക്, രണ്ടു സ്പൂൺ നെയ്, 6-7 കശുവണ്ടി ക്രഷ് ചെയ്തത് ചേർത്ത് ഇളക്കുക. പായസം റെഡി.. സെർവിങ് ഗ്ലാസ്സിലേക് മാറ്റുക....
Monday, September 25, 2017
ചക്കര ചോറ്
പച്ചരി. ഒരു ഗ്ലാസ്
ശർക്കര. മൂന്ന് ആണി
ഏലക്ക. 5_6
തേങ്ങ ചിരവിയത്. അരമുറി
നെയ്യ്,അണ്ടിപ്പരിപ്പ്,മുന്തിരി,തേങ്ങകൊത്ത്
വെള്ളം
ഉപ്പ്. ഒരു നുള്ള്
ആദ്യം അരികഴുകി കുക്കറിൽ ഇട്ട് ഒരുഗ്ലാസ് വെള്ളമൊഴിച്ച് രണ്ട് വിസിൽ അടിച്ച് ഓഫ്ചെയ്യുക.അരി ഹാഫ് വേവ് ആയിട്ടുണ്ടാവും
ഒരുഗ്ലാസ് വെള്ളമൊഴിച്ച് ശർക്കര ഉരുക്കി അരിച്ച് വേവിച്ച അരിയുടെ കൂടെ ഒഴിച്ച് ഉപ്പും ഏലക്കായും ചേർത്ത് വറ്റിച്ചെടുക്കുക.തേങ്ങ ചേർത്തിളക്കുക.
നെയ്യിൽ അണ്ടിപ്പരിപ്പ്,മുന്തിരി, തേങ്ങക്കൊത്ത് എന്നിവ വറുത്ത് ചേർക്കുക.
Wednesday, September 13, 2017
നുറുക്ക് ഗോതമ്പ് പായസം
1 കപ്പ് നുറുക്ക് ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തു വച്ചശേഷം വേവിക്കുക. നെയ്യ് ചൂടാക്കി അതിലേക്ക് വേവിച്ച ഗോതമ്പ് ഇട്ടു നന്നായി വഴറ്റി 2 കപ്പ് പാൽ ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക പാൽ വറ്റി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. വീണ്ടും 2കപ്പ് പാൽ ചേർത്ത് ഒന്ന് കുറുകി വരുമ്പോൾ ഒരു കപ്പ് പാൽ കൂടി ചേർത്ത് തീ ഓഫ് ചെയ്യുക ഏലക്ക പൊടി ചേർക്കുക നട്സും കിസ്മിസും നെയ്യിൽ വറുത്തിടുക.
Wednesday, September 6, 2017
അവിൽ ഫ്രൂട്ട്സ് പായസം
അവൽ(വെള്ള ) -1 കപ്പ്
നേന്ത്രപ്പഴം - 1 കപ്പ് (1/2 കപ്പ് ചെറുതായി നുറുക്കി നെയ്യിൽ വറുത്തെടുത്ത്,1/2 കപ്പ് മിക്സിയിൽ അരചെടുത്തത്)
Ghee -4 tspn
Suger - ആവശ്യത്തിന്
പാൽ - 2 ലിറ്റർ
മിൽക്‌മൈഡ് - 1/2 tin
അനാർ - 1/4 cup
ഏലക്ക പൊടി -1tspn
അണ്ടിപ്പരിപ്പ്, മുന്തിരി - ഒരു പിടി
* ഒരു ഉരുളി വച്ച് ചൂടായാൽ 2 tspn നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്തു മാറ്റിവയ്ക്കുക..
* ശേഷം അവിൽ ഉരുളിയിൽ ഇട്ടു നന്നായി വറുത്തെടുക്കണം.. അവിൽ പൊട്ടുന്ന പരുവം ആവണം..
* ഇനി അതിലോട്ടു 2 tspn കൂടി നെയ്യ് ചേർത്ത് നേന്ത്രപ്പഴം അരച്ചത് കൂടി ചേർത്ത് നന്നായി mix ചെയ്യുക..
* ഇനി പാലും ആവശ്യത്തിന് ഷുഗർ ഉം ചേർത്ത് നന്നായി തിളപ്പിക്കുക.. ശേഷം ഏലക്ക പൊടിച്ചത് ഒരു tspn ഇട്ടു കൊടുക്കുക..
* പാൽ കുറച്ചു കുറുകി വരുമ്പോൾ മിൽക്‌മൈഡും അനാർഉം ചേർത്ത് mix ചെയ്തു തീ off ചെയ്യുക..
* ഇനി അനാർ ഉം വറുത്തു വച്ച നേന്ത്രപ്പഴവും, അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടു അലങ്കരിക്കാം.. വേണമെങ്കിൽ 1/2 tspn നെയ്യും ചേർത്ത് കൊടുക്കാം..
Tuesday, September 5, 2017
ചുരക്ക പായസം
ചുരക്ക ഗ്രേറ്റ് ചെയ്തത് - 1 കപ്പ്
പഞ്ചസാര .. 1/4 കപ്പ്
പാൽ .. 1 ലിറ്റർ
കണ്ടൻസ്ഡ് മിൽക്ക് .. 2 ടേബിൾ സ്പൂൺ
ചൗവ്വരി ( 1/2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക ) .. 1/4 കപ്പ്
പിസ്ത - 2 ടേബിൾ സ്പൂൺ
നെയ്യ്
അണ്ടിപ്പരിപ്പ്
മുന്തിരി
ഏലക്ക പൊടിച്ചത്
പിസ്ത അര മണിക്കൂർ വെള്ളത്തിൽ ഇട്ടുവെച്ചതിനു ശേഷം തൊലി കളഞ്ഞു കുറച്ചു പാലിൽ അരച്ചെടുക്കുക. പാൻ വെച്ചു നെയ്യ് ഒഴിച്ച് ചൂടായാൽ ചുരക്ക വഴറ്റുക. ശേഷം പാൽ ഒഴിച്ച് നല്ല പോലെ തിളച്ചാൽ ചവ്വരി ചേർക്കുക. പഞ്ചസാര, മിൽക്ക് മെയ്ഡ് ചേർത്ത് വേവിക്കുക.പാൽ കുറുകി പകുതി ആവുമ്പോൾ പിസ്ത അരച്ചത് ചേർത്തിളക്കി ഏലക്ക പൊടി ചേർത്ത് തീ ഓഫ് ചെയ്യുക. അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തു ചേർക്കാം
Monday, September 4, 2017
കൂട്ടു പായസം
ചേരുവകൾ
നുറുക്ക് ഗോതമ്പ് 100 g
ചെറുപയർ പരിപ്പ് 100 g
ഉണക്കലരി 100 g
അവൽ 100 g (ചുവന്ന അവൽ )
നെയ് 50 g
ശർക്കര പാനിയാക്കി അരിച്ചത് മധുരത്തിന് ആവശ്യമായത്
തേങ്ങാപ്പാൽ (ഒന്നാം പാൽ ) 1 കപ്പ്
പശുവിൻ പാൽ ഒരു ലിറ്റർ കാച്ചിയത് ( ചൂട് പാൽ )
തേങ്ങാ കൊത്ത്, ഉണക്കമുന്തിരി ,കശുവണ്ടി നെയ്യിൽ വറുത്തത് 50 g
ഏലക്കാ പൊടിച്ചത് 2 tspn
ചുക്ക് പൊടിച്ചത് 1/2 ടി സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അവൽ, ചെറുപയർ പരിപ്പ് വെവ്വേറേയായി ഒരു 2,3മിനിറ്റ് വ്റുത്ത് മാറ്റി വയ്ക്കുക ,ഒരു ഉരുളി വച്ച് 1/2 ലിറ്റർ വെള്ളം വച്ച് ആദ്യം അരി കഴുകി ഇടുക അരി ഒരു മുക്കാൽ വേകാമ്പുഴേക്കും നുറുക്ക് ഗോതമ്പും ,ചെറുപയർ പരിപ്പും കഴുകി ഇട്ടു ചെറുതീയിൽ വേവിക്കുക.ഇതിന്റെയും പകുതി വേകാമ്പുഴേക്കും അവൽ വറുത്ത് വച്ചത് ഇടുക (വെള്ളം പോരാങ്കിൽ അല്പം ചൂട് വെള്ളം ഒഴിക്കാം) വെന്ത് വെള്ളം വറ്റി തുടങ്ങുമ്പോൾ ശർക്കര പാനിയും ,നെയ്യും ചേർത്ത് ചെറുതീയിൽ ഒരു പത്ത് മിനിറ്റ് കൈ വിടാതെ ഇളക്കുക .കൂടെ കുറേേശ്ശയായി ചൂട് പാൽ ഒഴിച്ച് കൊടുക്കാം. പായസ്സം കുറുകി തുടങ്ങുമ്പോൾ തേങ്ങാപ്പാലും എലക്കാ പൊടിയും,ചുക്ക് പ്പൊടിയും ഇട്ട് ഇളക്കി തീ ഓഫ് ചെയിത ശേഷം കശുവണ്ടി,ഉണക്കമുന്തിരി, തേങ്ങാകൊത്ത് വറുത്തതും ഇട്ട് കൊടുക്കാം
Saturday, September 2, 2017
ബനാന ഡേറ്റ് സ് പായസം
ഈത്തപ്പഴം - 15
റോബസ്റ്റപഴം - 1
ചൗവ്വരി - 1/4 Cup
പഞ്ചസാര - 1/2 cup (ഈത്തപ്പഴത്തിന് മധുരമായത് കൊണ്ട് അതിനു അനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാം)
മിൽക്ക് മെയ്ഡ് - 3 tab Sn
വെള്ളം - 1 cup
പാൽ - 1/2 ലിറ്റർ
പാൽ - 3 tabs n
അണ്ടിപ്പരിപ്പ്, കിസ്മിസ്
നെയ്യ് - 2 tabn
ഏലക്ക - 3 എണ്ണം
ഈത്തപ്പഴം 3 tabsn പാലും ചേർത്ത് ഒന്ന് അരച്ചെടുക്കുക.ചൗവ്വരി വേവിച്ച് വെക്കുക. പഴം വട്ടത്തിൽ കട്ട് ചെയ്ത് വെക്കുക.
ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കുക.ഇതിലേക്ക് ഈ ത്തപ്പഴം ഇട്ട് വരട്ടി എടുക്കുക. പഴം ചേർത്ത് ഒന്ന് വഴറ്റിയതിന് ശേഷം പാൽ + വെള്ളം ചേർക്കുക. നല്ലത് പോലെ ഇളക്കി കൊടുക്കുക. പാല് തിളക്കുമ്പോൾ പഞ്ചസാര ചേർക്കുക. വേവിച്ച് വെച്ചിരിക്കുന്ന ചൗവ്വരിയും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യുക.പായസം കുറുകി പാകമാകുമ്പോൾ മിൽക്ക് മെയ്ഡ് ചേർക്കുക.ഏലക്ക പൊടി ചേർത്ത് ഇറക്കാം. അടിപൊളി പായസം റെഡി.
Subscribe to:
Posts (Atom)






