Saturday, September 2, 2017

ബനാന ഡേറ്റ് സ് പായസം



ഈത്തപ്പഴം - 15
റോബസ്റ്റപഴം - 1
ചൗവ്വരി - 1/4 Cup
പഞ്ചസാര - 1/2 cup (ഈത്തപ്പഴത്തിന് മധുരമായത് കൊണ്ട് അതിനു അനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാം)
മിൽക്ക് മെയ്ഡ് - 3 tab Sn
വെള്ളം - 1 cup
പാൽ - 1/2 ലിറ്റർ
പാൽ - 3 tabs n
അണ്ടിപ്പരിപ്പ്, കിസ്മിസ്
നെയ്യ് - 2 tabn
ഏലക്ക - 3 എണ്ണം
ഈത്തപ്പഴം 3 tabsn പാലും ചേർത്ത് ഒന്ന് അരച്ചെടുക്കുക.ചൗവ്വരി വേവിച്ച് വെക്കുക. പഴം വട്ടത്തിൽ കട്ട് ചെയ്ത് വെക്കുക.
ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കുക.ഇതിലേക്ക് ഈ ത്തപ്പഴം ഇട്ട് വരട്ടി എടുക്കുക. പഴം ചേർത്ത് ഒന്ന് വഴറ്റിയതിന് ശേഷം പാൽ + വെള്ളം ചേർക്കുക. നല്ലത് പോലെ ഇളക്കി കൊടുക്കുക. പാല് തിളക്കുമ്പോൾ പഞ്ചസാര ചേർക്കുക. വേവിച്ച് വെച്ചിരിക്കുന്ന ചൗവ്വരിയും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യുക.പായസം കുറുകി പാകമാകുമ്പോൾ മിൽക്ക് മെയ്ഡ് ചേർക്കുക.ഏലക്ക പൊടി ചേർത്ത് ഇറക്കാം. അടിപൊളി പായസം റെഡി.


EmoticonEmoticon