Wednesday, August 9, 2017

ഇഞ്ചിപുളി

Tags


പേര് സൂചിപ്പിക്കും പോലെ ഇഞ്ചിയും പുളിയും ആണ് ഇതിന്റെ പ്രധാനപ്പെട്ട ചേരുവകൾ..
ആദ്യം ഒരു ചെറിയ നാരങ്ങാ വലുപ്പത്തിൽ വാളൻ പുളി മുക്കാൽ കപ്പ് വെള്ളത്തിൽ ഇട്ട് വെക്കുക.. ചെറിയൊരു കഷ്ണം ശർക്കര അൽപ്പം വെള്ളം ഒഴിച്ചു ഉരുക്കി വെക്കുക..ചെറുതായി അരിഞ്ഞ കാൽ കപ്പ് ഇഞ്ചി, ഒരു ചീനച്ചട്ടിയിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറുക്കുക..ഇഞ്ചി നന്നായി ചുവന്ന് വരുമ്പോൾ ഒരു സ്പൂൺ കൊണ്ടോ മറ്റോ ഇഞ്ചി മാത്രം എടുത്തു ചൂടാറുമ്പോൾ മിക്സിയിൽ അടിച്ചെടുക്കുക..വെള്ളം ചേർക്കേണ്ട..ഇഞ്ചി വറുത്തു കോരിയ എണ്ണയിൽ 2 പച്ചമുളക് വട്ടത്തിൽ അരിഞ്ഞിട്ട് വറുക്കുക..പച്ചമുളകിന്റെ നിറം മാറി വരുമ്പോൾ പൊടിച്ച ഇഞ്ചി ചേർത്ത് കാൽ ടി.സ്പൂൺ മഞ്ഞൾ പൊടി,2 ടി.സ്പൂൺ മുളക് പൊടി ചേർത്ത് വഴറ്റുക..ഇതിലേക്ക് പുളി വെള്ളവും പാകത്തിന് ഉപ്പും ചേർക്കുക..ഇതിലേക്ക് ശർക്കര പാനിയും(മധുരം വേണ്ടത് അനുസരിച്ച്) ചേർക്കുക..നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ഒരു സ്പൂൺ എണ്ണയിൽ 2 വറ്റൽ മുളകും കടുകും അൽപ്പം ഉലുവ പൊടിയും കായവും കൂടി താളിച്ചു ചേർക്കുക..ഇഞ്ചി പുളി റെഡി..


EmoticonEmoticon