Wednesday, August 9, 2017

വെണ്ടയക്കാ റവ ഫ്രൈ



15 വെണ്ടക്ക വാലും തലയും കളഞ്ഞ് ചിരിക്കണ്ടാ ഞാനങ്ങനെയാ പറയുക😏 രണ്ടായി പിളർന്ന് വയ്ക്കുക ഇതിലേക്ക് 1 ടിസ്പൂൺ മുളക് പൊടി, 1/2 ടി സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/4 ടിസ്പൂൺ മഞ്ഞൾ പൊടി ,1 ടി സ്പൂൺ ആംജൂർ പൗഡർ (ഉണക്ക മാങ്ങാ പൗഡർ ),2 നുളള് കായപ്പൊടി, ആവശ്യത്തിന് ഉപ്പ്, '1/2 കപ്പ് റവ എല്ലാം കൂടി മിക്സ് ചെയ്ത് 30 മിനിറ്റ് വച്ച ശേഷം ഒരു പാനിൽ 3 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറു തീയിൽ ഒരോ വെണ്ടക്കയും ഇതിൽ നിരത്തി 2 വശവും ഫ്രൈ ചെയിത് എടുക്കുക.....


EmoticonEmoticon