Tuesday, August 8, 2017

ഇൻസ്റ്റന്റ് പിസ്സ വിതൗട്ട് ഓവൻ

Tags


മൈദ /ഗോതമ്പുപൊടി ഒരു കപ്പ്‌ എടുക്കുക. ഇതിലേക്ക് ഒരു കപ്പ്‌ തൈര്, ആവശ്യത്തിന് ഉപ്പ്, കുറച്ച് പഞ്ചസാര ഇത്രേം ഇട്ട് കൈ കൊണ്ട് നന്നായി മിക്സ്‌ ചെയുക. ഇപ്പോ മാവ് കൈയിൽ ഒട്ടിപ്പിടിച്ചു ഗ്ലൗസ് പോലെ ആയില്ലേ 😜. സാരമില്ല.... ചപ്പാത്തിക്കല്ലിൽ കുറച്ചധികം മൈദ പൊടി ഇട്ട് ഈ ഗ്ലൗസ് മാവ് അതിൽ വച്ച് നന്നായി മയപ്പെടുത്തുക. കുറേശെ കുറേശെ മാവ് കൈയിൽ നിന്ന് വിട്ടു വരുകയും നന്നായി മയമാവുകയും ചെയ്യും.ഇത് കുറച്ച് കട്ടിയിൽ പിസ്സയുടെ പാകത്തിന് പരത്തി ഫ്രൈയിങ് പാനിൽ വക്കുക. സ്റ്റവ് ഓൺ ചെയ്ത് ലോ ഫ്ലെമിൽ വക്കണം. ഫോർക് കൊണ്ട് മാവിൽ അവിടവിടായി കുത്തി കൊടുക്കുക. ഇനി പിസ്സ സോസ് /ടൊമാറ്റോ സോസ് തേച്ചു കൊടുക്കുക. മോസാറില്ല ചീസ് കുറച്ച് വിതറുക.. ഇനി ഇഷ്ടമുള്ള പച്ചക്കറികൾ ഇടുക. മുകളിൽ വീണ്ടും ചീസ് വിതറിക്കൊടുക്കുക. ഇത് കാറ്റു കേറാത്ത മൂടി കൊണ്ടു അടച്ചു ഒരു 10 മിനിറ്റ് വേവിക്കുക🤔. പിസ്സ റെഡി....
ചൂടോടെ മുറിച്ചു കഴിക്കുക..
ഇതിൽ ചിക്കൻ ഇട്ടാൽ ചിക്കൻ പിസ്സ ആയി..


EmoticonEmoticon