Tuesday, August 8, 2017

മുളപ്പിച്ച ചെറുപയർ മസാല

Tags


ചെറുപയർ - 1 കപ്പ്.
ഉള്ളി - 3 എണ്ണം.
പച്ചമുളക് - 3 എണ്ണം.
മഞ്ഞപൊടി - അര സ്പൂണ്.
ചാട്ട് മസാല - 2 സ്പൂണ്.
കറിവേപ്പില.
ഉപ്പ്

ചെറുപയർ 24 മണിക്കൂർ ചെറുപയർ മൂടത്തക്കവിധം മാത്രം വെള്ളത്തിൽ കുതിർത്തു വെക്കുക.
24 മണിക്കൂർ കഴിയുമ്പോൾ ചെറുപയർ മുളച്ചിട്ടുണ്ടാകും.
പാത്രം ചൂടായ ശേഷം അല്പം എണ്ണ ഒഴിച്ചു ഉള്ളി,പച്ചമുളക്,കറിവേപ്പില ചേർത്തു വഴറ്റുക.
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേർത്തു വീണ്ടും വഴറ്റുക.
മഞ്ഞപൊടി,ചാട്ട് മസാല ചേർത്തു 1 മിനുട്ട് വീണ്ടും വഴറ്റുക.
ഇനി മുളച്ച ചെറുപയർ ചേർത്തു വേണമെങ്കിൽ രണ്ടോ മൂന്നോ സ്പൂണ് വെള്ളം ഒഴിച്ചു നല്ലവണ്ണം മിക്സ് ചെയ്തു മൂടി വെച്ചു വേവിക്കുക.
മല്ലിച്ചപ്പ് ചേർക്കുക


EmoticonEmoticon