Thursday, August 10, 2017

റഷ്യൻ കട്ലറ്റ്

Tags


ചിക്കൻ, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഉപ്പും ചേർത്ത് വേവിക്കുക. അതിനെ Shred ചെയ്യുക. ഒരു പാനിൽ 1 ടേബിൾ സ്പൂൺ ബട്ടർ ഇട്ടു melt ആയാൽ 2 ടേബിൾ സ്പൂൺ മൈദ ഇടുക. നല്ലപോലെ ഇളക്കണം. 1 കപ്പ്‌ പാല് ഒഴിക്കുക. ഉപ്പ് ഇടണം. തുടരെ ഇളക്കി കൊണ്ടിരിക്കണം. വറ്റി വന്നാൽ 1 ടീസ്പൂൺ കുരുമുളക് പൊടി, 1 ടീസ്പൂൺ ഗരം മസാല പൊടി, 1/2 ടീസ്പൂൺ നല്ലജീരകം പൊടി ചേർത്തു ഇളക്കുക. കാരറ്റ്, കാബ്ബേജ്, ക്യാപ്സികം എന്നിവ പൊടിയായി അരിഞ്ഞതും, ആവശ്യത്തിന് പച്ചമുളക് അരിഞ്ഞതും ചേർകുക. പകുതി വേവ് ആയാൽ ചിക്കൻ ചേർക്കുക. നല്ലപോലെ യോജിപ്പിക്കുക. 2 ഉരുളൻകിഴങ്ങ് വേവിച്ച് അതിനെ ഗ്രേറ്റ് ചെയ്യുക. അത് ചിക്കൻ കൂട്ടിലേക് യോജിപ്പിക്കുക. കട്ലറ്റ് നുള്ള കൂട്ടു റെഡി ആയി.
ഒരു പാത്രത്തിൽ കുറച്ചു മൈദയും കോൺഫ്‌ളോറും മിക്സ് ചെയ്യണം. വേറൊരു പാത്രത്തിൽ സേമിയ തരുതരുപ്പായി പൊടിച്ചു വെക്കുക. 2 മുട്ട ബീറ്റ് ചെയ്തു വെക്കുക.
ചിക്കൻ കൂട്ടിൽ നിന്നും കുറച്ചു എടുത്തു കട്ലറ്റ് ഉണ്ടാക്കുക. എന്നിട്ട് ഫ്ലോർ മിക്സിൽ മുക്കി മുട്ടയിൽ മുക്കി സേമിയയിലും മുക്കി ഫ്രൈ ചെയ്യുക....


EmoticonEmoticon