Thursday, August 10, 2017

ഇറച്ചിയട


ബീഫ്. 6-7 പീസ് എല്ലില്ലാത്തത്
സവാള 3
പച്ചമുളക് 4-5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ
മഞ്ഞൾപൊടി അരസ്പൂൺ
മുളകുപൊടി അരസ്പൂൺ
ഗരംമസാല അരസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മൈദ ഒരു കപ്പ്
വെള്ളം കുഴക്കാൻ
എണ്ണ

തയ്യാറാക്കുന്ന വിധം

ബീഫ് ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്ത് വേവിച്ച് മീൻസ് ചെയ്ത് വെക്കുക
പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. നന്നായി വഴന്നാൽ ഇഞ്ചി വെളുത്തുളള്ളി പേസ്റ്റും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് വഴറ്റുക. പച്ചമണം മാറിയാൽ പൊടികൾ ചേർകാം. ആവശ്യത്തിന് ഉപ്പും ചേർത്ത് മീൻസ് ചെയ്ത ബീഫും ചേർത്ത് നന്നായി ഇളക്കുക. അഞ്ച് മിനുട്ട് അടച്ചു വച്ച് വേവിക്കുക. മല്ലിയില ചേർത്ത് ഇറക്കി വെക്കുക. മസാല റെഡി.
മൈദ ഉപ്പും രണ്ട് സ്പൂൺ എണ്ണയും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തീ പരുവത്തിൽ കുഴച്ചു വയ്ക്കുക. മാവ് ചെറിയ ബോൾസാക്കുക. ഓവൽ ഷേപിൽ പരത്തി രണ്ട് ഭാഗത്ത് മസാല വച്ച് കവർ ചെയ്ത് നടുഭാഗവും സൈഡും നന്നായി പ്രസ് ചെയ്യുക. നടുവിൽ മുറിക്കുക.സൈഡ് നന്നായി പിരിച്ചെടുക്കുക. തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക.
ഇറച്ചിയട റെഡി....


EmoticonEmoticon